play-sharp-fill
കോട്ടയം പാമ്പാടിയിലും സമീപപ്രദേശങ്ങളിലും ഇടിമിന്നലേറ്റ് നിരവധി പേർക്ക് പരിക്ക്; പാമ്പാടി ചേന്നംപള്ളിക്ക് സമീപം ഇടിമിന്നലിൽ വീടിന്  കേടുപാട് സംഭവിച്ചു; അഞ്ച് അതിഥി തൊഴിലാളികൾക്കും മിന്നലേറ്റു

കോട്ടയം പാമ്പാടിയിലും സമീപപ്രദേശങ്ങളിലും ഇടിമിന്നലേറ്റ് നിരവധി പേർക്ക് പരിക്ക്; പാമ്പാടി ചേന്നംപള്ളിക്ക് സമീപം ഇടിമിന്നലിൽ വീടിന് കേടുപാട് സംഭവിച്ചു; അഞ്ച് അതിഥി തൊഴിലാളികൾക്കും മിന്നലേറ്റു

പാമ്പാടി: പാമ്പാടിയിലും സമീപ പ്രദേശങ്ങളിലും വൈകിട്ട് ഉണ്ടായ ഇടിമിന്നലിൽ നിരവധി പേർക്ക് പരുക്കേറ്റു.

പുളിക്കൽ കവലയിൽ അഞ്ച് അതിഥി തൊഴിലാളികൾക്ക് മിന്നലിൽ പരുക്കേറ്റു. പരുക്കേറ്റവരിൽ മുനീഫ് എന്ന അതിഥി തൊഴിലാളിക്ക് സാരമായി പൊള്ളലേറ്റു.

എസ് .എൻ പുരം സ്വദേശിയായ ഗോപിക്കും ഇടിമിന്നലിൽ പരുക്കേറ്റിട്ടുണ്ട്
പാമ്പാടി പതിനൊന്നാം മൈലിൽ വാടകയ്ക്ക് താമസിക്കുന്ന ജോയ് ഫിലിപ്പ് 60 നാണ് സാരമായി പരുക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരീരമാസകലം പൊള്ളലേൽക്കുകയും തലമുടിയുൾപ്പെടെ കരിഞ്ഞ നിലയിലുമാണ്. വീടിന് പുറത്ത് പശുതൊഴുത്തിനടുത്ത് നിൽക്കുമ്പോഴാണ് ജോയിക്ക് മിന്നലേറ്റത്. ഭാര്യയും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപെട്ടു.

സാരമായി പരുക്കേറ്റ ജോയിയെ പാമ്പാടി താലൂക്കാശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വീട്ടിലെ വയറിംഗ് ഉൾപ്പെടെ ഭിത്തിയിൽ നിന്നും തെറിച്ച് പോയനിലയിലാണ്.
ഭിത്തിയിൽ വലിയ വിള്ളലുകൾ ഉണ്ടായിട്ടുണ്ട്.