സേവാഭാരതി പ്രവർത്തകർ പട്ടാശേരി ശുചീകരിച്ചു

സ്വന്തം ലേഖകൻ കുറിച്ചി :സേവാഭാരതി പ്രവർത്തകർ കുറിച്ചി പട്ടേശ്ശരിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പഞ്ചായത്തിതിലെ പടിഞ്ഞാറൻ മേഘലകളിൽ വെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു. പാട്ടാശ്ശേരിയിലെ അത്തരം വീടുകളുടെ പരിസരങ്ങൾ ആണ് ശുചീകരിച്ചത്. മുറ്റവും പരിസരവും പായലും പോളയും നിറഞ്ഞിരുന്നതെല്ലാം നീക്കം ചെയ്തു . പ്രദേശവാസികളും പങ്കാകാളികളായി. ജനങ്ങളുടെ സംരക്ഷണം ആണ് സേവാഭാരതി ലക്ഷ്യം വെയ്ക്കുന്നത്. ദുരിതമുഖത്തെ കണ്ണീരൊപ്പാൻ സേവാഭാരതി പ്രവർത്തകർ ഉണ്ടാവും. കുറിച്ചി പഞ്ചായത്ത് മെമ്പർ ബി ആർ മഞ്ജീഷ് ശുചീകരണം ഉത്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. സേവാപ്രമുഖ് എം എസ് കൃഷ്ണകുമാർ, സഹകാര്യവാഹ് […]

അയർക്കുന്നത് ഡിജിറ്റൽ സർവേയ്ക്ക് തുടക്കം

സ്വന്തം ലേഖകൻ അയർക്കുന്നം: പ്രളയത്തിൽ തകർന്ന വീടുകളുടെ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനുള്ള ഡിജിറ്റൽ സർവേയ്ക്ക് തുടക്കമായി. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വോളണ്ടിയർമാരുടെ നേതൃത്വത്തിലാണ് സർവേ നടത്തുന്നത്. ഇതിനായി തയ്യാറാക്കിയ പ്രത്യേക മൊബൈൽ അപ്ലിക്കേഷന്റെ സഹായത്തോടെയാണ് സർവേ നടത്തുന്നത്. നാശ നഷ്ടം സംഭവിച്ച വീടുകളുടെ ചിത്രങ്ങൾ ഈ മൊബൈൽ അപ്ലിക്കേഷനിൽ അപ് ലോഡ് ചെയ്ത് നടപടികൾ വേഗത്തിലാക്കും. വിവര ശേഖരണവും, ധനസഹായ വിതരണവും അതിവേഗത്തിലാക്കുന്നതിനു വേണ്ടിയാണ് ഡിജിറ്റൽ സർവേ നടത്തുന്നത്. ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പിലെ എൻജിനീയർമാരും, വിദഗ്ധരും അടങ്ങുന്ന പ്രാദേശിക സമിതി പരിശോധിക്കും. […]

പീഡനക്കേസിൽ പ്രതിയായ പി.കെ ശശി എംഎൽഎ രാജിവയ്ക്കണം; ബിജെപി എംഎൽഎയുടെ കോലം കത്തിച്ചു

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി:പീഢനക്കേസിൽ പ്രതിയായ പി കെ ശശി എംഎൽഎ നിയമത്തിന് വിധേയനാക്കുക. നിയമസഭയിൽ നിന്ന് പുറത്താക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച ചങ്ങനാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പി കെ ശശിയുടെ കോലവും കത്തിച്ചു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിഷ്ണു ഗോപിദാസ് പ്രതിഷേധ സമരത്തിന് അദ്ധ്യക്ഷത വഹിച്ചു.പീഢനങ്ങൾ നടത്തുകയും നിയമത്തെ കൊഞ്ഞനം കുത്തുകയും ആണ് സിപിഎം ഇവിടെ.ഡിവൈഎഫ് ഐ ജില്ലാ നേതാവാണ് അവസാന ഇര.വേട്ടക്കാരൻ സിപിഎം എംഎൽഎയും.പാർട്ടി നേതൃത്വം അന്വേഷിച്ചാൽ മതി എന്ന് സിപിഎം.നേതൃത്വം പറയുന്നു ഇരയ്‌ക്കെതിരായി സിപിഎം […]

