play-sharp-fill

ക്രിസ്മസ് പുതുവത്സര ബമ്പർ: പന്ത്രണ്ട് കോടി പോയെങ്കിലും പത്തു ലക്ഷത്തിന്റെയും അഞ്ചു ലക്ഷത്തിന്റെയും രണ്ടു സമ്മാനങ്ങൾ കോട്ടയത്ത് വിറ്റ ടിക്കറ്റിന്

എ.കെ ശ്രീകുമാർ കോട്ടയം: പന്ത്രണ്ട് കോടിയുടെ സമ്മാനം ചുരം കയറി വയനാടിന് പോയെങ്കിലും കോട്ടയത്തിനും ആശ്വസിക്കാൻ വകുപ്പുണ്ട്. കഴിഞ്ഞ തവണ ഓണം ബമ്പറിന്റെ രണ്ടാം സമ്മാനം കോട്ടയത്തുണ്ടായിരുന്നെങ്കിൽ ഇത്തവണ മൂന്നും നാലും സമ്മാനങ്ങളാണ് കോട്ടയത്തെ കടാക്ഷിച്ചിരിക്കുന്നത്. മൂന്നാം സമ്മാനമായ പത്തു ലക്ഷം രൂപ കോട്ടയത്ത് വിറ്റ രണ്ടു ടിക്കറ്റുകൾക്ക് അടിച്ചിട്ടുണ്ട്. RI 157718, YE 313826 എന്നീ ടിക്കറ്റുകൾക്കാണ് പത്തു ലക്ഷം രൂപ അടിച്ചിരിക്കുന്നത്. നാലാം സമ്മാനമായ അഞ്ചു ലക്ഷം രൂപയും കോട്ടയത്ത് വിറ്റ രണ്ടു ടിക്കറ്റുകൾക്കുണ്ട്. ST 277759, BM 261742 എന്നീ […]

വാളയാർ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ കോട്ടയം : വാളയാർ സമരത്തിന് പിന്തുണ പ്രഖ്യാപിക്കു ക്കുന്നതിനായി ജില്ലയിലെ വിവിധ സംഘടനകളുടെ ആലോയോഗം നടന്നു. യോഗത്തിൽ ബിജു വി ജേക്കബ് അധ്യക്ഷത വഹിച്ചു. ഫെബ്രുവരി 11 ന് നടക്കുന്ന ‘നിയമസഭാ മാർച്ച് വരെയുള്ള നീതി സമരത്തിന്റെ’ പശ്ചാത്തലത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചു ബാബുജി വിശദീകരിച്ചു.ചർച്ചയിൽ പങ്കെടുത്തവർ പരസ്പരം പരിചയപ്പെടുത്തിയും പ്രവർത്തനങ്ങൾക്ക് സഹായകമായ ഒട്ടേറെ നിർദ്ദേശങ്ങൾ മുൻപോട്ട് വെയ്ക്കുകയും ചെയ്തു. 11 ന് നിയമസഭാ മാർച്ചിൽ യോഗത്തിൽ പങ്കെടുത്ത 12 പേരെ കുടാതെ ആർഎംപി,കെസിഎസ്, മഹാത്മാ സംഘടനകളൂം,എസ്‌യുസിഐ,സിപിഐഎം എൽ റെഡ് സ്റ്റാർ എന്നീവയും ഉൾപ്പെടെ […]

ബൈക്ക് റോഡരികിൽ വച്ചശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു: സംഭവം കോട്ടയം ഗാന്ധിനഗറിൽ

സ്വന്തം ലേഖകൻ ഗാന്ധിനഗർ: ബൈക്ക് റോഡരികിൽ വെച്ച ശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. തിങ്കളാഴ്ച പുലർച്ചെ ആറു മണിയോടെ ഗാന്ധിനഗർ റെയിൽവേ ട്രാക്കിലായിരുന്നു സംഭവം. മരിച്ചയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഗാന്ധിനഗറിലെ മേൽപ്പാലത്തിൽ ബൈക്ക് വെച്ച ശേഷം റെയിൽവേ ട്രാക്കിലൂടെ നടന്നു പോയ യുവാവ് ട്രെയിനു മുന്നിൽ ചാടുകയായിരുന്നുവെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകി. ട്രെയിൻ വരുന്നത് കണ്ട് നാട്ടുകാർ ബഹളം വച്ചെങ്കിലും ഇയാൾ ട്രാക്കിൽ നിന്നും മാറാൻ തയ്യാറായില്ല. മൃതദേഹം കണ്ട ഉടൻ തന്നെ […]

