play-sharp-fill

വാക്‌സിന്‍ കേന്ദ്രങ്ങളേക്കാള്‍ തിരക്ക് നാഗമ്പടം ബിവ്‌റേജസില്‍; ഞങ്ങളുടെ വാക്‌സിന്‍ ഇതാണെന്ന് കുടിയന്മാര്‍; പാഞ്ഞ് നടന്ന് പെറ്റിയടിക്കുന്ന ഏമാന്‍മാര്‍ ബിവ്‌റേജസിലെ തിരക്ക് കണ്ടില്ലേ? ; ‘ബെവ്‌കോയുടെ വാക്‌സിന്‍’ വാങ്ങാന്‍ സാമൂഹിക അകലം വേണ്ട, മാസ്‌ക് വേണ്ട, രജിസ്‌ട്രേഷനും വേണ്ട

സ്വന്തം ലേഖകന്‍ കോട്ടയം: നാഗമ്പടം ബിവ്‌റേജസ് ഔട്ട്‌ലറ്റില്‍ നിയന്ത്രണാതീതമായ തിക്കും തിരക്കും. ഔട്ട്‌ലറ്റ് പരിസരവും കടന്ന് നാഗമ്പടം ബസ് സ്റ്റാന്‍ഡിന് സമീപം വരെ ക്യൂ നീണ്ടു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നത് ഉറപ്പ് വരുത്താന്‍ നഗരത്തിന് തലങ്ങും വിലങ്ങും പാഞ്ഞ് നടക്കുന്ന പൊലീസ് നാഗമ്പടം ബിവ്‌റേജസിലെ തിരക്ക് കണ്ടിട്ടും നടപടിയെടുത്തില്ല. ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍ ഉള്‍പ്പെടെയുള്ള കോട്ടയത്തെ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളില്‍ നിയന്ത്രണാതീതമായ തിരക്ക് അനുഭവപ്പെട്ടതും അവിടെ പൊലീസ് ഇടപെട്ടതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തേര്‍ഡ് ഐ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വാക്‌സിന്‍ വിതരണ […]

സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

തേർഡ് ഐ ബ്യൂറോ കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണ്ണം ഗ്രാമിന് 4480 രൂപയും പവന് 35840 രൂപയുമായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ്ണവില കുതിച്ചുയരുകയായിരുന്നു. ഇതിന് ശേഷമാണ് ഇന്ന് നേരിയ തോതിൽ ഇടിവ് ഉണ്ടായിരിക്കുന്നത്. യു.എസ് ട്രഷറി ആദായം കുറഞ്ഞതും ഡോളർ ദുർബലമായതുമാണ് സ്വർണ്ണവില വർദ്ധിക്കാൻ കാരണം. കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില ഇങ്ങനെ ഗ്രാമിന്-4480 പവന് -35840

വാർത്ത പുറത്ത് വിട്ട് 24 മണിക്കൂറിനകം സ്ലാബിട്ടു; തിരുനക്കര പഴയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള നടപ്പാതയ്ക്കരികിലുള്ള ഓട പുതിയ സ്ലാബിട്ട് മൂടി അധികൃതർ; തേർഡ് ഐ ന്യൂസ്‌ ഇംപാക്ട്

സ്വന്തം ലേഖകൻ   കോട്ടയം : തിരുനക്കര പഴയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള നടപ്പാതയ്ക്കരികിലുള്ള ഓടയുടെ സ്ലാബ് മാറ്റിയിട്ട് അധികൃതർ.   സ്ലാബ് തകര്‍ന്ന് വീണിട്ടും യാഥാസമയം മാറ്റി സ്ഥാപിക്കാഞ്ഞതിനാൽ അപകടവസ്ഥയിലായിരുന്നു നടപ്പാത.   നഗരസഭയുടെ ഈ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി തേർഡ് ഐ ന്യൂസ്‌ വാർത്ത പുറത്തുവിട്ട് 24മണിക്കൂറിനകം പുതിയ സ്ലാബ് ഇടുകയായിരുന്നു. ദിവസവും ആയിരക്കണക്കിന് ജനങ്ങള്‍ നടന്ന് പോകുന്ന നടപ്പാതയ്ക്ക് അരികിലുള്ള ഓടയുടെ ശോചനീയാവസ്ഥ കണ്ടിട്ടും നഗരസഭയ്ക്ക് യാതൊരു കുലുക്കവുമുണ്ടായിരുന്നില്ല.   സ്ലാബിന് പകരം സമീപത്തുള്ള കച്ചവടക്കാര്‍ ആരോ കൊണ്ടുവച്ച പലക […]

