ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ കാന്‍സര്‍ സപ്പോര്‍ട്ട് ഗ്രൂപ്പും വണ്‍ സ്‌റ്റോപ്പ് ബ്രസ്റ്റ് ക്ലിനിക്കും പ്രവര്‍ത്തനം ആരംഭിച്ചു

സ്വന്തം ലേഖകൻ കൊച്ചി: അര്‍ബുദ രോഗികള്‍ക്ക് ആവശ്യമായ ബോധവല്‍കരണവും മാനസിക പിന്‍ബലവും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ആസ്റ്റര്‍ കാന്‍സര്‍ സപ്പോര്‍ട്ട് ഗ്രൂപ്പ് സംരംഭമായ സമസ്തയ്ക്ക് തുടക്കമായി. ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ സിനിമ താരം അപര്‍ണ ബാലമുരളി സമസ്തയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. അസുഖം മാറിയ അര്‍ബുദരോഗികള്‍ക്കും നിലവില്‍ ചികിത്സ തേടുന്ന രോഗികള്‍ക്കുമിടയില്‍ ഒരു ബന്ധം സൃഷ്ടിക്കുകയെന്നതാണ് സമസ്തയിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ രോഗികള്‍ക്ക് കൗണ്‍സലിങ്ങും നല്‍കുന്നതായിരിക്കും. ചടങ്ങില്‍ കൊച്ചിന്‍ കാന്‍സേര്‍വ് അംഗം അംബിക മുഖ്യപ്രഭാഷണം നടത്തി. സമസ്ത അംഗം സ്‌നേഹ തങ്കം അനുഭവങ്ങള്‍ പങ്കുവെച്ചു. സ്തനാര്‍ബുദ […]

അതിക്രമം ആശുപത്രിയോടും: ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ സാമൂഹ്യ വിരുദ്ധരുടെ സോഡാക്കുപ്പിയേറ്: അക്രമികൾ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ ചങ്ങനാശേരി : ജനറൽ ആശുപത്രിയ്ക്കു നേരെ സോഡാക്കുപ്പിയും, കല്ലും ഉപയോഗിച്ച് ആക്രമണം നടത്തിയ രണ്ടു പേർ പൊലീസ് പിടിയിലായി. പൂവം സ്വദേശികളായ രണ്ടു പേരെയാണ് ചങ്ങനാശേരി ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ആശുപത്രിയ്ക്കുള്ളിൽ കല്ലും സോഡാക്കുപ്പിയും വലിച്ചെറിഞ്ഞ് അക്രമി സംഘം അഴിഞ്ഞാട്ടം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ സെകര്യൂരിറ്റി ജീവനക്കാരൻ പരിശോധനകൾക്കായി ആശുപത്രിയിൽ കറങ്ങാനിറങ്ങിയപ്പോഴായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ  രണ്ടു യുവാക്കൾ ആശുപത്രിയുടെ പ്രധാന വാതിലിലൂടെ, ഉള്ളിലേയ്ക്ക് കല്ലെറിയുകയായിരുന്നു. അതിനുശേഷം വാതിലിലൂടെ ആശുപത്രി […]

ആർക്കും അനുകൂലമായി വോട്ട് ചെയ്യാൻ എൻഎസ്എസ് നിർദ്ദേശിച്ചിട്ടില്ല ; കാനം രാജേന്ദ്രൻ

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരായ എൻഎസ്എസിന്റെ അതിരൂക്ഷ വിമർശനങ്ങളിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആർക്കും അനുകൂലമായി വോട്ട് ചെയ്യാൻ എൻഎസ്എസ് നിർദേശിച്ചിട്ടില്ലെന്ന് കാനം പറഞ്ഞു. എൻഎസ്എസിന് അവരുടേതായ നിലപാടുകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അയ്യപ്പന് ഇത്തവണ ഇടുപക്ഷത്തോട് പക്ഷപാതിത്വം കാണുമെന്നും ശബരിമലയ്ക്ക് വേണ്ടി ഇത്രയും സഹായങ്ങൾ നൽകിയ സർക്കാർ വേറെയില്ലെന്നും കാനം കൂട്ടിച്ചേർത്തു. ചങ്ങനാശേരിയി നായർ മഹാസമ്മേളനത്തിൽ സംസാരിക്കവെയാണ് സുകുമാൻ നായർ സർക്കാരിനെ അതിരൂരക്ഷമായി കടന്നാക്രമിച്ചത്. എൽ.ഡി.എഫ് സർക്കാർ കേരളത്തിൽ വർഗീയ കലാപത്തിന് വഴിയൊരുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. രാഷ്ട്രീയ നേട്ടത്തിനായി […]

