വടകരയിൽ ഓട്ടോറിക്ഷയിൽ അബോധാവസ്ഥയിൽ കണ്ട യുവാവ് ആശുപത്രിയിൽ മരിച്ചു: സിറിഞ്ച് അടക്കമുള്ള വസ്തുക്കൾ കണ്ടെത്തി

വടകരയിൽ ഓട്ടോറിക്ഷയിൽ അബോധാവസ്ഥയിൽ കണ്ട യുവാവ് ആശുപത്രിയിൽ മരിച്ചു: സിറിഞ്ച് അടക്കമുള്ള വസ്തുക്കൾ കണ്ടെത്തി

 

കണ്ണൂർ: വടകരയിൽ ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

കണ്ണൂർ ആറളം സ്വദേശി ഷാനിഫിനെയാണ് (27) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 11

മണിയോടെ ജെടി റോഡിലാണ് സംഭവം. വടകര പുതിയാപ്പിൽ വാടക ക്വാട്ടേഴ്സിൽ താമസിച്ച് വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർത്തിയിട്ട ഓട്ടോയിലാണ് യുവാവിനെ ബോധരഹിതനായി നാട്ടുകാർ കണ്ടത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

അമിത ലഹരിമരുന്ന് ഉപയോഗമാണ് മരണകാരണമെന്ന് കരുതുന്നു. സംഭവ സ്ഥലത്തുനിന്ന് സിറിഞ്ച് അടക്കമുള്ള വസ്തുക്കൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു