തിരുവല്ലയിൽ ഗുണ്ടാനേതാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.

തിരുവല്ലയിൽ ഗുണ്ടാനേതാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.

കോട്ടയം : വധശ്രമം അടക്കം ഒട്ടനവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഗുണ്ട നേതാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.തിരുവല്ല കടപ്ര വളഞ്ഞവട്ടം സീറോലാൻഡ് കോളനിയില്‍ കാവില്‍ തെക്കേതില്‍ വീട്ടില്‍ അൻവർ ഹുസൈനെയാണ് (23) പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.

പരുമല പള്ളി പെരുന്നാള്‍ സമാപന ദിവസം സംഘം ചേർന്ന് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാം പ്രതിയാണ് പിടിയിലായ അൻവർ ഹുസൈൻ. മറ്റ് പ്രതികള്‍ മുമ്ബ് പിടിയിലായിരുന്നു.

സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടർ കാപ്പ ചുമത്തിയതിനെ തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെ സി.ഐ എസ്. സജി കുമാർ, എ.എസ്.ഐ എസ്.എസ്. അനില്‍ കുമാർ, സി.പി.ഒ മാരായ അഖില്‍, മനോജ് എന്നിവർ അടങ്ങുന്ന സംഘം തിരുവല്ല നഗരത്തിന് സമീപത്തെ ഒളിത്താവളത്തില്‍ നിന്നും പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാപ്പ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പൂജപ്പുര സെൻട്രല്‍ ജയിലില്‍ അടച്ചു.