എല്ലാ പഞ്ചായത്തിലും ഡൊമിസിലിയറി കെയര്‍ സെന്‍ററുകള്‍: കോവിഡ് പ്രതിരോധം; രണ്ടാം ഘട്ടത്തിലും ഊര്‍ജ്ജിതമായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍

സ്വന്തം ലേഖകൻ കോട്ടയം : ഒരു വര്‍ഷത്തിലേറെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച കോട്ടയം ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ രോഗവ്യാപനത്തിന്‍റെ രണ്ടാം ഘട്ടത്തിലും സേവനരംഗത്ത് ഊര്‍ജ്ജിതം. രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുവാനും പ്രതിരോധ പ്രവര്‍ത്തനങ്ങൾ പരമാവധി ശക്തമാക്കുവാനും ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍ദേശിച്ചിരുന്നു. ഇതുനസരിച്ചുള്ള നടപടികള്‍ക്ക് എല്ലാ പഞ്ചായത്തുകളും സജ്ജമാണെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍ പറഞ്ഞു. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍റുകളിലെ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനും എല്ലാ പഞ്ചായത്തുകളിലും ഡൊമിസിലിയറി കെയര്‍ സെന്‍ററുകള്‍ […]

കോട്ടയം ജില്ലയിൽ വെള്ളിയാഴ്ച 35 കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ ഏപ്രില്‍ 23 വെള്ളിയാഴ്ച 35 കേന്ദ്രങ്ങളില്‍ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നടക്കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്സിനാണ് നല്‍കുക. ആരോഗ്യസേതു ആപ്ലിക്കേഷനിലോ www.cowin.gov.in എന്ന പോര്‍ട്ടലിലോ രജിസ്റ്റർ ചെയ്‌ത് വാക്സിനേഷന്‍ കേന്ദ്രം തിരഞ്ഞെടുത്ത് ബുക്കിംഗ് നടത്തിയശേഷമാണ് സ്വീകരിക്കാന്‍ എത്തേണ്ടത്. അല്ലാതെ എത്തുന്നവര്‍ക്ക് വാക്സിന്‍ നല്‍കുന്നതല്ലെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. കോട്ടയം താലൂക്ക് 1.അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം 2.ബേക്കർ മെമ്മോറിയൽ സ്കൂൾ കോട്ടയം 3.കോട്ടയം മെഡിക്കൽ കോളേജ് 4.മുണ്ടൻകുന്ന് കുടുംബാരോഗ്യകേന്ദ്രം 5.നാട്ടകം കുടുംബാരോഗ്യകേന്ദ്രം 6.പാറമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം 7.ഏറ്റുമാനൂർ കെ. […]

കോട്ടയം ജില്ലയിൽ പുതിയ മൂന്നു ക്ലസ്റ്ററുകള്‍; ആകെ 11 ക്ലസ്റ്ററുകള്‍

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ കൊവിഡ് വ്യാപനം ഗണ്യമായി ഉയര്‍ന്ന മൂന്നു കേന്ദ്രങ്ങള്‍കൂടി ക്ലസ്റ്ററുകളാക്കി അധിക നിയന്ത്രണം ഏര്‍പ്പെടുത്തി. ചെമ്പ് ഗ്രാമപഞ്ചായത്തിലെ തട്ടാംപറമ്പ്(വാര്‍ഡ്-11), കുന്നുവേലി, കൂമ്പേല്‍(വാര്‍ഡ്-14) എന്നീ മേഖലകള്‍ ചേര്‍ത്ത് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററായും വിജയപുരം ഗ്രാമപഞ്ചായത്തിലെ വടവാതൂര്‍ എം.ആര്‍.എഫ്, പാറമ്പുഴ മിഡാസ് എന്നീ കമ്പനികള്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററുകളുമായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്ററായിരുന്ന എലിക്കുളം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ (രണ്ടാം മൈല്‍) ഇരുമ്പുകുത്തി കോളനി മേഖല ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററായി പ്രഖ്യാപിച്ചു. ഇതോടെ ജില്ലയിലെ കൊവിഡ് ക്ലസ്റ്ററുകളുടെ എണ്ണം 11 ആയി. ഇതില്‍ […]

