വൈക്കം കായലോരത്തെ കൂറ്റൻ നാഴികമണി ശില്പം കാറ്റില്‍ മറിഞ്ഞു; ഇരുമ്പ് തൂണുകള്‍ തുരുമ്പിച്ച് ജീർണിച്ച നിലയിൽ; അധികൃതരുടെ അനാസ്ഥ മൂലമെന്ന് പരാതി
വൈക്കം: വൈക്കം കായലോരത്തെ കുട്ടികളുടെ പാർക്കിന് സമീപം കായലില്‍ സ്ഥാപിച്ചിരുന്ന ബിനാലെ ശില്പം മറിഞ്ഞുവീണു.
വൈക്കത്തെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഏറെ കൗതുകം പകർന്നിരുന്ന കൂറ്റൻ നാഴികമണി ശില്പമാണ് അധികൃതരുടെ അനാസ്ഥ മൂലം തകർന്നു വീണത്.
കൊച്ചി ബിനാലെയോട നുബന്ധിച്ച് കോതനല്ലൂർ സ്വദേശിയായ ശില്പി ജിജി സ്കറിയ നിർമിച്ച കൂറ്റൻ നാഴിക മണിയുടെ മാതൃകയിലുള്ള ശില്പമാണ് കേരള ലളിതകലാ അക്കാദമി ഏറ്റെടുത്ത് വൈക്കത്ത് സ്ഥാപിച്ചത്.
ഇരുമ്പ് തൂണുകളില്‍ സ്ഥാപിച്ചിരുന്ന കൂറ്റൻ മണി സ്റ്റെയിൻലെസ് സ്റ്റീലിലാണ് നിർമിച്ചിട്ടുള്ളത്.
മണിയിലെ സുഷിരങ്ങളിലൂടെ മോട്ടോറിന്‍റെ പ്രവർത്തനത്തിലൂടെ ജലപ്രവാഹം ഉണ്ടാകുന്ന ശില്പം വളരെ ആകർഷകമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മോട്ടോറുകള്‍ കേടുവന്നതിനെയും സുഷിരങ്ങളില്‍ അഴുക്ക് കയറി അടഞ്ഞതിനെയും തുടർന്നു സുഷിരങ്ങളിലൂടെ വെള്ളം ഒഴുകുന്നത് മൂന്നുവർഷം മുൻപ് നിലച്ചിരുന്നു. ഇരുമ്പ് തൂണുകള്‍ കാലപ്പഴക്കത്താല്‍ തുരുമ്പിച്ച് ജീർണിച്ചതാണ് ശില്പം കാറ്റില്‍ മറിയുവാൻ കാരണമായത്.