പാര്‍ട്ടി ഫോറങ്ങളില്‍ ചര്‍ച്ച ചെയ്യും മുൻപേ പേര് പുറത്ത്; മാവേലിക്കര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സി.എ. അരുണ്‍കുമാറിനെ വെട്ടാന്‍ സിപിഐയില്‍ സംഘടിത നീക്കം; കോട്ടയം ജില്ലാ കൗണ്‍സിലിന്റെ മൂന്നംഗ പാനലിലും അരുണ്‍കുമാറില്ല; മാവേലിക്കരയില്‍ സി.പി.ഐ രംഗത്തിറക്കുന്നത് ആരെ?
തിരുവനന്തപുരം: മാവേലിക്കര മണ്ഡലത്തില്‍ സ്ഥാനാർത്ഥിയെ പരിഗണിക്കുന്ന യുവനേതാവ് സി.എ.അരുണ്‍കുമാറിനെ വെട്ടാൻ സി.പി.ഐയില്‍ സംഘടിത നീക്കം.
മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി പട്ടിക ചർച്ച ചെയ്യാൻ ചേർന്ന സി.പി.ഐ കോട്ടയം ജില്ലാ കൗണ്‍സില്‍ തയാറാക്കിയ മൂന്നംഗ പാനലില്‍ സി.എ. അരുണ്‍കുമാറിൻ്റെ പേര് ഉള്‍പ്പെടുത്തിയില്ല.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ , മുൻ എം.എല്‍.എ കെ.അജിത് , മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ എന്നിവരാണ് കോട്ടയം ജില്ലാ കൗണ്‍സിലിൻ്റെ പാനലിലുളളത്. പല മാധ്യമങ്ങളിലുടെ ചർച്ച ചെയ്ത സാഹചര്യത്തില്‍ അരുണ്‍കുമാറിൻെറ പേര് ഉള്‍പ്പെടുത്തേണ്ടതല്ലേ എന്ന് രണ്ട് കൗണ്‍സിലംഗങ്ങള്‍ ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് നാലാമത്തെ പേരായി അരുണിൻ്റെ പേര് ഉള്‍പ്പെടുത്താമെന്ന് ജില്ലാ നേതൃത്വം സമ്മതിച്ചു. എന്നാല്‍ ജില്ലകളില്‍ നിന്ന് മൂന്നംഗ പാനല്‍ മാത്രം അയക്കുന്നതാണ് പാർട്ടിയിലെ കീഴ് വഴക്കം.
സ്ഥാനാർത്ഥി നിർണയ ചർച്ച തുടങ്ങുന്നതിന് മുൻപേ പേര് പുറത്ത് വന്നത് ചൂണ്ടിക്കാട്ടിയാണ് ഒരുവിഭാഗം അരുണ്‍കുമാറിനെ സ്ഥാനാർത്ഥിയാക്കുന്നതിന് എതിരെ നീക്കം തുടങ്ങിയത്. പ്രധാന ചാനലുകളുടെയെല്ലാം സ്ഥാനാർത്ഥി സർവേയില്‍ അരുണ്‍ കുമാറിൻ്റെ പേര് വന്നത് ആസൂത്രിതമാണെന്ന സംശയത്തിലാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കാൻ ശ്രമം തുടങ്ങിയത്.