പ്രളയരഹിത കോട്ടയം ; ഐക്യദാർഡ്യവുമായി പ്രെഫ.എസ് ശിവദാസ്

സ്വന്തം ലേഖകൻ കോട്ടയം : യു.എൻ പ്രതിനിധി സംഘമെത്തി ലോകത്തിന് മാതൃകയെന്ന് വിശേഷിപ്പിച്ച കോട്ടയത്തിന് ദേശീയ ജലപുരസ്കാരം നേടിക്കൊടുത്ത മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിക്ക് ഐക്യദാർഡ്യമറിയിച്ച് പ്രശ്സ്ത ശാസ്ത്ര ഗ്രന്ഥകാരനും ഹരിത സഹയാത്രികനുമായ പ്രൊഫ.എസ് ശിവദാസ് കോട്ടയം ബേക്കർ ഹില്ലിലുള്ള ലൈഫ് ട്രീ ഫൗണ്ടേഷനിൽ ചേർന്ന ജനകീയ കൂട്ടായ്മ യോഗത്തിൽ പങ്കെടുത്തു. മായാ എം. നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പദ്ധതി കോർഡിനേറ്റർ അഡ്വ.കെ.അനിൽകുമാർ പദ്ധതി വിശദീകരിച്ചു. ലൈഫ് ട്രീ ഫൗണ്ടേഷൻ ഡയറക്ടർ എബ്രഹാം കുര്യൻ സ്വാഗതമാശംസിച്ചു. മുണ്ടാർ നവീകരണ പ്രവർത്തനങ്ങൾ […]

ഹിന്ദു ഐക്യം കാലഘട്ടത്തിന്റെ ആവശ്യം: സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ

സ്വന്തം ലേഖകൻ കോട്ടയം: ഹിന്ദു ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇന്നത്തെ സാഹചര്യത്തിൽ ഹിന്ദുക്കൾ ഭിന്നിച്ചു നിന്നാൽ അത് ആത്മഹത്യാപരമായിരിക്കുമെന്നും വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ പറഞ്ഞു. ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ പീനശിബിരം അദ്ദേഹം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ കാലങ്ങളിൽ നമ്മൾ നേതൃത്വം കൊടുത്ത നവോത്ഥാനമൂല്യങ്ങൾ നിലനിർത്തുകയും തുടർന്നു പോരുകയും ചെയ്യേണ്ടതാണ്.സാമ്പത്തികമായും സാമൂഹികമായും ഹിന്ദു സമൂഹം വളരെയധികം പിന്നോട്ട് പോയെന്നും അതിനു പരിഹാരം കാണണമെന്നും സ്വാമി പറഞ്ഞു. കെ.പി.ഗോപിദാസിന്റെ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിംങ് സെക്രട്ടറി  സി.ബാബു മുഖ്യ പ്രഭാഷണം നടത്തി. […]

അത്മയുടെ രാജ്യാന്തര ചലച്ചിത്ര മേള സംവിധായൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ കോട്ടയം: ആത്മയുടെ നേതൃത്വത്തിലുള്ള ആറാമത് പ്രാദേശിക ചലച്ചിത്ര മേള 21 ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 21 ന് വൈകിട്ട് അഞ്ചിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ കമൽ, സംവിധാകരായ സിബി മലയിൽ, ബീനാ പോൾ എന്നിവർ പങ്കെടുക്കും.  ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഓസ്‌കർ പുരസ്‌കാരം നേടിയ കൊറിയൻ ചിത്രം പാരസൈറ്റ് പ്രദർശിപ്പിക്കും. ചലച്ചിത്ര മേളയുടെ ഭാഗമായി വിവിധ ദിവസങ്ങളിൽ ചലച്ചിത്ര പ്രതിഭകൾ കോട്ടയത്തെത്തും. ചലച്ചിത്ര മേളയുടെ ഭാഗമായുള്ള ഓപ്പൺ ഫോറത്തിലും വിവിധ സംവിധായകരും […]

