play-sharp-fill
റോഡിൽ അലഞ്ഞ് തിരിയുന്ന  പോത്ത് അപകടത്തിന് കാരണമാകുന്നു;  കുമരകത്ത്  പോത്തിനെ ബൈക്കിടിച്ച് വീണ് എസ് ഐ ക്ക് ഗുരുതര പരുക്ക്.

റോഡിൽ അലഞ്ഞ് തിരിയുന്ന പോത്ത് അപകടത്തിന് കാരണമാകുന്നു; കുമരകത്ത് പോത്തിനെ ബൈക്കിടിച്ച് വീണ് എസ് ഐ ക്ക് ഗുരുതര പരുക്ക്.

 

കുമരകം : റോഡിൽ അലഞ്ഞുതിരിയുന്ന പോത്ത് അപകടത്തിന് കാരണമാകുന്നു. ഇന്നലെ കുമരകത്ത് ഇരുചക്ര വാഹനം പോത്തിനെ ഇടിച്ച് വീണ് വാഹനം ഓടിച്ച
പോലീസ് ഉദ്യോഗസ്ഥന് ഗുരുതര പരുക്കേറ്റു.

ഇന്നല വൈകിട്ട് 7.45-ന് കുമരകം പെട്രോൾ പമ്പിന് കിഴക്കുവശത്തായി നടന്ന അപകടത്തിൽ പരുക്കേറ്റ കുമരകം കദളിക്കാട്ടുമാലി പ്രേംജി (49) നെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

വഴിവിളക്കില്ലാതിരുന്ന സ്ഥലത്തായിരുന്നു അപകടം. പ്രേംജിയുടെ വാരിയെല്ലിന് പൊട്ടലും കൈയ്ക്ക് ഒടിവും ഉണ്ട്. മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു. തൃശൂർ രാമവർമ്മപുരം പോലീസ് അക്കാഡമിയിലെ ഡോഗ് സ്ക്വാഡ്’ സബ് ഇൻസ്പെക്ടറാണ് പ്രേംജി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. കുമരകം റോഡിൽ നാൽക്കാലികളെ മേയിക്കുന്നതും അപകടങ്ങൾ ഉണ്ടാകുന്നതും തുടരുകയാണെങ്കിലും ബന്ധപ്പെട്ട അധികാരികൾ കണ്ണടക്കുകയാണ്.

അപകടാവസ്ഥയിൽ നാൽക്കാലികൾ റോഡ് കൈയ്യടക്കിയ വാർത്തയും പടവും പല തവണ മാധ്യമങ്ങൾ നൽകിയിട്ടും ഇവയെ നിയന്ത്രിക്കാൻ ഉടമകളോ നിയമനടപടികൾ സ്വീകരിക്കാൻ അധികാരികളോ തയാറാകാത്തതാണ് ഇന്നലെയുണ്ടായ അപകടത്തിനും കാരണം