ആകാശപ്പാത ആകാശം മുട്ടുന്നു: പ്‌ളാറ്റ് ഫോമുകൾ വെള്ളിയാഴ്ച രാത്രി എത്തി
സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിലെ ആകാശപ്പാതയുടെ പുറംഭാഗത്തെ പ്ലാറ്റ്ഫോമിെൻറ വൃത്താകൃതിയിലുള്ള ഉരുക്കുചട്ടക്കൂടിെൻറ നിർമാണം ഇൗയാഴ്ച പൂർത്തിയാക്കുമെന്ന് നിർമാണചുമതലയുള്ള കിറ്റ്കോ അധികൃതർ അറിയിച്ചു. എം.സി റോഡിൽ കാൽനടയാത്രക്കാർക്ക് സുഗമമായി സഞ്ചരിക്കാൻ നഗരമധ്യത്തില്‍ ശീമാട്ടി റൗണ്ടാനയിൽ നിര്‍മിക്കുന്ന ആകാശപ്പാതയുടെ പ്ലാറ്റ്ഫോമുകളുടെ ഒരുഭാഗത്തിലാണ് ചട്ടക്കൂട് ഒരാഴ്ച മുമ്പാണ് സ്ഥാപിച്ചത്. പുറംഭാഗത്തെ എട്ടുതൂണുകളുമായി ബന്ധിപ്പിക്കുന്ന ചട്ടക്കൂട് ഇരുമ്പനത്തുനിന്നും വെള്ളിയാഴ്ച അർധരാത്രിയോടെ എത്തും. നേരത്തെ എത്തിച്ച ചട്ടക്കൂടിനെക്കാൾ വലിപ്പമേറിയതിനാൽ പൊലീസിനെ ഉപയോഗിച്ച് ഗതാഗതനിയന്ത്രണം ഏർപെടുത്തിയാണ് സ്ഥാപിക്കുന്നത്. അഞ്ചുറോഡുകൾ സംഗമിക്കുന്ന റൗണ്ടാനയിൽ വൃത്താകൃതിയിലെ പ്ലാറ്റ്ഫോമുകളുടെ നിർമാണം പൂർത്തിയാക്കിയതിനുശേഷം മേൽക്കൂരയും നടപ്പാതയിൽ ടൈൽ പാകുന്ന […]