നികുതി വർദ്ധന: കോൺഗ്രസ് ധർണ്ണ ഫെബ്രുവരി 26ന്

സ്വന്തം ലേഖകൻ കോട്ടയം:അധികാരത്തിലിരിയ്ക്കുമ്പോൾ മുൻകാലനിലപാടുകൾക്ക് ഘടക വിരുദ്ധമായ തീരുമാനങ്ങളാണ് സി.പി.എം സ്വീകരിയ്ക്കുന്ന തെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വൈദ്യുതി സർചാർജ് ഈടാക്കുവാനുള്ള നടപടിയെന്ന് മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. ജില്ലാ കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-കേരള സർക്കാ രുകൾ ജനങ്ങൾക്ക് താങ്ങാൻ പറ്റാത്ത വിധത്തിലുള്ള നികുതി ഭാരമാണ് അടിച്ചേല്പ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാചകവാതക വിലവർ ദ്ധനവും, കേരളാ ബഡ്ജറ്റിലെ നികുതി നിർദ്ദേശങ്ങളും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. പാചകവാതക വിലവർദ്ധനവ്, കേരള സർക്കാരിന്റെ പുതിയ […]

ഫെബ്രുവരി 15 , ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :LOVE AJKAL (ഹിന്ദി ) – 11.00am, 2.00PM, 5.45Pm,8.45 * അഭിലാഷ് : അയ്യപ്പനും കോശിയും (നാല് ഷോ) 10.30 AM , 01.45 PM, -6.00pm,9.00pm. * ആഷ : അഞ്ചാം പാതിര – 10.45,2.00,5.45pm, 9.15pm * ആനന്ദ് : വരനെ ആവശ്യമുണ്ട് (മലയാളം നാല് ഷോ) 02.00 PM 05.30 PM , 08.45 Pm. *അനുപമ : WORLD FAMOUS LOVER (മലയാളം)- 10.00 am , 2.00, 5.30 pm, 9.00 pm […]

എം.സി റോഡിൽ തെള്ളകത്ത് കാർ മറിഞ്ഞത് അമിത വേഗത്തെ തുടർന്ന്; അമിത വേഗത്തിലെത്തിയ കാർ പോസ്റ്റിൽ ഇടിച്ച് മറിയുന്നതിന്റെ സിസിടിവി ക്യാമറയിലെ കൂടുതൽ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്; ആദാമിന്റെ ചായക്കടയും കാരിത്താസ് ജംഗ്ഷനും കുരുക്കിന്റെ കേന്ദ്രങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം: വെള്ളിയാഴ്ച രാവിലെ എട്ടു മണിയ്ക്കു എം.സി റോഡിൽ തെള്ളകത്ത് നിയന്ത്രണം വിട്ട് തലകീഴായി കാർ മറിഞ്ഞത് അമിത വേഗത്തെ തുടർന്നെന്നതിനു വ്യക്തമായ തെളിവ് പുറത്ത്. കാറിനു മുന്നിൽ ബൈക്ക് കുറുകെ ചാടിയപ്പോൾ അപകടമുണ്ടായതെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ. എന്നാൽ, ഇത് തെറ്റാണെന്നു തെളിയിക്കുന്ന കൂടുതൽ സിസിടിവി ക്യാമറാ ദൃശ്യങ്ങളാണ് ഇപ്പോൾ തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചിരിക്കുന്നത്.   റോഡിന്റെ ഇടത് വശം ചേർന്ന് അമിത വേഗത്തിൽ വരുന്ന കാർ റോഡരികിലേയ്ക്കു പാളി നീങ്ങി, പോസ്റ്റിൽ ഇടിച്ച ശേഷം ഒരു യുവതിയെയും […]

എം സി റോഡിൽ വീണ്ടും അപകടം: തെള്ളകത്ത് കുറുകെ ചാടിയ ബൈക്കുകാരനെ രക്ഷിക്കാൻ ശ്രമിച്ച കാർ തലകീഴായി മറിഞ്ഞു; നാലു പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ ഏറ്റുമാനൂർ : എം.സി റോഡിലെ അപകടക്കെണി ഒഴിയുന്നില്ല. നിരന്തരം അപകടങ്ങൾ ഉണ്ടാകുന്ന എം സി റോഡ് തെള്ളകം ജംഗ്ഷനിൽ വെള്ളിയാഴ്ച രാവിലെ ഒരു കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട് കാർ റോഡിൽ തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ കാർ യാത്രക്കാരായ നാലുപേർക്ക് നിസാര പരിക്കേറ്റു. വെളളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് അപകടം ഉണ്ടായത്. തെള്ളകത്ത് റോഡിൽ കുറുകെ എത്തിയ ബൈക്കിൽ ഇടിക്കാതിരിക്കാനാണ് കാർ വെട്ടിച്ചു മാറ്റിയത്. ഈ സമയം നിയന്ത്രണം നഷ്ടമായ കാർ റോഡിൽ തലകീഴായി മറിഞ്ഞു. ഈ സമയം റോഡരികിലൂടെ നടന്നു […]

