അയർക്കുന്നത് ഡിജിറ്റൽ സർവേയ്ക്ക് തുടക്കം

അയർക്കുന്നത് ഡിജിറ്റൽ സർവേയ്ക്ക് തുടക്കം

സ്വന്തം ലേഖകൻ
അയർക്കുന്നം: പ്രളയത്തിൽ തകർന്ന വീടുകളുടെ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനുള്ള ഡിജിറ്റൽ സർവേയ്ക്ക് തുടക്കമായി. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വോളണ്ടിയർമാരുടെ നേതൃത്വത്തിലാണ് സർവേ നടത്തുന്നത്.
ഇതിനായി തയ്യാറാക്കിയ പ്രത്യേക മൊബൈൽ അപ്ലിക്കേഷന്റെ സഹായത്തോടെയാണ് സർവേ നടത്തുന്നത്. നാശ നഷ്ടം സംഭവിച്ച വീടുകളുടെ ചിത്രങ്ങൾ ഈ മൊബൈൽ അപ്ലിക്കേഷനിൽ അപ് ലോഡ് ചെയ്ത് നടപടികൾ വേഗത്തിലാക്കും.
വിവര ശേഖരണവും, ധനസഹായ വിതരണവും അതിവേഗത്തിലാക്കുന്നതിനു വേണ്ടിയാണ് ഡിജിറ്റൽ സർവേ നടത്തുന്നത്. ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പിലെ എൻജിനീയർമാരും, വിദഗ്ധരും അടങ്ങുന്ന പ്രാദേശിക സമിതി പരിശോധിക്കും. തുടർന്നു നഷ്ടപരിഹാര തോത് വിലയിരുത്തും. തുടർന്നാവും ധന സഹായം നൽകുക.