play-sharp-fill
പ്രളയരഹിത കോട്ടയം ; ഐക്യദാർഡ്യവുമായി പ്രെഫ.എസ് ശിവദാസ്

പ്രളയരഹിത കോട്ടയം ; ഐക്യദാർഡ്യവുമായി പ്രെഫ.എസ് ശിവദാസ്

സ്വന്തം ലേഖകൻ

കോട്ടയം : യു.എൻ പ്രതിനിധി സംഘമെത്തി ലോകത്തിന് മാതൃകയെന്ന് വിശേഷിപ്പിച്ച കോട്ടയത്തിന് ദേശീയ ജലപുരസ്കാരം നേടിക്കൊടുത്ത മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിക്ക് ഐക്യദാർഡ്യമറിയിച്ച് പ്രശ്സ്ത ശാസ്ത്ര ഗ്രന്ഥകാരനും ഹരിത സഹയാത്രികനുമായ പ്രൊഫ.എസ് ശിവദാസ് കോട്ടയം ബേക്കർ ഹില്ലിലുള്ള ലൈഫ് ട്രീ ഫൗണ്ടേഷനിൽ ചേർന്ന ജനകീയ കൂട്ടായ്മ യോഗത്തിൽ പങ്കെടുത്തു.

മായാ എം. നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പദ്ധതി കോർഡിനേറ്റർ അഡ്വ.കെ.അനിൽകുമാർ പദ്ധതി വിശദീകരിച്ചു. ലൈഫ് ട്രീ ഫൗണ്ടേഷൻ ഡയറക്ടർ എബ്രഹാം കുര്യൻ സ്വാഗതമാശംസിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുണ്ടാർ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും, ജനകീയ കൂട്ടായ്മ മുൻപ് നടത്തിയ മാലിന്യക്കുഴലുകളുടെ സർവ്വയെ അടിസ്ഥനമാക്കി ആദ്യഘട്ടമെന്ന നിലയിൽ നഗരത്തിലെ ഓടകൾ ശുചിയാക്കും,

കോട്ടയം ജില്ലയെ സമ്പൂർണ്ണ തരിശ് രഹിത മാക്കുന്നതിനായി ഇക്കൊല്ലം തന്നെ കൃഷിയിറക്കുവാനും സമൂഹത്തിൽ അതിന്റെ സന്ദേശമെത്തിക്കുന്നതിനായി എം.സി റോഡരികിലുള്ള തരിശ് പാടങ്ങൾ ഉടൻ കൃഷിയോഗ്യമാക്കും, പ്രളയരഹിത കോട്ടയത്തിനായുള്ള പ്രവർത്തനങ്ങൾ ജില്ലയാകെ വ്യപിപ്പിക്കുവാനും യോഗത്തിൽ തീരമാനമായി. 80 ന്റെ നിറവിലെത്തിയ പ്രൊഫ.എസ് ശിവദാസിന് ഉപഹാരം നൽകി ജനകീയ കൂട്ടായ്മ അദ്ദേഹത്തെ ആദരിച്ചു.

ചെറുകിട ജലസേചനവകുപ്പ് എക്സി.എൻഞ്ചിനിയർ കെ.കെ അൻസാർ,അസി.എക്സി.എൻഞ്ചിനീയർ ആർ.സുശീല, അസി.എൻഞ്ചിനിയർ വി.സി ലാൽജി, കോട്ടയം കോ-ഒപ്പറേറ്റീവ് അർബൻ ബാങ്ക് ഭരണസമിതിയംഗങ്ങളായ നാസർ ചാത്തങ്കോട്ട്മാലിയിൽ, ബി.ശശികുമാർ, എൻ.എം മൈക്കിൾ, തണലോരം സെക്രട്ടറി റ്റി.വി മോഹൻകുമാർ അനിയൻകുഞ്ഞ് പാലമൂട്ടിൽ,

ഡോ.ജേക്കബ് ജോർജ്, എൻ.ഡി ശിവൻ, അഡ്വ.വിനോദ്കുമാർ പി.കെ, പനച്ചിക്കാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് റ്റി.കെ ഗോപാലകൃഷ്ണൻ, റ്റി.വി ജോൺ, എസ്.രാധാകൃഷ്ണൻ ക്രിയേറ്റിവ് മൈൻഡ്, കർഷക സംഘം പ്രതിനിധികളായ സുരേഷ് ജേക്കബ്, കെ.ഒ അനിയച്ചൻ, മുടിയൂർക്കര പുഞ്ച കൺവീനർ കെ.ജെ സുനിൽ ദേവ്, രാജേഷ് ഇ.ആർ, മുഹമ്മദ് സാജിദ്, കെ.എം സിറാജ്, ബിജു കന്നുകുഴി തുടങ്ങിയവർ പങ്കെടുത്തു.