ഫെയ്സ് ബുക്ക് കൂട്ടായ്മ നന്മ നിറച്ചു: സുമയ്ക്ക് വീടൊരുങ്ങുന്നു

സ്വന്തം ലേഖകൻ കുറിച്ചി : പഞ്ചായത്തിൽ ഇത്തിത്താനത്ത് സുമ സോമന്റെ കുടുംബത്തിന് കോട്ടയം ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളുടെ പരിശ്രമത്താൽ ഭവനം എന്ന സ്വപ്നം പൂവണിയുകയാണ്. വിധവയും നിരാലംബയുമാായ സുമക്ക് സ്വന്ത്തമായി ചലച്ചിറ തോട്ടുപുറത്ത് ഒരു സെന്റ് ഭൂമി മാത്രമാണ് ഉള്ളത്. ഇവിടെ ഒറ്റമുറി ഷെഢിലാണ് കുടുംബം താമസിച്ചിരുന്നത്.ഒരു മകൻ മാത്രമുള്ള സുമയുടെ ദുരിത ജീവിതം തിരിച്ചറിഞ്ഞ് കോട്ടയം കൂട്ടായ്‌മയുടെ അംഗങ്ങളും അഡ്മിൻ പാനലും കൂടി ആലോചിച്ചു ഒരു വീട് നിർമ്മിച്ച് നൽകാൻ തയ്യാറാവുകയായിന്നു. കോട്ടയത്തിൻെറ് ഉന്നമനത്തിനായി സാമൂഹിക സേവനം, അറിവും  സൗഹൃദവും പങ്കു വയ്ക്കുക എന്നീ […]

സഞ്ചയനം ഞായറാഴ്ച

അയ്മനം: കഴിഞ്ഞ ദിവസം നിര്യാതനായ ചെമ്പകശേരി സി.പി ഐസക്ക് (71) ന്റെ സഞ്ചയനം സെപ്റ്റംബർ പതിനാറ് ഞായറാഴ്ച വീട്ടുവളപ്പിൽ നടക്കും. ഭാര്യ ഓമന. മക്കൾ – ഐ.സജികുമാർ (എ.എസ്.ഐ ഓഫ് പൊലീസ് കോട്ടയം ഈസ്റ്റ്), സിനികുമാരി. മരുക്കമൾ – ഗിരീഷ് കുമാർ, ശ്രീജ സജികുമാർ.

നാടിനെ കരയ്‌ക്കെത്തിക്കാൻ കൈകോർത്ത് യുവജന കൂട്ടായ്മ: ആരും പറയാതെ ഒരു ലക്ഷം സമാഹരിച്ച സംഘം ആറുമാനൂരിൽ ബോട്ടെത്തിക്കുന്നു; നിരാശയുടെ തുരുത്തിൽ നിന്ന് പ്രതീക്ഷയുടെ കരയിലേയ്ക്ക് അവർ നാടിനെ പറിച്ചു നടുന്നു

സ്വന്തം ലേഖകൻ അയർക്കുന്നം: പ്രളയജലം കഴുത്തൊപ്പമെത്തിയപ്പോൾ ആറുമാനൂർ നിവാസികൾക്ക് ഏക ആശ്രയം നാലു പേർക്ക് കയറാവുന്ന ആ ചെറിയ ഫൈബർ വള്ളമായിരുന്നു. മീനച്ചിലാർ അതിന്റെ എല്ലാ രൗദ്രഭാവവും പുറത്തെടുത്ത് ആറുമാനൂരിലെ കോളനികളിലേയ്ക്ക് ഒഴുകിയെത്തിയപ്പോൾ രക്ഷകരായി എത്തിയത് ഒരു പറ്റം യുവാക്കളായിരുന്നു. പക്ഷേ, നാലു പേർക്ക് മാത്രം കയറാൻ സാധിക്കുന്ന ചെറിയ വള്ളത്തിൽ ഒരു നാടിനെ മുഴുവൻ മറുകരയെത്തിച്ചെങ്കിലും, അത് മാത്രം മതിയായിരുന്നില്ല നാടിനെ രക്ഷിക്കാൻ. മീനച്ചിലാർ കരകവിഞ്ഞൊഴുകിയാൽ ആറുമാനൂരിലെ ഇരുപതാം നമ്പർ വാർഡ് ഏതാണ്ട് പൂർണമായും മുങ്ങും. നാല് പ്രദേശവും മൂടപ്പെട്ട് തികച്ചും ഒറ്റപ്പെട്ട […]

