ശാസ്ത്രി റോഡിലെ ഓട ആളെ കൊല്ലുമോ ? അപകടാവസ്ഥയിൽ വെട്ടിപൊളിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ കോട്ടയം നഗരസഭ..

സ്വന്തംലേഖകൻ കോട്ടയം : നവീകരണത്തിന്റെ പേരിൽ കോട്ടയം നഗരസഭ വെട്ടിപൊളിച്ചിട്ട ശാസ്ത്രി റോഡിലെ ഓട കാൽ നടയാത്രക്കാർക് ഉൾപ്പടെ ഭീക്ഷണിയാകുന്നു. മാലിന്യങ്ങൾ നിറഞ്ഞു ഓട ബ്ലോക്കായതോടെ നവീകരണത്തിനായി ആറു മാസങ്ങൾക്കു മുമ്പ് നഗരസഭയിലെ ശുചീകരണ തൊഴിലാളികളുടെ നേതൃത്വത്തിലായിരുന്നു ഓട ജെ.സി.ബി ഉപയോഗിച്ച് വെട്ടിപൊളിച്ചതു. ഇവിടെ നിന്ന് നീക്കം ചെയ്ത മണ്ണ് റോഡരികിലേക്ക് കൂട്ടിയിടുകയും ചെയ്തു. എന്നാൽ ഇതിനു ശേഷം നവീകരിക്കേണ്ട ഉത്തരവാദിത്വം പൊതുമരാമത്തു വകുപ്പിനാണെന്നും നഗരസഭയുടെ ഫണ്ട് തികയില്ലെന്നും ചൂണ്ടിക്കാണ്ടി നവീകരണത്തിൽ നിന്നും കോട്ടയം നഗരസഭാ പിന്മാറുകയായിരുന്നു. ഇതോടെ പണി പാതിവഴിയിലായി. റോഡ് അരികിൽ […]

നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റകേസിൽ പ്രതിയ്ക്ക് ജാമ്യം

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ നിരോധിത പുകയില ഉത്പന്നങ്ങൽ വിൽപ്പന നടത്തിയ കേസിൽ പൊലിസ് പിടിയിലായ യുവാവിന് ജാമ്യം ലഭിച്ചു. കഴിഞ്ഞ ദിവസം വയസ്‌ക്കരക്കുന്നിൽ നിന്നും അഞ്ഞൂറ് പാക്കറ്റുമായി പൊലീസ് പിടികൂടിയ യുവാവിനെയാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മൂന്നാം കോടതി ജാമ്യത്തിൽ വിട്ടയച്ചത്. അഞ്ഞൂറ് പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ ഇയാളുടെ പക്കൽ നിന്ന് പൊലീസ് പിടിച്ചെടുത്തെന്നായിരുന്നു കേസ്. ഈ സാധനങ്ങൾ പ്രദേശത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും വിൽക്കുകയായിരുന്നുവെന്നായിരുന്നു പൊലീസ് വാദം. ഇതേ തുടർന്നു ജുവനൈൽ ജസ്റ്റിസ് ആക്ട് ചുമത്തി ഇയാളെ റിമാൻഡ് […]

സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ നിയമസഹായവുമായി വനിതാ ശിശു വികസന വകുപ്പ്

സ്വന്തംലേഖകൻ കോട്ടയം : സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷ പരിപാടിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ നിയമസഹായവുമായി വനിതാ ശിശു വികസന വകുപ്പ്. നാഗമ്പടം മൈതാനിയിൽ ഒരുക്കിയിരിക്കുന്ന വനിതാ ശിശു വികസന വകുപ്പിന്റെ സ്റ്റാളിലാണ് സ്ത്രീകളുടെയും കുട്ടികളുടെയും പരാതി കേൾക്കുന്നതിനും സൗജന്യ നിയമ സഹായം നൽകുന്നതിനുമുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. സ്റ്റാൾ പ്രവർത്തനം ആരംഭിച്ചു ഇതിനോടകം മുപ്പതോളം പരാതികളാണ് ലഭിച്ചിരിക്കുന്നത്. പരാതി കേൾക്കുന്നതിനായി ഒരു ലീഗൽ കൗൺസിലർ, ഫാമിലി കൗൺസിലർ, വനിതാ പ്രൊട്ടക്ഷൻ ഓഫീസർ എന്നിവരുടെ സേവനം ലഭ്യമാണ്. കൂടാതെ ഐ.സി.ഡി.എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പോഷകാഹാരമായ അമൃതം […]

