play-sharp-fill
ഹർത്താൽ ദിനത്തിൽ റയിൽവേ സ്റ്റേഷനിലെത്തിയ രണ്ടായിരത്തി അഞ്ഞൂറോളം പേർക്ക് ഭക്ഷണവും യാത്രാ സൗകര്യവുമൊരുക്കി ലയൺസ് ക്ലബ്

ഹർത്താൽ ദിനത്തിൽ റയിൽവേ സ്റ്റേഷനിലെത്തിയ രണ്ടായിരത്തി അഞ്ഞൂറോളം പേർക്ക് ഭക്ഷണവും യാത്രാ സൗകര്യവുമൊരുക്കി ലയൺസ് ക്ലബ്

സ്വന്തം ലേഖകൻ

കോട്ടയം. ഹർത്താൽ ദിനത്തിലും സേവന സന്നദ്ധരായി സെന്റിനിയൽ ലയൺസ് ക്ലബ് അംഗങ്ങൾ .റിയൽവേ സ്റ്റേഷനിലെത്തിയ രണ്ടായിരത്തി അഞ്ഞൂറോളം പേർക്ക് ഭക്ഷണവും കുടിവെള്ളവും നല്കി.

ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ നടത്തിയ ഭക്ഷണവിതരണം

വിശന്ന് വലഞ്ഞ് റയിൽവേ സ്റ്റേഷനിലെത്തിയ നൂറ് കണക്കിന് യാത്രക്കാർക്കിത് അനുഗ്രഹമായി, യാത്രക്കാരെ ക്ലബ് അംഗങ്ങളുടെ വാഹനങ്ങളിൽ കെ എസ് ആർ ടി സി സ്റ്റാൻഡിലും, മെഡിക്കൽ കോളേജിൽ പോകാനെത്തിയവരെ ആശുപത്രയിലും, കോട്ടയത്തിന്റെ പരിസര പ്രദേശത്തു പേകേണ്ടവരെ അവരുടെ വീട്ടിലുമെത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ നടത്തിയ ഭക്ഷണവിതരണം

രാവിലെ 9 മണിക്ക് ആർ പി എഫ് ഇൻസ്പ്ക്ടർ പവൻ കുമാർ റെഡി ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ആർ പി എഫ് ഇൻസ്പക്ടർ അലിയാരു കുട്ടിയുടെ നേതൃത്വത്തിൽ അഞ്ച് യൂണിറ്റ് പോലിസും സഹകരിച്ചു.

ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ നടത്തിയ ഭക്ഷണവിതരണം

സെൻറിനിയൽ ലയൺസ് ക്ലബ് പ്രസിഡന്റ് ജോയി സക്കറിയ, സെക്രട്ടറി സിബി എം സിറിയക്, സോൺ ചെയർമാൻ പ്രൊ വില്യം സക്കറിയ, ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ ജോസഫ് ജോൺ ഭാരവാഹികളായ അഡ്വ.സന്തോഷ് കണ്ടംചിറ ,ഷാജിലാൽ(സിസ്ട്രിക്റ്റ് ചെയർപേഴ്‌സൺ), ജോസ് മാണി(പി ആർ ഒ ), പ്രൊ. ജേക്കബ് ജോർജ്, സുനിൽ പി കുരുവിള, അപ്പച്ചൻ, ജസ്റ്റിൻ നടരാജൻ എന്നിവർ സംസാരിച്ചു.