ദുരിതാശ്വാസത്തിന് സഹായവുമായി തമിഴ്‌നാട് വിദ്യാഭ്യാസ വകുപ്പ്; 22 ലോറി നിറയെ സാധനങ്ങൾ കോട്ടയം കളക്ടറേറ്റിൽ എത്തി; ഓരോ ലോറിയിലും രണ്ടു ടൺ അരിയും

സ്വന്തം ലേഖകൻ കോട്ടയം: പ്രളയദുരിതത്തിൽ പ്രതിസന്ധി നേരിടുന്ന കേരളത്തിനു സഹായ ഹസ്തവുമായി തമിഴ്‌നാട് വിദ്യാഭ്യാസ വകുപ്പും. തമിഴ്‌നാട് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സമാഹരിച്ച 22 ലോഡ് സാധനങ്ങളുമായി നാഷണൽ പെർമിറ്റ് ലോറികൾ വെള്ളിയാഴ്ച വൈകിട്ട് കളക്ടറേറ്റിൽ എത്തി. കളക്ടറേറ്റിൽ നിർത്തിയിട്ടിരിക്കുന്ന ലോറികളിൽ നിന്നും സാധനങ്ങൾ നീക്കുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് കോട്ടയം കളക്ടറേറ്റ് വളപ്പിൽ ലോറി എത്തിയത്. ഓരോ ലോറിയിലും രണ്ടു ടൺ വീതം അരിയുണ്ട്. ഈ അരി ദുരിതാശ്വാസ കേന്ദ്രങ്ങളിൽ വിതരണം ചെയ്യാനാണെന്ന കുറിപ്പടിയും ലോറിയിൽ നൽകിയിട്ടുണ്ട്. അഞ്ചാം തവണയാണ് തമിഴ്‌നാട്ടിൽ […]

ദർശന സായൂജ്യമണിഞ്ഞ് ; വിശ്വാസ സഹസ്രങ്ങൾ; മണർകാട് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാൾ ശനിയാഴ്ച സമാപിക്കും

സ്വന്തം ലേഖകൻ മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ദർശന സായൂജ്യമണിഞ്ഞ് വിശ്വാസ സഹസ്രങ്ങൾ. വ്രതശുദ്ധിയോടെ നോമ്പ് നോറ്റെത്തിയ പതിനായിരങ്ങൾക്ക് ആത്മീയ നിർവൃതിയും അനുഗ്രഹവും പകർന്ന് ദർശന പുണ്യമേകി കത്തീഡ്രലിൽ വെള്ളിയാഴ്ച നട തുറന്നു. പ്രധാന പള്ളിയുടെ മദ്ബഹയിൽ സ്ഥാപിച്ചിരിക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദർശനത്തിനായി വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന ചരിത്രപ്രസിദ്ധമായ ചടങ്ങാണു നടതുറക്കൽ. എട്ടുനോമ്പാചരണത്തിന്റെ ഏഴാം ദിവസമാണ് ‘നടതുറക്കൽ’ നടക്കുന്നത്. വെള്ളിയാഴ്ച രാവിലെ വലിയ പള്ളിയിൽ നടന്ന മൂന്നിന്മേൽ കുർബാനയെ തുടർന്ന് നടന്ന […]

പി.കെ മധു കോട്ടയം എസ്.പിയായേക്കും; തീരുമാനം മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷം

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ജില്ലാ പൊലീസ് മേധാവി സ്ഥാനത്ത് പുതിയ ഉദ്യോഗസ്ഥൻ എത്താൻ സാധ്യതയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച ഐപിഎസ് ലഭിച്ച കുറ്റാന്വേഷണ രംഗത്ത് മികവ് തെളിയിച്ച എസ്.പി പി.കെ മധു ഐപിഎസ് കോട്ടയം ജില്ലാ പൊലീസ് മേധാവിയായി ചുമതലയേൽക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. കോട്ടയത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിൽ എസ്.ഐയായും, സിഐയായും, കോട്ടയം ടൗൺ ഡിവൈഎസ്പിയായും പ്രവർത്തിച്ചിട്ടുണ്ട് പി.കെ മധു. സർവീസിൽ നിന്നു വിരമിച്ച ശേഷം അടുത്തിടെയാണ് ഇദ്ദേഹത്തിനു ഐപിഎസ് ലഭിച്ചത്. ഇതോടെയാണ് ക്രമസമാധാന ചുമതലയുള്ള എസ്.പിയായി അദ്ദേഹത്തെ നിയമിക്കാൻ സാധ്യതയേറിയത്‌. കോട്ടയം ഡിവൈഎസ്പിയായിരിക്കെ […]

മണർകാട് പള്ളി റാസ: അനുഗ്രഹം തേടി ഭക്തജനപ്രവാഹം; ചരിത്രപ്രസിദ്ധമായ നടതുറക്കൽ വെള്ളിയാഴ്ച

സ്വന്തം ലേഖകൻ കോട്ടയം: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വി.മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള റാസയിൽ അനുഗ്രഹം തേടി ഭക്തജനപ്രവാഹം. മൂന്നര കിലോമീറ്ററിലധികം നീളത്തിൽ മുത്തുക്കുടകളുടെ വർണമേലാപ്പിനു കീഴിൽ പതിനായിരങ്ങൾ റാസയിൽ പങ്കെടുത്തു. ആഘോഷവും ഭക്തിയും സമന്വയിച്ച റാസയിൽ വർണപ്പകിട്ടിനൊപ്പം വാദ്യഘോഷങ്ങളും പൊലിമ പകർന്നു. ഇന്നലെ മധ്യാഹ്നപ്രാർഥനയ്ക്കുശേഷം പ്രാർഥനാനിർഭരമായ അന്തരീക്ഷത്തിൽ ദൈവമാതാവിന് സ്തുതിപ്പുകൾ അർപ്പിക്കുന്ന പ്രാർഥനകളും കീർത്തനങ്ങളുമായി നാനാജാതി മതസ്ഥർ ഏഷ്യയിലെതന്നെ ഏറ്റവും വലിയ വിശ്വാസപ്രദക്ഷിണത്തിൽ പങ്കുചേർന്നു. വർണാഭമായ അലങ്കാരങ്ങളും പൊൻവെള്ളി കുരിശുകളും നിറപ്പകിട്ടാർന്ന കൊടിതോരണങ്ങളും അണിയിച്ചൊരുക്കിയ റാസ […]

എസ് എം ഇ യെ തകർക്കാൻ ആസൂത്രിത ഗൂഢാലോചന : ജോഷി ഫിലിപ്പ്

സ്വന്തം ലേഖകൻ കോട്ടയം: കാൽനൂറ്റാണ്ടുകാലം മാതൃകാപരമായി പ്രവർത്തിച്ചിരുന്ന എസ് എം ഇ സ്ഥാപനങ്ങളെ തച്ചുതകർക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ അനുവദിച്ചുകൊടുക്കാനാകില്ലെന്ന് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്‌. യോഗ്യതയുള്ള സ്ഥിരം അധ്യാപകരെ നിയമിക്കാത്തതുമൂലം ബി എസ് സി എംഎൽടി കോഴ്സിന്റെ അംഗീകാരം റദ്ദാക്കാനുള്ള ആരോഗ്യ സർവ്വകലാശാലയുടെ തീരുമാനം പിൻവലിക്കണം. ആരോഗ്യമന്ത്രിയുടെ കീഴിലുള്ള സർവകലാശാലയും സൊസൈറ്റിയും കൂടി ഒത്തുകളിച്ച് വിദ്യാർഥികളുടെ ഭാവി പന്താടുകയാണ്. എസ്സ് എം ഇ ഥാപനങ്ങളിലെ കോഴ്സുകളുടെ അംഗീകാരം തുടരെത്തുടരെ നഷ്ടപ്പെടുന്നത് സി പി എ എസ് സൊസൈറ്റി നേതൃത്വത്തിന്റെ പിടിപ്പുകേടുമൂലമാണ്. ഫീസ് പിരിക്കുന്നതിൽ മാത്രമല്ല […]

