അതിരമ്പുഴയിൽ 24 കാരി  ഭർതൃവീട്ടിൽ  തൂങ്ങിമരിച്ചത്  ഗാർഹിക പീഡനത്തെ തുടർന്നെന്ന് സൂചന; പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ നാലാം വർഷം ദാരുണ മരണം

അതിരമ്പുഴയിൽ 24 കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത് ഗാർഹിക പീഡനത്തെ തുടർന്നെന്ന് സൂചന; പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ നാലാം വർഷം ദാരുണ മരണം

ഏറ്റുമാനൂർ : 24കാരിയായ യുവതി ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച സംഭവം ഭർതൃപീഡനമെന്ന് പരാതിയുമായി യുവതിയുടെ കുടുംബം ഏറ്റുമാനൂർ പൊലീസിനെ സമീപിച്ചു.

അതിരമ്പുഴ കാട്ടൂപ്പാറ സ്വദേശിയായ ഷൈമോൾ സേവ്യറിനെയാണ് ഭർത്താവിന്റെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

നാലു വർഷം മുൻപ് ഷൈമോളും ഭർത്താവ് അനിൽ സേവ്യറും സ്നേഹിച്ച് വിവാഹം കഴിച്ചവരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹ ശേഷം ഇരുവരുടേയും ദാമ്പത്യത്തിൽ അഭിപ്രായ വ്യത്യസങ്ങൾ ഉണ്ടാവുകയും പിന്നീട് ഇത് വലിയ വഴക്കാവുകയും ചെയ്യുന്നത് പതിവായിരുന്നു.
അനിൽ ഭാര്യയെ മർദ്ദിക്കുന്നത് പതിവായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കൾ പറയുന്നു.

കഴിഞ്ഞ ദിവസം വഴക്കുണ്ടായതിനേതുടർന്ന് ഷൈമോൾ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. പിന്നാലെയെത്തിയ അനിൽ ഇനി വഴക്കുണ്ടാക്കില്ലന്ന് നൽകിയ ഉറപ്പിനേ തുടർന്നാണ് ഷൈമോൾ തിരികെ പോയത്.

തൊട്ടടുത്ത ദിവസം ഷൈമോൾ മാതാവിനെ വിളിച്ച് അനിൽ വീണ്ടും ഉപദ്രവിച്ചതായി പറഞ്ഞു. തൊട്ടുപിന്നാലെ ഷൈമോൾ മരിച്ചതായുള്ള വിവരവും വീട്ടിലേക്കെത്തി.

സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.