കോട്ടയം ജില്ലയിൽ 119 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍കൂടി ; ആകെ 695

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 119 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.  രണ്ട് വാർഡുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ 65 ഗ്രാമപഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 695 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. പുതിയതായി പ്രഖ്യാപിച്ച മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ മുനിസിപ്പാലിറ്റികൾ =========== 1 .കോട്ടയം -26,48, 33,37,51 2. ഏറ്റുമാനൂർ- 1,3, 5, 11, 16, 18 3. വൈക്കം – 7 പഞ്ചായത്തുകൾ ======= 4. പനച്ചിക്കാട്- 1,6, 10, […]

കോട്ടയം ജില്ലയില്‍ ഇന്ന് 2485 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.91ശതമാനം; 540 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ പുതിയതായി 2485 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2466 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 14 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 19 പേര്‍ രോഗബാധിതരായി. പുതിയതായി 9975 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 24.91 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 1210 പുരുഷന്‍മാരും 1018 സ്ത്രീകളും 257 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 340 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   540 പേര്‍ രോഗമുക്തരായി.12816 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ […]

കോട്ടയത്ത് മൂന്നു തദ്ദേശ സ്ഥാപനങ്ങളിൽ പൂർണ നിയന്ത്രണം : 15 സ്ഥലങ്ങളിൽ ഭാഗിക നിയന്ത്രണം ; 18 സ്ഥലങ്ങളിൽ അധിക നിയന്ത്രണം

സ്വന്തം ലേഖകൻ കോട്ടയം : കോവിഡ് വ്യാപന പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയിൽ രോഗവ്യാപനം രൂക്ഷമായ മൂന്നു ഗ്രാമപഞ്ചായത്തുകളെ പൂർണമായും 15 തദ്ദേശ സ്ഥാപനങ്ങളെ ഭാഗികമായും പ്രത്യേക ശ്രദ്ധ വേണ്ട പ്രദേശങ്ങളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. ഈ സ്ഥലങ്ങളിൽ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പാമ്പാടി, ആർപ്പൂക്കര, അതിരമ്പുഴ പഞ്ചായത്തുകളിലാണ് പൂർണമായും അധിക നിയന്ത്രണം ഏർപ്പെടുത്തുന്നത്. രോഗവ്യാപന തോത് ഉയർന്ന വാർഡുകളിൽ മാത്രം അധിക നിയന്ത്രണമുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പട്ടിക ചുവടെ(പേര് വാർഡ് നമ്പർ എന്ന ക്രമത്തിൽ) മുനിസിപ്പാലിറ്റികൾ: ഈരാറ്റുപേട്ട17, ഏറ്റുമാനൂർ4, 23, […]

കോട്ടയം ജില്ലയിൽ വൻ കഞ്ചാവ് വേട്ട; ജില്ലാ പൊലീസിൻ്റെ ലഹരി വിരുദ്ധ സ്ക്വാഡ് വേട്ടയ്ക്കിറങ്ങി പൊക്കിയത് 28 കിലോ കഞ്ചാവ്: ചിങ്ങവനത്തും കാഞ്ഞിരപ്പള്ളിയിലും വൻ വേട്ട

സ്വന്തം ലേഖകൻ   കോട്ടയം: ജില്ലയില്‍ പൊലീസിന്റെ വന്‍ കഞ്ചാവ് വേട്ട. കാഞ്ഞിരപ്പള്ളിയിലും ചിങ്ങവനത്തുമായി പിടികൂടിയത് 28 കിലോ കഞ്ചാവും നിരവധി ലഹരി വസ്തുക്കളും. വ്യത്യസ്ത സംഭവങ്ങളില്‍ നാല് പ്രതികളെയും ഒരു കാറുമാണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്.   തെരഞ്ഞെടുപ്പിന് ശേഷം കോട്ടയം ജില്ലയില്‍ ജില്ലാ പൊലീസ് മേധാവി ഡി ശില്പയുടെ നിര്‍ദ്ദേശ പ്രകാരം, നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ബി. അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ശക്തമായ പരിശോധന നടത്തിവരുന്നതിനിടയിലാണ് ജില്ലയുടെ കിഴക്കന്‍ മേഘലയായ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗങ്ങളിലും ചിങ്ങവനം, […]