play-sharp-fill
ഭയങ്കര ശല്യം, ചീട്ടുകളിയും ബഹളവും വഴക്കും, ഉറങ്ങാന്‍ പറ്റുന്നില്ല സാറെ….!   വിളി വന്നതോടെ ഓടിയെത്തിയത് മരണത്തിലേക്ക്; വിളിച്ചിട്ട് കതക് തുറക്കാതെ വന്നതോടെ ചവിട്ടി തുറന്നപ്പോള്‍ പൊക്കം കുറഞ്ഞ പാരപ്പറ്റ് ചതിച്ചു; രാമപുരത്ത് ചീട്ടുകളി പിടിക്കാന്‍ പോയ എസ് ഐ ജോബി ജോര്‍ജിന് സംഭവിച്ചത്…..

ഭയങ്കര ശല്യം, ചീട്ടുകളിയും ബഹളവും വഴക്കും, ഉറങ്ങാന്‍ പറ്റുന്നില്ല സാറെ….! വിളി വന്നതോടെ ഓടിയെത്തിയത് മരണത്തിലേക്ക്; വിളിച്ചിട്ട് കതക് തുറക്കാതെ വന്നതോടെ ചവിട്ടി തുറന്നപ്പോള്‍ പൊക്കം കുറഞ്ഞ പാരപ്പറ്റ് ചതിച്ചു; രാമപുരത്ത് ചീട്ടുകളി പിടിക്കാന്‍ പോയ എസ് ഐ ജോബി ജോര്‍ജിന് സംഭവിച്ചത്…..

സ്വന്തം ലേഖിക

കോട്ടയം: ചീട്ടുകളി പിടിക്കാന്‍ പോയ എസ്‌ഐ കെട്ടിടത്തിന് മുകളില്‍ നിന്ന് കാല്‍തെറ്റി വീണ ദുരന്ത വാര്‍ത്ത കേട്ടുകൊണ്ടാണ് മലയാളികള്‍ ഞായറാഴ്ച ഉറക്കം ഉണര്‍ന്നത്.

രാമപുരം എസ്. ഐ. ജോബി ജോര്‍ജിന്റെ മരണത്തിനു കാരണമായത് വീഴ്ചയില്‍ തലയ്ക്കു പിന്‍ഭാഗത്തുണ്ടായ മൂന്ന് സെന്റിമീറ്റര്‍ നീളത്തില്‍ ആഴത്തിലുള്ള മുറിവ്. രാത്രി 11 മണിയോടെ രാമപുരം പൊലീസ് സ്റ്റേഷന് സമീപത്തായി കെട്ടിടത്തില്‍ നിന്നുമാണ് എസ്. ഐ വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീഴ്ചയില്‍ തലയ്ക്കും, നടുവിനും നെഞ്ചിനും ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഒപ്പം ഒരു പൊലീസുകാരന്‍ ഉണ്ടായിരുന്നിട്ടും നിസ്സഹായനായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു. മൂന്നാം നിലയില്‍ നിന്നും താഴേക്ക് രണ്ടു കെട്ടിടത്തിന്റെ ഇടനാഴിയിലൂടെ വീഴുകയായിരുന്നു.

കൂടെയുണ്ടായിരുന്ന പൊലീസുകാരന്‍ സ്റ്റേഷനിലേക്ക് ഉടന്‍ തന്നെ വിവരം അറിയിച്ചതോടെ എസ്. ഐ ഉള്‍പ്പെടെ ഓടിയെത്തിയ ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. പുറമെ ഗുരുതരമായ പരുക്കുകള്‍ ഒന്നും തന്നെ തോന്നിയിരുന്നില്ല.

വാഹനത്തില്‍ കയറ്റയപ്പോഴും അദ്ദേഹം സംസാരിക്കുന്നുണ്ടായിരുന്നുവെന്ന് സഹ പൊലീസുകാര്‍ പറഞ്ഞു. ആന്തരിക രക്തസ്രാവം സംഭവിച്ചതോടെ ജീവന്‍ രക്ഷിക്കാനായില്ല.

ഇതര സംസ്ഥാനക്കാരുടെ ക്യാമ്പില്‍ ചീട്ടുകളിയും സംഘര്‍ഷവും നടക്കുന്നതായി പരാതി കേട്ടാണ് എസ്. ഐയും സ്റ്റേഷന്‍ ഡ്രൈവറും എത്തുന്നത്. പൊലീസുകാര്‍ വരുന്നറിഞ്ഞതോടെ ഇതര സംസ്ഥാനക്കാര്‍ ചീട്ടുകളി നടന്നതിനു സമീപമുള്ള മറ്റൊരു മുറിയില്‍ കയറി കതകടച്ചിരുന്നു. ഒരുപാടു തവണ പൊലീസ് വിളിച്ചിട്ടും അവര്‍ തുറന്നില്ല.

ഒടുവില്‍ എസ്. ഐ. കതകില്‍ ചവിട്ടുകയും പെട്ടെന്ന് പിന്നോട്ട് മറിയുകയും ആയിരുന്നു. കെട്ടിടത്തിന്റെ വരാന്തയിലുള്ള പാരപറ്റിന് പൊക്കം കുറവായതിനാല്‍ രണ്ടു കെട്ടിടങ്ങളുടെ ഇടയിലൂടെ പിന്നോട്ട് മറിഞ്ഞ എസ്. ഐ. താഴെയുള്ള മതിലില്‍ ഇടിച്ചു നിലത്തു വീണു.