ചോദിക്കാതെ ബൈക്കെടുത്തു: നീണ്ടൂരിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു: തർക്കമുണ്ടായത് നീണ്ടൂരിലെ ബാറിൽ

സ്വന്തം ലേഖകൻ നീണ്ടൂർ : അനുവാദമില്ലാതെ ബൈക്ക് എടുത്തത് ചോദ്യം ചെയ്തതിനെതുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ ബാറിനുള്ളിൽ വച്ച് സുഹൃത്ത് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. പരിക്കേറ്റ യുവാവിനെ അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ ഓണംത്തുരുത്ത് സ്വദേശി തലയ്ക്കമറ്റത്തിൽ ജെറിനാണ് (23) പരിക്കേറ്റത്. ജെറിനെ കുത്തിപ്പരിക്കേൽപ്പിൽ ഓണംത്തുരുത്ത് പൂവത്തുങ്കൽ നിഥിൻ ഒളിവിലാണ്. പ്രതിയ്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ നീണ്ടൂർ പൂരത്തിനായിരുന്നു സംഭവങ്ങളുടെ തുടക്കം. പൂരത്തിന്റെ ദിവസം ജെറിൻ, നിഥിന്റെ ബന്ധുവിന്റെ ബൈക്ക് അനുവാദം ഇല്ലാതെ എടുത്തിരുന്നു. ഈ സംഭവത്തിന് ശേഷം വ്യാഴാഴ്ച നിഥിൻ […]

പ്രളയ രഹിത കോട്ടയം : അക്ഷര നഗരി വീണ്ടും മാതൃകയാവുന്നു

സ്വന്തം ലേഖകൻ കോട്ടയം: പ്രളയ രഹിത കോട്ടയം എന്ന സന്ദേശമുയർത്തി കൊണ്ട് മീനച്ചിലാർ മിനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയും ചെറുകിട ജലസേചന വകുപ്പും തിരുവാർപ്പ് ഗ്രാമപഞ്ചായത്തും സംയുക്തമായി തിരുവാർപ്പ് പഞ്ചായത്തിലെ മുഴുവൻ തോടുകളും ആഴം കൂട്ടി നവീകരിക്കുകയാണ്. ഇതിന്റെ തുടക്കമായി ഇല്ലിക്കൽ – ചേരിക്കൽ – തുമ്പേക്കുളം തോടുകൾ എട്ട് ലക്ഷം രൂപ മുടക്കി നവീകരിക്കുകയാണ്. പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസി നൈനാൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ അബ്ദുൾ കരിം അദ്ധ്യക്ഷത വഹിച്ചു. പദ്ധതി കോർഡിനേറ്റർ അഡ്വ.കെ […]

കുമരകത്തെ ജല മലിനീകരണം തടയാൻ ഇന്ത്യൻ റെഡ്‌ക്രോസ്സ് സൊസൈറ്റിയും കുമരകം ഗ്രാമപഞ്ചായത്തും കൈകോർക്കുന്നു; അറുനൂറിലധികം ടോയ്‌ലെറ്റുകളുടെ നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും

സ്വന്തം ലേഖകൻ കോട്ടയം : കുമരകത്തെ ജലമലിനീകരണം തടയാൻ ഇന്ത്യൻ റെഡ്‌ക്രോസ്സ് സൊസൈറ്റിയും കുമരകം ഗ്രാമപഞ്ചായത്തും കൊകോർക്കുന്നു. കുമരകത്തെ ജലമലിനീകരണം ഇന്ത്യൻ റെഡ്‌ക്രോസ്സ് സൊസൈറ്റി , കനേഡിയൻ റെഡ്‌ക്രോസ്സിന്റെ സാമ്പത്തിക സഹായത്തോടെ ഏകദേശം രണ്ടര കോടി രൂപ ചെലവുചെയ്ത് കുമരകം ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ പതിനാറു വാർഡുകളിലായി അറുനൂറിലധികം ടോയ്‌ലറ്റുകളുടെ നിർമ്മാണ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു . 2018 ലെ പ്രളയത്തിൽ പൂർണമായും ഭാഗികമായും തകർന്ന ടോയ്‌ലറ്റുകൾക്കാണ് സഹായം നൽകുന്നത് .600 ഗുണഭോക്താക്കൾക്ക് മുൻകൂറായി പണം ഘട്ടം ഘട്ടമായി നൽകി കൊണ്ട് പദ്ധതി […]