മരട് ഫ്‌ളാറ്റ് പൊളിക്കൽ ; ശരത് ബി സർവ്വാതെ പരിശോധന നടത്തി

  സ്വന്തം ലേഖിക കൊച്ചി: കൊച്ചിയിലെ മരടിൽ പണിത ഫ്‌ളാറ്റുകളിൽ ഇൻഡോറിൽ നിന്നെത്തിയ വിദഗ്ധൻ ശരത് ബി സർവ്വാതെ പരിശോധന നടത്തി. ഇരുന്നൂറോളം കെട്ടിടങ്ങൾ പൊളിച്ച് ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയ വ്യക്തി കൂടിയാണ് അദ്ദേഹം. രാവിലെ മരട് നഗരസഭയിൽ എത്തിയ അദ്ദേഹം സർക്കാർ നിയോഗിച്ച സാങ്കേതിക സമിതി അംഗങ്ങളുമായും സബ് കളക്ടറുമായും ചർച്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് ഫ്‌ളാറ്റുകൾ പരിശോധിച്ചത്. ആദ്യം പരിശോധിച്ചത് ഗോൾഡൻ കായലോരം ഫ്‌ളാറ്റ് ആണ്. തുടർന്ന് ബാക്കിയുള്ള ഫ്‌ളാറ്റുകളും പരിശോധിച്ചു. അന്തിമ പട്ടികയിൽ ഉള്ള കമ്പനികളുമായി ചർച്ച നടത്തിയതിന് ശേഷമായിരിക്കും […]

നാല് പതിറ്റാണ്ടായി തുടർന്നിരുന്ന തെറ്റുതിരുത്തി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ; പിന്നോക്ക വിഭാഗങ്ങൾക്ക് ഭരണഘടനാപരമായ സംവരണം അനുവദിക്കാൻ തീരുമാനം, നടപടി ഡോ. ടി. പി സെൻകുമാറിന്റെ കർശനനിലപാടിനെത്തുടർന്ന്

  സ്വന്തം ലേഖിക തിരുവനന്തപുരം: നാലുപതിറ്റാണ്ടിലധികമായി തുടരുന്ന തെറ്റുതിരുത്തി എ ക്ലാസ് ഉന്നത തസ്തികകളിലടക്കം നിയമനങ്ങളിൽ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾക്ക് ഭരണഘടനാപരമായ സംവരണം അനുവദിക്കാൻ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് തീരുമാനിച്ചു. ഇതുപ്രകാരം പിന്നാക്ക വിഭാഗങ്ങൾക്ക് 27%, പട്ടികജാതിക്കാർക്ക് 15%, പട്ടികവർഗത്തിന് 7.5% സംവരണം ലഭിക്കും. കെ. സോമപ്രസാദ് എം.പി അടക്കമുള്ളവരുടെ ഇടപെടലുകളെത്തുടർന്ന് ബി ക്ലാസ് കാറ്റഗറിയിൽ നാമമാത്രമായും സി, ഡി ക്ലാസുകളിൽ ഏതാനും തസ്തികകളിലും സംവരണം നൽകിയെങ്കിലും എ ക്ലാസ് തസ്തികകൾ ഒഴിവാക്കിയിരുന്നു. ഗവേണിംഗ് ബോഡി അംഗമായ മുൻ പൊലീസ് […]

മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരുടെ പൊലീസ് യൂണിഫോം: യൂണിഫോം മാറ്റണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശം; തേർഡ് ഐ ന്യൂസ് ലൈവ് ഇംപാക്ട്

സ്വന്തം ലേഖഖൻ കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ പൊലീസ് യൂണിഫോമിന് സമാനമായ കാക്കി ധരിക്കുന്നതിനെതിരെ ജില്ലാ പൊലീസ് മേധാവിയുടെ കത്ത്. പൊലീസ് ആണെന്ന് തെറ്റിധരിക്കുന്നതിനു സമാനമായ കാക്കി യൂണിഫോം ധരിക്കുന്നത് ഒഴിവാക്കണമെന്ന നിർദേശമാണ് ജില്ലാ പൊലീസ് മേധാവി കത്തിൽ നൽകിയിരിക്കുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ പൊലീസിനു സമാനമായ കാക്കി യൂണിഫോം ധരിക്കുകയും, ആശുപത്രിയിൽ എത്തുന്ന രോഗികളോടും കൂട്ടിരിപ്പുകാരോടും മോശമായി പെരുമാറുകയും ചെയ്യുന്നതായി പരാതി ഉയർന്നിരുന്നു. ഇതേ തുടർന്ന് ഇതു സംബന്ധിച്ചു തേർഡ് ഐ ന്യൂസ ലൈവ് വാർത്ത റിപ്പോർട്ട് […]

ഫ്‌ളെക്‌സ് നിരോധനം ; റീസൈക്കിൾ ചെയ്ത് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെങ്കിലും അനുമതി നൽകാതെ സർക്കാർ, തൊഴിലില്ലാതാകുന്നത് രണ്ട് ലക്ഷം പേർക്ക്‌

  സ്വന്തം ലേഖിക കോട്ടയം : പ്ലാസ്റ്റിക് മാലിന്യങ്ങൾ തടയുകയോ നിയന്ത്രിക്കുകയോ ചെയ്തില്ലെങ്കിൽ മനുഷ്യരാശിക്ക് അത് വരുത്തിവയ്ക്കുന്ന അപകടത്തെക്കുറിച്ച് ജനങ്ങൾ ഇന്ന് വളരെയധികം ബോധവാന്മാരാണ്. ഭരണകൂടങ്ങളും അവസരത്തിനൊത്ത് ഉയർന്ന് പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കും ഗാന്ധിജയന്തി ദിനംമുതൽ പൂർണ നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ നടപടി പ്രഖ്യാപിച്ചു കഴിഞ്ഞു. 100 മൈക്രോണിൽ താഴെവരുന്ന എല്ലാ പ്ലാസ്റ്റിക് ഉത്പന്നങ്ങളും നിരോധനത്തിന്റെ പരിധിയിൽ വരും. ഏതിനം പ്ലാസ്റ്റിക്കും റീസൈക്കിൾ ചെയ്ത് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാവുമെങ്കിലും അതിനുള്ള യൂണിറ്റുകളുടെ അഭാവം കാരണമാണ് വഴിവക്കിലും […]

അടിച്ചോടിക്കുന്നവർ ഇനി പൊലീസിനെയും അപകടത്തേയും പേടിക്കേണ്ട: ബാറിലിരുന്ന് മദ്യപിച്ച് ഫിറ്റായാൽ നിങ്ങളെ സേഫാക്കാൻ അർക്കേഡിയയുടെ ‘ഡാഡു’ണ്ട്..! ലാഭം ലൈസൻസും പതിനായിരം രൂപയും