ഹർത്താൽ ദിനത്തിൽ റയിൽവേ സ്റ്റേഷനിലെത്തിയ രണ്ടായിരത്തി അഞ്ഞൂറോളം പേർക്ക് ഭക്ഷണവും യാത്രാ സൗകര്യവുമൊരുക്കി ലയൺസ് ക്ലബ്

സ്വന്തം ലേഖകൻ കോട്ടയം. ഹർത്താൽ ദിനത്തിലും സേവന സന്നദ്ധരായി സെന്റിനിയൽ ലയൺസ് ക്ലബ് അംഗങ്ങൾ .റിയൽവേ സ്റ്റേഷനിലെത്തിയ രണ്ടായിരത്തി അഞ്ഞൂറോളം പേർക്ക് ഭക്ഷണവും കുടിവെള്ളവും നല്കി. വിശന്ന് വലഞ്ഞ് റയിൽവേ സ്റ്റേഷനിലെത്തിയ നൂറ് കണക്കിന് യാത്രക്കാർക്കിത് അനുഗ്രഹമായി, യാത്രക്കാരെ ക്ലബ് അംഗങ്ങളുടെ വാഹനങ്ങളിൽ കെ എസ് ആർ ടി സി സ്റ്റാൻഡിലും, മെഡിക്കൽ കോളേജിൽ പോകാനെത്തിയവരെ ആശുപത്രയിലും, കോട്ടയത്തിന്റെ പരിസര പ്രദേശത്തു പേകേണ്ടവരെ അവരുടെ വീട്ടിലുമെത്തിച്ചു. രാവിലെ 9 മണിക്ക് ആർ പി എഫ് ഇൻസ്പ്ക്ടർ പവൻ കുമാർ റെഡി ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം […]

പെട്രോൾ ഡിസൽ വിലയിൽ ഹർത്താൽ: പ്രഖ്യാപിക്കും മുൻപേ പൊരുത്തപ്പെട്ട് ജനം; വാഹനങ്ങൾ ഓടുന്നില്ല; കടകൾ തുറന്നില്ല: കോട്ടയത്തും ഹർത്താൽ ആഘോഷമാക്കി നാട്ടുകാർ

സ്വന്തം ലേഖകൻ കോട്ടയം: പെട്രോൾ ഡീസൽ വിലയിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെയും ഇടത് പാർട്ടികളുടെയും ഭാരത് ബന്ദിനോട് സമ്മിശ്ര പ്രതികരണവുമായി കോട്ടയം. ആരും പ്രഖ്യാപിക്കും മുൻപു തന്നെ ബന്ദിനെ ഏറ്റെടുത്ത്, ഓഫിസും സ്‌കൂളും മുടക്കിയ ജനം പക്ഷേ, സ്വകാര്യ വാഹനങ്ങളിൽ വിവിധ സ്ഥലങ്ങളിലേയ്ക്ക് യാത്രയും തിരിച്ചിട്ടുണ്ട്. രണ്ടാം ശനിയും, ഞായറും കഴിഞ്ഞെത്തിയ ഹർത്താലിനെ അവധിയുടെ മൂഡോടെയാണ് കോട്ടയം സ്വീകരിച്ചത്. കഴിഞ്ഞ ആഴ്ച തന്നെ ബന്ദ് പ്രഖ്യാപിച്ചിരുന്നതിനാൽ സർക്കാർ ജീവനക്കാരിൽ പലരം, തിങ്കളാഴ്ച കൂടി ലഭിക്കുന്ന രീതിയിൽ വിവിധ സ്ഥലങ്ങളിൽ യാത്രയിലായിരുന്നു. അതുകൊണ്ടു തന്നെ സർക്കാർ ഓഫിസുകളിലെല്ലാം […]

