യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുൽ ഗാന്ധി കോട്ടയത്ത് എത്തി ; തിരുനക്കര പഴയ ബസ് സ്റ്റാൻഡ് മൈതാനത്ത് നടന്ന പൊതുസമ്മേളനത്തിൽ സ്ഥാനാർഥികൾക്ക് വോട്ടു തേടി
സ്വന്തം ലേഖകൻ കോട്ടയം∙ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കോട്ടയത്ത് എത്തി. ഇന്ത്യാ സഖ്യം അധികാരത്തിൽ എത്തിയാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളുടെ അക്കൗണ്ടിൽ ഒരു വർഷം ഒരു ലക്ഷം രൂപ ലഭ്യമാക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഈ രാജ്യത്തിന്റെ ഭാവി സംരക്ഷിക്കാനുള്ള അവകാശമായി ഇതിനെ കാണാം. ഇത്തരം തീരുമാനം എടുക്കുന്ന ലോകത്തെ ആദ്യ സർക്കാരാകും ഇന്ത്യ മുന്നണി സർക്കാർ. 50 ശതമാനം സംവരണം വനിതകൾക്ക് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും നൽകുമെന്നും രാഹുൽ ഗാന്ധി കോട്ടയത്ത് പറഞ്ഞു. […]