സ്വന്തം ലേഖകൻ കോട്ടയം: ബാറിൽ നിന്നും രണ്ടെണ്ണം അടിച്ചിട്ട് വീട്ടിൽ പോകാൻ പേടിയുണ്ടോ..? എങ്കിൾ ഇനി പേടിക്കേണ്ട കാര്യമില്ല, നിങ്ങളെ വീട്ടിലെത്തിക്കാൻ അർക്കേഡിയയുടെ സ്വന്തം ഡാഡുണ്ട്. രണ്ടെണ്ണം അടിച്ചു പോയതിന്റെ പേരിൽ അപകടവും, പോക്കറ്റിൽ നിന്നും പണം പോകുന്നതും ഒഴിവാക്കുന്നതിന് വേണ്ടിയാണ് അർക്കേഡിയ ടീം ഡാഡിനെ രംഗത്തിറക്കിയിരിക്കുന്നത്. മദ്യപാനികളെ അപകടത്തിൽ നിന്നും രക്ഷിക്കുന്നതിനായി അർക്കേഡിയയുടെ ഡാഡ് ഇന്നു മുതൽ രംഗത്തിറങ്ങും. മദ്യപിച്ച് വാഹനം ഓടിച്ചുള്ള അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് തങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കോട്ടയം നഗരത്തിലെ അർക്കേഡിയ ഹോട്ടൽ ഡയൽ എ ഡ്രൈവർ […]

മീറ്ററില്ലാതെ ഓടുന്ന ഓട്ടോക്കാരേ സൂക്ഷിച്ചോ; ജില്ലാ കളക്ടർ കലിപ്പിലാണ്; സമരത്തിനെതിരെ കർശന നടപടിയെന്ന് പ്രഖ്യാപിച്ച് കളക്ടർ

സ്വന്തം ലേഖകൻ കോട്ടയം: മീറ്ററില്ലാതെ സർവീസ് നടത്തി, ജനത്തെ മുൾ മുനയിൽ നിർത്തി സമരം വിജയിപ്പിച്ചെടുക്കാമെന്ന ഓട്ടോറിക്ഷാ തൊഴിലാളികളുടെ വെല്ലുവിളിക്ക് ചുട്ട മറുപടിയുമായി ജില്ലാ കളക്ടർ. എന്തു വന്നാലും ശരി പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച ജില്ലാ കളക്ടർ പി.എസ് സുധീർ ബാബു. ഓട്ടോറിക്ഷാ തൊഴിലാളികൾ സമരം തുടരുകയാണെങ്കിൽ ബദൽ മാർഗങ്ങൾ കണ്ടെത്തുമെന്ന പ്രഖ്യാപനവുമായാണ്  രംഗത്ത് എത്തിയിരിക്കുന്നത്. ഇ ബദൽ മാർഗങ്ങൾ ഇദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. മീറ്ററില്ലാതെ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ ജില്ലാ കളക്ടറുടെ നിർദേശാനുസരണം മോട്ടോർ വാഹന വകുപ്പ് അധികൃതർ കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. ഇതിനു […]

കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയ്ക്കെതിരെ കേരളാ കോണ്‍ഗ്രസ് കാര്‍ഷിക സംഗമം സംഘടിപ്പിക്കും: പി.ജെ. ജോസഫ് എം.എല്‍.എ

സ്വന്തം ലേഖകൻ കോട്ടയം : കേരളത്തിലെ കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ചയില്‍ നട്ടം തിരിയുന്ന ലക്ഷക്കണക്കിന് കര്‍ഷകരെ സംഘടിപ്പിച്ച് ഡിസംബര്‍ 14 ന് കോട്ടയത്ത് കാര്‍ഷികസംഗമം സംഘടിപ്പിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് (എം) വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എം.എല്‍.എ. പറഞ്ഞു. കാര്‍ഷിക വിളകളുടെ വിലതകര്‍ച്ചയില്‍പ്പെട്ട് കര്‍ഷകര്‍ ദുരിതം അനുഭവിക്കുമ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉറക്കം നടിക്കുകയാണ്. ഈ നിലപാടുകള്‍ മാറ്റി കേന്ദ്ര സംസ്ഥാന ഗവണ്‍മെന്‍റുകളുടെ കണ്ണ് തുറപ്പിക്കാനാണ് കര്‍ഷകസംഗമം സംഘടിപ്പിക്കുന്നത്. കേരളത്തില്‍ ഈ മാസം നടക്കുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പിലും ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി കേരളാ കോണ്‍ഗ്രസ് സജീവമായി […]