സ്ത്രീ പീഡനക്കേസിൽ ആരോപണ വിധേയനായ പി.കെ ശശി എംഎൽഎ രാജി വയ്ക്കണം; യുവമോർച്ചാ

സ്വന്തം ലേഖകൻ കോട്ടയം: സ്ത്രീപീഡനക്കേസിൽ ആരോപണ വിധേയനായ ഷൊർണ്ണൂർ എം.എൽ.എ പി.കെ ശശി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ചാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. തുടർന്നു ചേർന്ന യോഗത്തിൽ എംഎൽഎയുടെ കോലം കത്തിച്ചു. പ്രതിഷേധ സമരം ബി.ജെ.പി ജില്ലാ സെക്രട്ടറി സി എൻ സുബാഷ് ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വി.ബിനു അധ്യക്ഷത വഹിച്ചു. യുവമോർച്ചാ ജില്ലാ വൈസ് പ്രസിഡന്റ്് വി പി മുകേഷ്, ജില്ലാ സെക്രട്ടറി എം.ഹരി, ബി.ജെ.പി മണ്ഡലം സെക്രട്ടറി ജോമോൻ കെ.ജെ, വിഷ്ണുനാഥ് ,വിനോദ് കുമാർ, […]

സേവാഭാരതി പ്രവർത്തകർ പട്ടാശേരി ശുചീകരിച്ചു

സ്വന്തം ലേഖകൻ കുറിച്ചി :സേവാഭാരതി പ്രവർത്തകർ കുറിച്ചി പട്ടേശ്ശരിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പഞ്ചായത്തിതിലെ പടിഞ്ഞാറൻ മേഘലകളിൽ വെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു. പാട്ടാശ്ശേരിയിലെ അത്തരം വീടുകളുടെ പരിസരങ്ങൾ ആണ് ശുചീകരിച്ചത്. മുറ്റവും പരിസരവും പായലും പോളയും നിറഞ്ഞിരുന്നതെല്ലാം നീക്കം ചെയ്തു . പ്രദേശവാസികളും പങ്കാകാളികളായി. ജനങ്ങളുടെ സംരക്ഷണം ആണ് സേവാഭാരതി ലക്ഷ്യം വെയ്ക്കുന്നത്. ദുരിതമുഖത്തെ കണ്ണീരൊപ്പാൻ സേവാഭാരതി പ്രവർത്തകർ ഉണ്ടാവും. കുറിച്ചി പഞ്ചായത്ത് മെമ്പർ ബി ആർ മഞ്ജീഷ് ശുചീകരണം ഉത്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. സേവാപ്രമുഖ് എം എസ് കൃഷ്ണകുമാർ, സഹകാര്യവാഹ് […]

