കലക്കവെള്ളത്തില്‍ മീൻ പിടിക്കാൻ ശ്രമിച്ചാല്‍ യു.ഡി. എഫിന് നിരാശയായിരിക്കും ഫലം; പാലാ നഗരസഭയിലെ  ”പുഴുക്കുത്തുകളെ” തിരിച്ചറിഞ്ഞെന്ന് ഇടത് കൗണ്‍സിലര്‍മാര്‍

കലക്കവെള്ളത്തില്‍ മീൻ പിടിക്കാൻ ശ്രമിച്ചാല്‍ യു.ഡി. എഫിന് നിരാശയായിരിക്കും ഫലം; പാലാ നഗരസഭയിലെ ”പുഴുക്കുത്തുകളെ” തിരിച്ചറിഞ്ഞെന്ന് ഇടത് കൗണ്‍സിലര്‍മാര്‍

Spread the love

പാലാ: നഗരസഭയിലെ തങ്ങളോടൊപ്പമുള്ള ”പുഴുക്കുത്തുകളെ” തിരിച്ചറിഞ്ഞുവെന്ന് ഇടതുമുന്നണിയിലെ കൗണ്‍സിലർമാരുടെ പാർലമെന്ററി പാർട്ടി യോഗം.

സി.പി.എം പാർലമെന്ററി പാർട്ടി ലീഡർ ബിനു പുളിക്കക്കണ്ടത്തേയും, സി.പി.എം കൗണ്‍സിലർ ഷീബാ ജിയോയെയും തള്ളിയ യോഗം ഇനി ഇവരുമായി സഹകരിക്കേണ്ടെന്നും തീരുമാനിച്ചു. 17 ഇടത് കൗണ്‍സിലർമാരില്‍ 15 പേരും ഒറ്റക്കെട്ടാണെന്നും കലക്കവെള്ളത്തില്‍ മീൻ പിടിക്കാൻ ശ്രമിച്ചാല്‍ യു.ഡി. എഫിന് നിരാശയായിരിക്കും ഫലമെന്നും യോഗം അഭിപ്രായപ്പെട്ടു.

കേരള കോണ്‍ഗ്രസ് എമ്മിലെ പത്ത് കൗണ്‍സിലർമാരും, സി.പി.എമ്മിലെ 6 കൗണ്‍സിലർമാരില്‍ 4ഉം, സി.പി.ഐയിലെ ഏക കൗണ്‍സിലറും ഉള്‍പ്പെടെ 15 പേരും ചേർന്നാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്. ബിനുവും, ഷീബയും തുടക്കം മുതല്‍ യു.ഡി.എഫിനെ സഹായിക്കുന്ന നിലപാടാണ് കൗണ്‍സിലിലും പുറത്തും എടുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സ്ഥാനം ഇടതിന് നഷ്ടപ്പെടാൻ ഇടയാക്കിയത്.
പ്രതിപക്ഷ കൗണ്‍സിലർമാരില്‍ എല്ലാവരും പ്രതിപക്ഷ നേതാവാകാനും മാദ്ധ്യമ ശ്രദ്ധ നേടാനും പരസ്പരം തർക്കിക്കുകയാണ്.

പ്രൊഫ. സതീശ് ചൊള്ളാനിയെ വെട്ടി പ്രതിപക്ഷ നേതാവാകാൻ ശ്രമിക്കുകയാണ് സിജി ടോണിയും, വി.സി. പ്രിൻസുമെന്നും ഭരണപക്ഷ കൗണ്‍സിലർമാർ കുറ്റപ്പെടുത്തി.