സദസ് കീഴടക്കി വൈക്കം വിജയലക്ഷ്മിയും സംഘവും

സ്വന്തംലേഖകൻ കോട്ടയം : സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനം ആഘോഷങ്ങളുടെ ഭാഗമായി വൈക്കം വിജയലക്ഷ്മിയും സംഘവും അവതരിപ്പിച്ച ഗാനമേള അരങ്ങേറി. പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കുള്ള അനുസ്മരണത്തോടെയാണ് ഗാനമേള ആരംഭിച്ചത്. മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ നിരവധി ഗാനങ്ങളാണ് ഗായകര്‍ ആലപിച്ചത്. ഒപ്പമുണ്ടായിരുന്നവരുടെ ഗാനങ്ങള്‍ക്കു ഗായത്രി വീണ വായിച്ച് വൈക്കം വിജയലക്ഷ്മി ആസ്വാദകര്‍ക്ക് ആവേശം പകര്‍ന്നു.

സാധാരണക്കാരുടെ ആവശ്യങ്ങളോട് മുഖം തിരിഞ്ഞ് കോട്ടയം നഗരസഭയുടെ കെടുകാര്യസ്ഥത: റസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ സത്യാഗ്രഹം 28 ന്

സ്വന്തം ലേഖകൻ കോട്ടയം: സാധാരണക്കാരായ ആളുകളുടെ ആവശ്യങ്ങളോട് മുഖം തിരിഞ്ഞ്, കെടുകാര്യസ്ഥത പുലർത്തുന്ന കോട്ടയം നഗരസഭയ്‌ക്കെതിരെ കടുത്ത പ്രതിഷേധവുമായി റസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മ. നഗരസഭയ്‌ക്കെതിരെ കോൺഫെഡറേഷൻ ഓഫ് റസിഡൻസ് വെൽഫെയർ അസോസിയേഷൻ കോട്ടയത്തിന്റെ നേതൃത്വത്തിൽ 28 ന് രാവിലെ പത്തിന് നഗരസഭയുടെ ഓഫിസിനു മുന്നിൽ ഉപവസിക്കും. നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുക്കുന്ന ഉപവാസവും, ധർണ്ണാ സമരവും റവ.ഫാ.കെ.വി പൗലോസ് ഉദ്ഘാടനം ചെയ്യും. റസിഡൻസ് അസോസിയേഷൻ ജില്ലാ അപ്പക്‌സ് കൗൺസിൽ പ്രസിഡന്റ് കെ.എം രാധാകൃഷ്ണൻ പിള്ള, അഡ്വ.സന്തോഷ് കണ്ടംചിറ തുടങ്ങിയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ […]

കുടുംബശ്രീയുടെ സ്വന്തം അരി ഗ്രാമശ്രീയുടെ ആദ്യ വിൽപ്പന സി.കെ ആശ എം.എൽ.എ നിർവഹിച്ചു

സ്വന്തം ലേഖകൻ കോട്ടയം:കാർഷിക മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച് മുന്നോട്ട് കുതിക്കുന്ന കുടുംബശ്രീ വിപണിയിലെത്തിക്കുന്ന കുടുംബശ്രീയുടെ സ്വന്തം അരിയായ ‘ഗ്രാമശ്രീ’യുടെ ആദ്യ വിൽപ്പന സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായുള്ള നാഗമ്പടം മൈതാനിയിലെ വേദിയിൽ വെച്ച് ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവിന് നൽകി സി.കെ ആശ എം.എൽ.എ നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷനും വെച്ചൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി മഹിളാ കിസാൻ സശാക്തീകരൺ പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി വെച്ചൂർ പഞ്ചായത്തിലെ പാടശേഖരങ്ങളിലെ നെല്ല് വനിതാ കർഷകരുടെ നേതൃത്വത്തിൽ പരമ്പരാഗത രീതിയിൽ പുഴുങ്ങി, ഉണങ്ങി ഗുണമേന്മയോടെയാണ് […]

സോളാര്‍ വൈദ്യുതി ഉത്പാദനം 1000 മെഗാവാട്ട് കൈവരിക്കും: മന്ത്രി എം. എം മണി

സ്വന്തംലേഖകൻ കോട്ടയം : സോളാര്‍ വൈദ്യുതി ഉത്പാദനത്തില്‍ സംസ്ഥാനം 1000 മെഗാവാട്ട് എന്ന ലക്ഷ്യം കൈവരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പറഞ്ഞു. ചങ്ങനാശ്ശേരി ഇലക്ട്രിക്കല്‍ ഡിവിഷന്‍ ശിലാസ്ഥാപനത്തിന്റെ ഉദ്ഘാടനം  പി.എം.ജെ കോംപ്ലക്സ് ഗ്രൗണ്ടില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടങ്ങള്‍ക്കു മുകളില്‍ സ്ഥാപിക്കുന്ന സോളാര്‍ പാനലുകളില്‍ നിന്നും 500 മെഗാവാട്ടും ഡാമുകളില്‍ സ്ഥാപിക്കുന്ന ഫ്‌ളോട്ടിംഗ് പാനലുകളില്‍ നിന്നും 500 മെഗാവാട്ടും ആണ് ഉത്പാദനത്തില്‍ ലക്ഷ്യം വെയ്ക്കുന്നത്. നിലവിലുള്ള ജലവൈദ്യുതിയും സോളാര്‍ പാനലില്‍ നിന്നു ലഭിക്കുന്ന വൈദ്യുതിയും കൂടിയായാല്‍ പകല്‍ സമയത്തെ വൈദ്യുതി ലഭ്യതയില്‍ സ്വയം […]

