മീറ്ററില്ലാതെ ഓടുന്ന ഓട്ടോക്കാരേ സൂക്ഷിച്ചോ; ജില്ലാ കളക്ടർ കലിപ്പിലാണ്; സമരത്തിനെതിരെ കർശന നടപടിയെന്ന് പ്രഖ്യാപിച്ച് കളക്ടർ

മീറ്ററില്ലാതെ ഓടുന്ന ഓട്ടോക്കാരേ സൂക്ഷിച്ചോ; ജില്ലാ കളക്ടർ കലിപ്പിലാണ്; സമരത്തിനെതിരെ കർശന നടപടിയെന്ന് പ്രഖ്യാപിച്ച് കളക്ടർ

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: മീറ്ററില്ലാതെ സർവീസ് നടത്തി, ജനത്തെ മുൾ മുനയിൽ നിർത്തി സമരം വിജയിപ്പിച്ചെടുക്കാമെന്ന ഓട്ടോറിക്ഷാ തൊഴിലാളികളുടെ വെല്ലുവിളിക്ക് ചുട്ട മറുപടിയുമായി ജില്ലാ കളക്ടർ.
എന്തു വന്നാലും ശരി പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച ജില്ലാ കളക്ടർ പി.എസ് സുധീർ ബാബു. ഓട്ടോറിക്ഷാ തൊഴിലാളികൾ സമരം തുടരുകയാണെങ്കിൽ ബദൽ മാർഗങ്ങൾ കണ്ടെത്തുമെന്ന പ്രഖ്യാപനവുമായാണ്  രംഗത്ത് എത്തിയിരിക്കുന്നത്. ഇ
ബദൽ മാർഗങ്ങൾ ഇദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.
മീറ്ററില്ലാതെ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ ജില്ലാ കളക്ടറുടെ നിർദേശാനുസരണം മോട്ടോർ വാഹന വകുപ്പ് അധികൃതർ കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു.
ഇതിനു പിന്നാലെ പരിശോധനയ്ക്ക് എത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഓട്ടോഡ്രൈവർമാർ കുര്യൻ ഉതുപ്പ് റോഡിൽ തടഞ്ഞു വച്ചു. ഇതിനു ശേഷം ജില്ലാ കളക്ടറെ കണ്ട് ചർച്ച നടത്തിയ തൊഴിലാളി യൂണിയൻ പ്രതിനിധികൾ സമരം പ്രഖ്യാപിക്കുകയായിരുന്നു.
ഇതേ തുടർന്നാണ് കളകടർ തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചത്.
ഫെയർ മീറ്ററിനെതിരെ കോട്ടയം നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ നടത്തുന്ന പണിമുടക്കുമൂലം  യാത്രക്കാർ ബുദ്ധിമുട്ടു നേരിടുന്ന സാഹചര്യം ഒഴിവാക്കാൻ ബദൽ സംവിധാനങ്ങൾ പരിഗണിക്കുമെന്ന് ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു പറഞ്ഞു.
റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ്, തിരുനക്കര, നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്റുകൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സർക്കുലർ ബസ് സർവീസുകൾ നടത്തുന്നതിന് പെർമിറ്റ് നൽകുന്നത് ആലോചിക്കും.
ഈ-ഓട്ടോ, ഓൺലൈൻ ടാക്സി സർവീസുകൾ പ്രോത്സാഹിപ്പിക്കുന്നതിനും കോട്ടയം മുനിസിപ്പാലിറ്റിയുടെ ഭാഗമായി മാറിയ പഴയ നാട്ടകം, കുമാരനല്ലൂർ ഗ്രാമപഞ്ചായത്ത് മേഖലകളിലെ ഓട്ടോറിക്ഷകൾക്ക് ടൗൺ പെർമിറ്റ് നൽകുന്നതിനുമുള്ള സാധ്യതകൾ പരിശോധിക്കും.
ഓട്ടോറിക്ഷകൾ ഫെയർമീറ്റർ ഇല്ലാതെ സർവീസ് നടത്തുന്നതും മുൻകൂട്ടി നോട്ടീസ് നൽകാതെ പണിമുടക്കുന്നതും പെർമിറ്റ് വ്യവസ്ഥകളുടെ ലംഘനമാണ്. പെർമിറ്റ്  വ്യവസ്ഥകളിൽ ഇളവു നൽകാൻ ജില്ലാ ഭരണകൂടത്തിന് കഴിയില്ല. നിയമം ലംഘിക്കുന്നവരുടെ  പെർമിറ്റ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ പരിഗണനയിലാണെന്ന് കളക്ടർ അറിയിച്ചു.
ഇതിനിടെ, ഓട്ടോറിക്ഷകളിൽ മീറ്റർ നിർബന്ധമാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നടപടിയ്ക്കെതിരെ സമരം ശക്തമാക്കാനൊരുങ്ങി സംയുക്ത തൊഴിലാളി സംഘടനകൾ രംഗത്ത് എത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ പത്തിന് കളക്ടറേറ്റിന് സമീപത്ത് നിന്ന് തിരുനക്കരയിലേക്ക് പ്രതിഷേധ റാലിയും, 14-ന് രാവിലെ 10 മുതൽ 15-ന് രാത്രി എട്ട് വരെ തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത് ഉപവാസവും സമരം നടത്താനും വ്യാഴാഴ്ച കോട്ടയത്ത് ചേർന്ന സംയുക്ത തൊഴിലാളി യൂണിയൻ തീരുമാനിച്ചു.