ഹരിത കേരളം വീണ്ടെടുപ്പിന് കോട്ടയം മാത്യക : പി.തിലോത്തമൻ

സ്വന്തം ലേഖകൻ  കോട്ടയം: തോടുകൾ വീണ്ടെടുത്തും തരിശ്ശ് നിലങ്ങളിൽ ക്യഷിയിറക്കിയും ഗ്രാമീണ ജല ടൂറിസം വികസിപ്പിച്ചും നദീ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി നടക്കുന്ന പ്രക്യതിയുടെ വീണ്ടെടുപ്പ് കേരളത്തിനാകെ മാതൃകയാണ്. പാത്താമുട്ടം പടിയറക്കടവിൽ ഉല്ലാസ തീരം ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന് വന്ന വയലരങ്ങ് ടൂറിസം മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഇ.ആർ സുനിൽകുമാർ അദ്ധ്യക്ഷനായി. പദ്ധതി കോർഡിനേറ്റർ അഡ്വ.കെ.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ആർട്ടിസ്റ്റ് രാജേഷ് മണിമലയുടെ നേതൃത്വത്തിലുള്ള പോലിസ് ഒർക്കസ്ട്ര […]

സുപ്രീംകോടതി വിധി അനുസരിച്ച് പെരുവയിൽ യാക്കോബായ സഭ പള്ളി പിടിച്ചെടുത്തു; ആരാധന നടത്തി യാക്കോബായ-ഓർത്തഡോക്‌സ് സഭാംഗങ്ങൾ: പള്ളിയിൽ തർക്കം തുടരുന്നു

സ്വന്തം ലേഖകൻ പെരുവ: ഇനിയും അവസാനിക്കാതെ യാക്കോബായ -ഓർത്തഡോക്‌സ് പള്ളിത്തർക്കം.സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ -ഓർത്തഡോക്‌സ് വിഭാഗങ്ങൾ തർക്കം നിലനിൽക്കുന്ന കാരിക്കോട് സെന്റ് തോമസ് ബഥേൽ യാക്കോബായ പള്ളിയിൽ ഓർത്തഡോക്‌സ് വിഭാഗം പ്രവേശിച്ചു. വൻ പോലീസ് സന്നാഹത്തോടെയാണ് ഓർത്തഡോക്‌സ് സഭാംഗങ്ങൾ പള്ളിയിൽ പ്രവേശിച്ചത്. പിറവം പള്ളി പിടിച്ചെടുത്തതിന് സമാനമായ സാഹചര്യമാണ് പെരുവയിലും ഉണ്ടായിരുന്നത്. എന്നാൽ പൊലീസ് സംയമനമായി ഇട്ടപ്പെട്ടതോടെ സംഘർഷം ഒഴിവാക്കുകയായിരുന്നു. ഇതോടെ ഇരുവിഭാഗങ്ങളും പള്ളിയിൽ ആരാധന നടത്തി. പള്ളി പിടിച്‌ചെടുക്കാൻ ഓർത്തഡോക്‌സ് വിഭാഗം എത്തുമെന്ന് അറിഞ്ഞ് നൂറുക്കണക്കിന് വിശ്വാസികളാണ് പള്ളിക്ക് മുന്നിൽ […]

മീനടത്ത് ആറാട്ട് എതിരേൽപ്പ് ബുധനാഴ്ച

കോട്ടയം : മീനടം ശ്രീനാരായണപുരം ആദിത്യവിഷ്ണു ക്ഷേത്രത്തിലെ തിരുവുത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന തിരുആറാട്ടിന് മീനടം ഗുരുചൈതന്യം ആറാട്ട് എതിരേൽപ് സമിതിയുടെ സ്വീകരണം ബുധനാഴ്ച നടക്കും . മീനടം പഞ്ചായത്ത് ഓഫീസിന് സമീപം നടക്കുന്ന ചടങ്ങിൽ ദീപാലങ്കാരം, ദീപക്കാഴ്ച, രാത്രി ഏഴിന്  പിന്നണിഗായകൻ ജിൻസ് ഗോപിനാഥ് ആന്റ് ടീമിന്റെ ഗാനമേള, ആകാശവിസ്മയം എന്നിവയും ഉണ്ടായിരിക്കും.

