കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് കുമരകത്ത് .തുടക്കമായി

കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് കുമരകത്ത് .തുടക്കമായി

 

കുമരകം: കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ സുവർണ്ണ ജൂബിലി ആഘോഷമായ സുവർണ്ണ സമൃദ്ധി 2024 ന് തുടക്കം ആയി. കവണാറ്റിൻകരയിലെ കോട്ടയം കൃഷി വിഞ്ജാനകേന്ദ്രത്തിൽ ഒരാഴ്ച നീളുന്ന പരിപാടികൾക്കാണ് ഇന്നലെ തുടക്കം കുറിച്ചത്.

പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. സി. പി. റോബർട്ടിൽ നിന്നും കോട്ടയം കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ജി ജയലക്ഷ്മി സുവർണ്ണ ജൂബിലി ടോർച്ച് സ്വീകരിച്ചു.

കേരള സംസ്ഥാന സർക്കാറിൻ്റെ 2014 – 15 ലെ മികച്ച യുവ കർഷകനുള്ള ബഹുമതി ലഭിച്ച വെറൈറ്റി ഫാർമർ സി പി സുജിത്ത് മുഖ്യ അതിഥി ആയി. കോട്ടയം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സൂസമ്മ ജോർജ്ജ് അധ്യക്ഷത വഹിച്ചു. കോട്ടയം കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ ജി ജയലക്ഷ്മി സ്വാഗതം ആശംസിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡബ്ലിങ് ഫാർമിങ് ഫാർമേഴ്‌സ് പദ്ധതി പ്രകാരം 2018-22 കാലഘട്ടത്തിൽ ഉയർന്ന വരുമാനം നേടിയ തിരഞ്ഞെടുക്കപ്പെട്ട കർഷകർക്ക് പ്രശംസാപത്രവും, ഉപഹാരവും വിതരണം ചെയ്തു. കോട്ടയം കൃഷി വിജ്ഞാന കേന്ദ്രത്തിലെ മുൻ ജീവനക്കാരെ ആദരിച്ചു.

പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. സി. പി. റോബർട്ട്, തിരുവനന്തപുരം കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ബിനു ജോൺ സാം, നബാർഡ് കോട്ടയം ഡി.ഡി.എം. റെജി വർഗീസ്, കോട്ടയം ലീഡ് ബാങ്ക് മാനേജർ . അലക്സ് ഇ. എം എന്നിവർ ആശംസകൾ അറിയിച്ചു.

തിരുവല്ല കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. ഷാജൻ വി. ആർ, ഓണാട്ടുകര പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. മിനി വി, മങ്കൊമ്പ് നെല്ല് ഗവേഷണം മേധാവി ഡോ. എം. സുരേന്ദ്രൻ, സംസ്ഥാന

ഹോർട്ടികൾച്ചറർ മിഷൻ കോട്ടയം ഡെപ്യൂട്ടി ഡയറക്ടർ ഷേർലി സക്കറിയ, കോട്ടയം ഡെപ്യൂട്ടി ഡയറക്ടർ (ഈ & റ്റി) സൂസമ്മ പി. വി, കവണാറ്റിങ്കര എ.ബി.എം സ്കൂൾ ഹെഡ് മിസ്ട്രസ്സ് ടെസ്സി മോൾ, കെ. വി. കെ. യുടെ സാങ്കേതിക സഹായം വഴി വരുമാനം വർധിപ്പിച്ച കർഷകർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

കോട്ടയം കൃഷി വിജ്ഞാന കേന്ദ്രം അസിസ്റ്റൻ്റ് പ്രൊഫസർ മാനുവൽ അലക്സ് കൃതജ്ഞത നന്ദി പറഞ്ഞു.