കോട്ടയം പാലായിൽ കിണറ്റിൽ വീണ പന്ത് എടുക്കുവാൻ ശ്രമിച്ച വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം :കുടക്കച്ചിറ സെന്റ് ജോസഫ് എൽ.പി.സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥി ലിജു ബിജു (10) ആണ് മരിച്ചത്.

  പാലാ :കുടക്കച്ചിറയിൽ പന്തുകളിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ പന്ത് എടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കാൽ വഴുതി കിണറ്റിലേക്ക് വീണ വിദ്യാർത്ഥിയ്‌ക്ക് ദാരുണാന്ത്യം കുടക്കച്ചിറ സെന്റ് ജോസഫ് എൽ.പി.സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിയും, വല്ലയിൽ ഓന്തനാൽ ബിജു പോളിൻ്റ മകനു മായ ലിജു ബിജു (10) ആണ് മരിച്ചത്. കുട്ടി കിണറ്റിൽ വീണ ഉടൻ തന്നെ നാട്ടുകാർ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണമടയുകയായിരുന്നു. അടുത്ത ദിവസം ആദ്യകുർബാന സ്വീകരണത്തിനായുള്ള ഒരുക്കത്തിലായിരുന്നു ലിജു.

യുവാവ് കുഴഞ്ഞു വീണു മരിച്ചു: മണ്ണാർകാട് സ്വദേശി ആർ.ശബരീഷ് (27) ആണ് മരിച്ചത്.

  പാലക്കാട്: മണ്ണാർകാട് യുവാവ് കുഴഞ്ഞു വീണു മരിച്ചു. എതിർപ്പണം ശബരി നിവാസിൽ പി.രമണിയുടെയും (മച്ചാൻ) അംബുജത്തിന്റെയും മകൻ ആർ.ശബരീഷ് (27) ആണ് കുഴഞ്ഞു വീണ് മരിച്ചത്. ബുധനാഴ്ച രാവിലെ കൂട്ടുകാർക്കൊപ്പം നിൽക്കുന്നതിനിടെ അവശത അനുഭവപ്പെട്ട ശബരീഷിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ല.

വയനാട് പുഞ്ചവയലിൽ കാട്ടാനയിറങ്ങി: ജനവാസ മേഖലയിലെ തോട്ടത്തിൽ കാട്ടാന നിലയുറപ്പിച്ചു.

  വയനാട്: പനമരം പുഞ്ചവയൽ ജനവാസ കേന്ദ്രത്തിനു സമീപം കാട്ടാന ഇറങ്ങി. സമീപത്തെ തോട്ടത്തിലാണ് കാട്ടാന നിലയുറപ്പിച്ചിരിക്കുന്നത്. വനം വകുപ്പിൻ്റെയും പൊലിസിന്റെയും നേതൃത്വത്തിൽ നാട്ടുകാരും ചേർന്ന് കാട്ടാനയെ തുരത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. സ്ഥലത്ത് ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.

കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് കുമരകത്ത് .തുടക്കമായി

  കുമരകം: കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ സുവർണ്ണ ജൂബിലി ആഘോഷമായ സുവർണ്ണ സമൃദ്ധി 2024 ന് തുടക്കം ആയി. കവണാറ്റിൻകരയിലെ കോട്ടയം കൃഷി വിഞ്ജാനകേന്ദ്രത്തിൽ ഒരാഴ്ച നീളുന്ന പരിപാടികൾക്കാണ് ഇന്നലെ തുടക്കം കുറിച്ചത്. പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. സി. പി. റോബർട്ടിൽ നിന്നും കോട്ടയം കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ജി ജയലക്ഷ്മി സുവർണ്ണ ജൂബിലി ടോർച്ച് സ്വീകരിച്ചു. കേരള സംസ്ഥാന സർക്കാറിൻ്റെ 2014 – 15 ലെ മികച്ച യുവ കർഷകനുള്ള ബഹുമതി ലഭിച്ച വെറൈറ്റി ഫാർമർ […]