നാടിന്റെ കാത്തിരിപ്പിന് ഫലമുണ്ടായി: ഈരയിൽക്കടവ് ബൈപ്പാസ് നാടിന് സമർപ്പിച്ചു

സ്വന്തം ലേഖകൻ കോട്ടയം: നാടിന്റെ നാളുകളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ഇട്ട് ഈരയിൽക്കടവ് ബൈപ്പാസ് വാഹനങ്ങൾക്ക് ഗതാഗതത്തിന് തുറന്ന് നൽകി. ടാറിങ്ങ് പൂർത്തിയാകും മുൻപ് തന്നെ ഈ റോഡിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങിയിരുന്നെങ്കിലും , ഔദ്യോഗികമായ ഉദ്ഘാടനം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. ഇതോടെ നഗരത്തിൽ എത്തുന്ന വാഹനങ്ങൾക്ക് ഗതാഗതക്കുരുക്കില്ലാതെ അതിവേഗം എം.സി റോഡിൽ പ്രവേശിക്കാനും സാധിക്കും.   രണ്ടര കിലോമീറ്ററിൽ പാടശേഖരങ്ങൾക്ക് നടുവിലൂടെയാണ് റോഡ് കടന്നു പോകുന്നത്. എം സി റോഡിനെയും കെ.കെ റോഡിനെയും ബന്ധിപ്പിക്കുന്ന റോഡാണ് ഈരയിൽക്കടവ് റോഡ്. കെ കെ റോഡിൽ മനോരമ ജംഗ്ഷനിൽ […]

കേരള ഗസ്റ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം സമാപിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കേരള ഗസ്റ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ 39-ാംമത് ജില്ലാ സമ്മേളനം സമാപിച്ചു. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ജനവിരുദ്ധനയങ്ങളെ ചെറുക്കണമെന്നും കേരള സർക്കാർ നടപ്പാക്കുന്ന ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്തേകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സമ്മേളനത്തിൽ പത്തൊമ്പത് പ്രമേയങ്ങൾ അംഗീകരിച്ചു.ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിവസം രാവിലെ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ കെ ഷാജി സംഘടനാ രേഖ അവതരിപ്പിച്ചു.തുടർന്ന് വിവിധ ഏരിയകളെ പ്രതിനിധീകരിച്ച് ജയകുമാർ, പ്രശാന്ത് സോണി, മാത്യു കെ ഡാനിയേൽ, ഫക്രുദീൻ, സീനിയ അനുരാഗ്, ഷീബ സ്റ്റീഫൻ, ഷേർളി ദിവന്ന്യ, അമാനത്ത്, ഷിബു […]

അങ്ങനെ പലതും ജോസ്.കെ.മാണി അറിയുന്നില്ല ; കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗവുമായി ലയന ചർച്ചകൾ നടക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച് പി.ജെ ജോസഫ്

സ്വന്തം ലേഖകൻ കോട്ടയം: അങ്ങനെ പലതും ജോസ്.കെ.മാണി അറിയുന്നില്ലെന്ന് കേരളാ കോൺഗ്രസ് പി.ജെ ജോസഫ്. കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗവുമായി ലയന ചർച്ചകൾ നടക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച് േസംസാരിക്കുകയായിരുന്നു പി.ജെ ജോസഫ്. രണ്ട് പാർട്ടികളുടേയും നേതൃയോഗം കോട്ടയത്ത് ചേരുന്നുണ്ട്. പ്രഖ്യാപനം ലയന ചർച്ചക്ക് ശേഷം മാത്രമേ ഉണ്ടാകുമെന്നും പി.ജെ ജോസഫ് പറഞ്ഞു. ലയനത്തെ കുറിച്ച് അറിയില്ലെന്ന ജോസ് കെ.മാണിയുടെ പ്രസ്ഥാനയ്ക്ക് അങ്ങനെ പലതും അറിയുന്നില്ലെന്നായിരുന്നു പിജെ ജോസഫിന്റെ മറുപടി. അതേസമയം എൽഡിഎഫുമായി ചർച്ചകൾ നടക്കുന്നു എന്ന ആരോപണം ജോസ്.എം.മാണി നിഷേധിച്ചിരുന്നു. കേരളാ കോൺഗ്രസ് എന്നും യുഡിഎഫിന് […]

ഫെബ്രുവരി 8, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :ഗൗതമന്റെ രഥം – 11.00am, 2.00PM, 5.45Pm. അഞ്ചാം പാതിര – 08.45 PM. * അഭിലാഷ് : അയ്യപ്പനും കോശിയും (നാല് ഷോ) 10.30 AM , 01.45 PM, -6.00pm,9.00pm. * ആഷ : അഞ്ചാം പാതിര – 10.45,2.00,5.45pm, 9.15pm * ആനന്ദ് : വരനെ ആവശ്യമുണ്ട് (മലയാളം നാല് ഷോ) 02.00 PM 05.30 PM , 08.45 Pm. *അനുപമ : ഷൈലോക്ക് – 10.00 am , 2.00, 5.30 pm, 9.00 […]