കുറിച്ചിയിലെ ശങ്കരപുരം മേൽപ്പാലം നിർമ്മാണം ആരംഭിച്ചു

സ്വന്തം ലേഖകൻ കുറിച്ചി :ശങ്കരപുരം റെയിൽവേ മേൽപാലം പണി വീണ്ടും ആരംഭിച്ചു. കഴിഞ്ഞ കനത്ത മഴക്കാലത്ത് പണികൾ നിർത്തിവെച്ച ശേഷം പണികൾ പുനരാരംഭിക്കാൻ വൈകുകയായിരുന്നു. ഇതിനെതിരെ ശക്തമായ സമരം പ്രദേശവാസികളെ ചേർത്ത് പ്രഖ്യാപിച്ചിരുന്നു. റെയിൽവേ ഉദ്യോഗസ്ഥരെ പഞ്ചായത്തിലേക്ക് പ്രസിഡന്റ് മനോജ് മുളപ്പഞ്ചേരി വിളിപ്പിച്ചതനുസരിച്ച് കോട്രാക്ടരും ഉദ്യോഗസ്ഥരും എത്തിച്ചേർന്നു. പണികളുടെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും അവയുടെ റിപ്പോർട്ടുകൾ നൽകുകയും ചെയ്തു. ഏഴാം തിയതി രണ്ടരയ്ക്ക് പഞ്ചായത്തിൽ വിളിച്ച് ചേർക്കുന്ന യോഗത്തിൽ വിശദീകരണം നൽകാം എന്ന് എം പി കൊടിക്കുന്നേൽ സുരേഷിനാൽ നിയമിതനായ ഡെപ്യൂട്ടി ചീഫ് എൻജിനിയർ പ്രസിഡന്റിന് […]

യുവമോർച്ച പി.കെ ശശി എം എൽ എ യുടെ കോലം കത്തിച്ചു

സ്വന്തം ലേഖകൻ കോട്ടയം:കേരളത്തിലെ സ്ത്രീസുരക്ഷയെ തകർത്ത് ഭരണകക്ഷിയുടെ ഷോർണ്ണൂർ എം.എൽ.എ ആയ പി.കെ.ശശിയെ അറസ്റ്റ് ചെയ്യണമെന്നും, എം.എൽ.എ സ്ഥാനം രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ട് യുവമോർച്ച കോട്ടയം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ എം എൽ എ യുടെകോലം കത്തിച്ചു. യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ ലാൽകൃഷ്ണ ഉദ്ഘാടനം ചെയ്തു.പ്രതിഷേധ പരിപാടിയിൽ യുവമോർച്ച ജില്ല ജനറൽ സെക്രട്ടറിമാരായ ശരത്ത്കുമാർ.എസ്, സോബിൻ ലാൽ,ജില്ലാ വൈ.പ്രസിഡന്റ് മുകേഷ് വി.പി,ഗിരീഷ് കുമാർ ,ജില്ല സെക്രട്ടറി ദീപു,മണ്ഡലം പ്രസിഡൻറ് ബിനുമോൻ.വി, ഹരി, സുരേഷ്‌ എന്നിവർ പ്രസംഗിച്ചു.