കാർഷിക മേഖലയുടെ സമഗ്രവികസനത്തിനൊരുങ്ങി ഏറ്റുമാനൂർ നഗരസഭ; പാടശേഖരങ്ങളിൽ വെള്ളമെത്തിക്കാൻ തടയണ നിർമ്മാണം ആരംഭിച്ചു

സ്വന്തം ലേഖകൻ ഏറ്റുമാനൂർ:  പാടശേഖരങ്ങളിൽ തടയണ നിർമ്മിക്കുന്നതിന്റെ ഭാഗമായി ചെറുവാണ്ടൂർ പാടശേഖരത്തിലെ  തടയണ നിർമ്മാണം  നഗരസഭാ ചെയർമാൻ ജോയി ഉന്നുകല്ലേൽ ഉദ്ഘാടനം ചെയ്തു.  വിവിധ തടയണകളുടെ നിർമ്മാണം പൂർത്തിയാവുന്നതോടെ നെൽകൃഷിക്കും ,ഇടവിളകൃഷികളായ പാവൽ ,പയർ ,വാഴ ,കോവൽ തുടങ്ങിയവക്കും ആവശ്യമായ ജലം ലദ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും .പാടശേഖരങ്ങൾക്ക് സമീപമുള്ള കിണറുകളിൽ ജലലഭ്യത കൂടാൻ തടയണ നിർമ്മാണം ഉപകാരപ്പെടുമെന്നും നഗരഭ അധ്യക്ഷൻ പറഞ്ഞു.  നഗരസഭാ പരിധിയിലെ പല പാടശേഖരങ്ങളിലും നെൽ കൃഷിക്കാവശ്യമായ ജലം ലഭ്യമല്ലാതിരുന്ന സാഹചര്യത്തിൽ കഴിഞ 2 വർഷങ്ങളായി ചെറുവാണ്ടൂർ ,ഏറ്റുമാനൂർ പാടത്തെ കർഷകർ കൃഷി […]

ഒരു കോടിയുമായി തിരുവഞ്ചൂർ രാധാകൃഷ്ണനെത്തി: പുന്നയ്ക്കൽ ചുങ്കത്തിന് ആശ്വാസ വഴിയായി

സ്വന്തം ലേഖകൻ കൊല്ലാട്: തകർന്ന് തരിപ്പണമായി കിടന്ന പുന്നയ്ക്കൽ ചുങ്കം റോഡിന് ആശ്വാസമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എത്തി. കളത്തിക്കടവിനെയും നാട്ടകം ഗസ്റ്റ്ഹൗസിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പുന്നയ്ക്കൽ ചുങ്കം ബണ്ട് റോഡ് നവീകരണം പൂർത്തിയാക്കി. വെള്ളംകയറി സ്ഥിരം കുഴിയായി മാറുന്ന റോഡാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇടപെട്ട് ഗതാഗതയോഗ്യമാക്കി തുറന്ന് നൽകിയത്. 2016 -17 വാർഷിക പദ്ധതിയിൽപ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. പനച്ചിക്കാട് പഞ്ചായത്തിലെ ഒന്ന് രണ്ട് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് റോഡ്.  കൊല്ലാട് കളത്തിക്കടവ് പുന്നയ്ക്കൽ ചുങ്കം ബണ്ട് റോഡ് […]

കെയർ ഹോം പദ്ധതി താക്കോൽദാനം 26 ന്

സ്വന്തംലേഖകൻ കോട്ടയം : സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിയില്‍ കോട്ടയം ജില്ലയില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാന ചടങ്ങ് 26 ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഉദ്‌ഘാടനം ചെയ്യും . ഉച്ചകഴിഞ്ഞ് 2.30ന് നാഗമ്പടം മുനിസിപ്പല്‍ മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ എം.എല്‍.എ മാരായ സി.എഫ് തോമസ്, അഡ്വ. കെ സുരേഷ് കുറുപ്പ്, സി. കെ ആശ എന്നിവര്‍ താക്കോല്‍ വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി, എഡിഎം    […]