കോട്ടയം നഗരമധ്യത്തിൽ അമിത വേഗത്തിൽ പാഞ്ഞ കാർ നിയന്ത്രണം വിട്ട് കാർ തല കുത്തി മറിഞ്ഞു: അപകടം എം സി റോഡിൽ ടിബി ജംഗ്ഷനിൽ: രണ്ട് മൈൽക്കുറ്റികൾ ഇടിച്ച് തെറിപ്പിച്ചു: യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു
സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിലൂടെ അമിത വേഗത്തിൽ പാഞ്ഞ കാർ നിയന്ത്രണം വിട്ട് ടി ബി റോഡിൽ നിന്നും പള്ളിപ്പുറത്ത് കാവ് റോഡിലേയ്ക്ക് തല കുത്തി മറിഞ്ഞു. എം സി റോഡിലെ രണ്ട് മൈൽക്കുറ്റികൾ ഇടിച്ച് തെറുപ്പിച്ച ഇന്നോവാ കാറാണ് തലകുത്തി മറിഞ്ഞത്. ടിബി റോഡിലെ ബൈ റോഡായ പള്ളിപ്പുറത്ത് കാവ് റോഡിലേയ്ക്കാണ് മൈൽക്കുറ്റികൾ സഹിതം കാർ മറിഞ്ഞത്. അപകടത്തിൽ കാറിലുണ്ടായിരുന്ന യാത്രക്കാർക്ക് സാരമായി പരിക്കേറ്റു. എന്നാൽ, കാര്യമായ അപകടം സംഭവിക്കാതെ എല്ലാവരും അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. ചങ്ങനാശേരി കുരിശുമ്മൂട് പതേയ്ക്കൽ ബാബു ജോസഫിന്റെ മകൻ […]