അയർക്കുന്നത് ഡിജിറ്റൽ സർവേയ്ക്ക് തുടക്കം

സ്വന്തം ലേഖകൻ അയർക്കുന്നം: പ്രളയത്തിൽ തകർന്ന വീടുകളുടെ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനുള്ള ഡിജിറ്റൽ സർവേയ്ക്ക് തുടക്കമായി. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വോളണ്ടിയർമാരുടെ നേതൃത്വത്തിലാണ് സർവേ നടത്തുന്നത്. ഇതിനായി തയ്യാറാക്കിയ പ്രത്യേക മൊബൈൽ അപ്ലിക്കേഷന്റെ സഹായത്തോടെയാണ് സർവേ നടത്തുന്നത്. നാശ നഷ്ടം സംഭവിച്ച വീടുകളുടെ ചിത്രങ്ങൾ ഈ മൊബൈൽ അപ്ലിക്കേഷനിൽ അപ് ലോഡ് ചെയ്ത് നടപടികൾ വേഗത്തിലാക്കും. വിവര ശേഖരണവും, ധനസഹായ വിതരണവും അതിവേഗത്തിലാക്കുന്നതിനു വേണ്ടിയാണ് ഡിജിറ്റൽ സർവേ നടത്തുന്നത്. ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പിലെ എൻജിനീയർമാരും, വിദഗ്ധരും അടങ്ങുന്ന പ്രാദേശിക സമിതി പരിശോധിക്കും. […]

പീഡനക്കേസിൽ പ്രതിയായ പി.കെ ശശി എംഎൽഎ രാജിവയ്ക്കണം; ബിജെപി എംഎൽഎയുടെ കോലം കത്തിച്ചു

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി:പീഢനക്കേസിൽ പ്രതിയായ പി കെ ശശി എംഎൽഎ നിയമത്തിന് വിധേയനാക്കുക. നിയമസഭയിൽ നിന്ന് പുറത്താക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച ചങ്ങനാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പി കെ ശശിയുടെ കോലവും കത്തിച്ചു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിഷ്ണു ഗോപിദാസ് പ്രതിഷേധ സമരത്തിന് അദ്ധ്യക്ഷത വഹിച്ചു.പീഢനങ്ങൾ നടത്തുകയും നിയമത്തെ കൊഞ്ഞനം കുത്തുകയും ആണ് സിപിഎം ഇവിടെ.ഡിവൈഎഫ് ഐ ജില്ലാ നേതാവാണ് അവസാന ഇര.വേട്ടക്കാരൻ സിപിഎം എംഎൽഎയും.പാർട്ടി നേതൃത്വം അന്വേഷിച്ചാൽ മതി എന്ന് സിപിഎം.നേതൃത്വം പറയുന്നു ഇരയ്‌ക്കെതിരായി സിപിഎം […]

ദുരിതാശ്വാസത്തിന് സഹായവുമായി തമിഴ്‌നാട് വിദ്യാഭ്യാസ വകുപ്പ്; 22 ലോറി നിറയെ സാധനങ്ങൾ കോട്ടയം കളക്ടറേറ്റിൽ എത്തി; ഓരോ ലോറിയിലും രണ്ടു ടൺ അരിയും

സ്വന്തം ലേഖകൻ കോട്ടയം: പ്രളയദുരിതത്തിൽ പ്രതിസന്ധി നേരിടുന്ന കേരളത്തിനു സഹായ ഹസ്തവുമായി തമിഴ്‌നാട് വിദ്യാഭ്യാസ വകുപ്പും. തമിഴ്‌നാട് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സമാഹരിച്ച 22 ലോഡ് സാധനങ്ങളുമായി നാഷണൽ പെർമിറ്റ് ലോറികൾ വെള്ളിയാഴ്ച വൈകിട്ട് കളക്ടറേറ്റിൽ എത്തി. കളക്ടറേറ്റിൽ നിർത്തിയിട്ടിരിക്കുന്ന ലോറികളിൽ നിന്നും സാധനങ്ങൾ നീക്കുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് കോട്ടയം കളക്ടറേറ്റ് വളപ്പിൽ ലോറി എത്തിയത്. ഓരോ ലോറിയിലും രണ്ടു ടൺ വീതം അരിയുണ്ട്. ഈ അരി ദുരിതാശ്വാസ കേന്ദ്രങ്ങളിൽ വിതരണം ചെയ്യാനാണെന്ന കുറിപ്പടിയും ലോറിയിൽ നൽകിയിട്ടുണ്ട്. അഞ്ചാം തവണയാണ് തമിഴ്‌നാട്ടിൽ […]