വടകരയിൽ ഓട്ടോറിക്ഷയിൽ അബോധാവസ്ഥയിൽ കണ്ട യുവാവ് ആശുപത്രിയിൽ മരിച്ചു: സിറിഞ്ച് അടക്കമുള്ള വസ്തുക്കൾ കണ്ടെത്തി

  കണ്ണൂർ: വടകരയിൽ ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ആറളം സ്വദേശി ഷാനിഫിനെയാണ് (27) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ജെടി റോഡിലാണ് സംഭവം. വടകര പുതിയാപ്പിൽ വാടക ക്വാട്ടേഴ്സിൽ താമസിച്ച് വരികയായിരുന്നു. നിർത്തിയിട്ട ഓട്ടോയിലാണ് യുവാവിനെ ബോധരഹിതനായി നാട്ടുകാർ കണ്ടത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അമിത ലഹരിമരുന്ന് ഉപയോഗമാണ് മരണകാരണമെന്ന് കരുതുന്നു. സംഭവ സ്ഥലത്തുനിന്ന് സിറിഞ്ച് അടക്കമുള്ള വസ്തുക്കൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു

ആറ്റിങ്ങലിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർക്ക് പരിക്ക്

  ആറ്റിങ്ങൽ:ആറ്റിങ്ങലിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർക്ക് പരിക്ക് പൂവാറിൽ നിന്നും എടത്വ പള്ളിയിലേക്ക് പോവുകയായിരുന്നു ബസ്. 50 ഓളം യാത്രക്കാർ ബസിലുണ്ടായിരുന്നു. കാർ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. കാർ പൂർണമായും തകർന്നു.

അയ്മനം പഞ്ചായത്ത് അധികൃതർ അറിഞ്ഞോ? ഇല്ലംപള്ളിക്കണ്ടം പാലം ഏതു നിമിഷവും തകർന്നു വീഴും: ഗർഡറുകൾ തുരുമ്പെടുത്തു നശിച്ചു

  അയ്മനം: പഞ്ചായത്തിലെ ഒന്നാം വാർഡിൽ കൊടുവത്ര പാടശേഖരവും ഓളോക്കരി പാടശേഖരവും തമ്മിൽ ബന്ധിപ്പിക്കുന്ന ഇല്ലംപള്ളിക്കണ്ടം പാലം അപകടാവസ്ഥയിൽ. ഇരുമ്പ് ഗർഡറിൽ സ്ലാബ് വാർത്ത് നിർമ്മിച്ച പാലത്തിന്റെ ഗർഡർ തുരുമ്പെടുത്ത് നശിച്ച് ഏതു നിമിഷവും തോട്ടിൽ പതിക്കുന്ന അവസ്ഥയിലാണ്. പരിപ്പ് സ്കൂളിലേക്കും സമീപത്തെ പാടശേഖരങ്ങളിലേക്കും പോകുന്ന നിരവധി കുട്ടികളും കർഷകരും ആശ്രയിക്കുന്ന പാലമാണ് ഇത്. യാത്ര സൗകര്യത്തിൻ്റെ കാര്യത്തിൽ ഏറ്റവും പിന്നോക്കം നിലക്കുന്ന അയ്മനം ഒന്നാം വാർഡിൽ അടുത്ത കാലത്താണ് വള്ളത്തിൽ ബോട്ടി ടി ച്ച്സ്കൂൾ കുട്ടിയുടെ ജീവൻ പൊലിഞ്ഞതും, ചില കുട്ടികൾ അപകടത്തിൽ […]

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് പരീക്ഷ പരിഷ്ക്കരണം നാളെ മുതൽ നടപ്പാക്കും.

  തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് പരീക്ഷ പരിഷ്ക്കരണം നാളെ മുതൽ നടപ്പാക്കും. ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധത്തിനിടെയാണ് പരിഷ്കരണം നടപ്പാക്കുന്നത്. പുതിയ ട്രാക്കുകൾ ഒരുക്കിയിട്ടില്ലെങ്കിലും ചില മാറ്റങ്ങളോടെയാകും പരീക്ഷ. റോഡ് ടെസ്റ്റിന് ശേഷമാകും ‘ H ‘ ടെസ്റ്റിൽ പങ്കെടുപ്പിക്കുക. റോഡ് ടെസ്റ്റിലും ഇതുവരെ നടന്നു വന്ന രീതികളിൽ മാറ്റമുണ്ടാകും. ഇക്കാര്യങ്ങൾ വിശദമാക്കി സർക്കുലർ ഇറക്കാൻ ഗതാഗത കമ്മീഷണറെ ചുമതലപ്പെടുത്തിലെങ്കിലും സർക്കുലർ ഇതുവരെ പുറത്തിറക്കിയിട്ടില്ല. അതേ സമയം, മെയ് 2 മുതൽ നടപ്പാക്കുന്ന ഡ്രൈവിംഗ് പരിഷ്ക്കാരം ബഹിഷ്ക്കരിക്കുമെന്ന് സിഐടിയു പ്രഖ്യാപിച്ചു. ഡ്രൈവിംഗ് പരീക്ഷ […]

ആരോഗ്യത്തിന് ദോഷം വരാതിരിക്കാനാണ് വാക്സിൻ നൽകാതിരുന്നത് ; ഉമ്മൻചാണ്ടിയുടെ ചികിത്സാ വിവാദം വീണ്ടും ചർച്ചയാക്കി മകൻ

സ്വന്തം ലേഖകൻ കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചികിത്സാ വിവാദം വീണ്ടും ചർച്ചയാക്കി മകൻ ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻചാണ്ടിയുടെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാനാണ് അദ്ദേഹത്തിന് കൊവിഡ് വാക്സിൻ നൽകാതിരുന്നതെന്ന് ചാണ്ടി ഉമ്മൻ ഫേസ് ബുക്ക് ലൈവിൽ പറഞ്ഞു. വാക്സിന്റെ പാർശ്വ ഫലങ്ങളുമായി ബന്ധപ്പെട്ട വാർത്തകളുടെ പശ്ചാത്തലത്തിലാണ് വിശദീകരണം. ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിച്ചുവെന്ന് പരക്കെ ആക്ഷേപം ഉയർന്നിരുന്നു. അദ്ദേഹത്തിന് മരുന്ന് നൽകിയില്ലെന്ന് വരെ പറഞ്ഞു പരത്തിയെന്നും ചാണ്ടി പറഞ്ഞു. കൊവിഡ് വാക്സീൻ നൽകിയിരുന്നില്ലെന്നും മറ്റെല്ലാ ചികിത്സകളും ഉമ്മൻചാണ്ടിക്ക് നൽകിയിരുന്നുവെന്നും ചാണ്ടി അവകാശപ്പെട്ടു. അദ്ദേഹത്തിന് ദോഷം […]

ചരിത്ര പ്രസിദ്ധമായ ‘ ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളിന് കൊടിയേറി

  പത്തനംതിട്ട: തനത് ആചാര അനുഷ്ടാനങ്ങൾ കൊണ്ടും, വിശുദ്ധൻ്റെ തിരുശേഷിപ്പ് കൊണ്ടും പ്രസിദ്ധമായ ചന്ദനപ്പളളി വലിയപള്ളിയിൽ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മ പെരുന്നാളിന് ഭക്തി നിർഭരമായ തുടക്കം. പത്ത് ദിനം നീണ്ടു നിൽക്കുന്ന പെരുന്നാളിന് നാനാ ജാതി മതസ്ഥരായ ജന ലക്ഷങ്ങളാണ് എത്തുക. മത സൗഹാദ്ദത്തിൻ്റെ വലിയ പെരുന്നാൾ എന്നാണ് ചന്ദനപ്പള്ളി പെരുന്നാൾ അറിയപ്പെടുക. ആവേശവും ഭക്തിയും ഒന്നുപോലെ സമന്വയിച്ച്, നടന്ന കൊടിയേറ്റിൽ ആയിരങ്ങളാണ് പങ്ക് കൊണ്ടത്. രാവിലെ മൂന്നിന്മേൽ കുർബാനയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. മലങ്കര ഓർത്തഡോക്സ് സഭയുടെ സീനിയർ മെത്രാപ്പോലീത്ത ഏബ്രഹാം മാർ എപ്പിപ്പാനിയോസ് […]