play-sharp-fill
ഓട്ടോമൊബൈൽസ് വർക്ക് ഷോപ്പിൽ നിന്ന് പിക്കപ്പ് വാനിന്റെ പാർട്സ് മോഷ്ടിച്ചു;  കേസിൽ രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് പുതുപ്പള്ളി സ്വദേശികൾ

ഓട്ടോമൊബൈൽസ് വർക്ക് ഷോപ്പിൽ നിന്ന് പിക്കപ്പ് വാനിന്റെ പാർട്സ് മോഷ്ടിച്ചു; കേസിൽ രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് പുതുപ്പള്ളി സ്വദേശികൾ

സ്വന്തം ലേഖിക

കോട്ടയം: പുതുപ്പള്ളിയിൽ പിക്കപ്പ് വാനിന്റെ പാർട്സ് മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

പുതുപ്പള്ളി എസ്.സി കവല ഭാഗത്ത് അരയാട്ടുപറമ്പിൽ വീട്ടിൽ അനിയൻകുഞ്ഞ് മകൻ നിഥിൻ കുമാർ (28), പുതുപ്പള്ളി എസ്.സി കവല ഭാഗത്ത് ശ്യാമാലയം വീട്ടിൽ സുരേന്ദ്രൻ മകൻ ശ്രാവൺ കുമാർ (25) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം പുലർച്ചെ പുതുപ്പള്ളി വെട്ടത്ത് കവല ഭാഗത്ത് പ്രവർത്തിക്കുന്ന ഓട്ടോമൊബൈൽസ് വർക്ക് ഷോപ്പിൽ കിടന്നിരുന്ന പിക്കപ്പ് വാനിന്റെ 27,000 രൂപ വിലമതിക്കുന്ന ഫ്രണ്ട് ഹൗസിംഗ് മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു.

പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടിച്ചത് ഇവരാണെന്ന് കണ്ടെത്തി പിടികൂടുകയുമായിരുന്നു. മോഷണ മുതല്‍ പോലീസ് വാകത്താനത്തുള്ള ആക്രി കടയിൽ നിന്നും കണ്ടെടുക്കുകയും ചെയ്തു.

വിശദമായ ചോദ്യം ചെയ്യലിൽ ഇവർ വാകത്താനത്തുള്ള ഒരു വീട്ടിൽ നിന്നും മോട്ടോർ മോഷ്ടിച്ചതായും പോലീസിനോട് പറഞ്ഞു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ.ശ്രീജിത്ത്, എസ്.ഐ അനുരാജ് എം.എച്ച്, സുരേഷ് കുമാർ, സജി എം.പി, സി.പി.ഓ മാരായ പ്രതീഷ് രാജ്, സുജീഷ്, വിപിൻ.ബി, അജിത്ത് എ.വി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.