play-sharp-fill
പ്രളയ രഹിത കോട്ടയം : അക്ഷര നഗരി വീണ്ടും മാതൃകയാവുന്നു

പ്രളയ രഹിത കോട്ടയം : അക്ഷര നഗരി വീണ്ടും മാതൃകയാവുന്നു

സ്വന്തം ലേഖകൻ

കോട്ടയം: പ്രളയ രഹിത കോട്ടയം എന്ന സന്ദേശമുയർത്തി കൊണ്ട് മീനച്ചിലാർ മിനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയും ചെറുകിട ജലസേചന വകുപ്പും തിരുവാർപ്പ് ഗ്രാമപഞ്ചായത്തും സംയുക്തമായി തിരുവാർപ്പ് പഞ്ചായത്തിലെ മുഴുവൻ തോടുകളും ആഴം കൂട്ടി നവീകരിക്കുകയാണ്.


ഇതിന്റെ തുടക്കമായി ഇല്ലിക്കൽ – ചേരിക്കൽ – തുമ്പേക്കുളം തോടുകൾ എട്ട് ലക്ഷം രൂപ മുടക്കി നവീകരിക്കുകയാണ്. പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസി നൈനാൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ അബ്ദുൾ കരിം അദ്ധ്യക്ഷത വഹിച്ചു. പദ്ധതി കോർഡിനേറ്റർ അഡ്വ.കെ അനിൽകുമാർ ആമുഖ പ്രഭാഷണം നടത്തി. ചെറുകിട ജലസേചന വകുപ്പ് എക്സി.എൻഞ്ചീനിയർ കെ.കെ അൻസാർ റിപ്പോർട്ടവതരിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെങ്ങളം കുമരകം കനാൽ, തുമ്പേക്കുളം വിത്ത് വെട്ടി തോട്, നീലീകാവ് തോട്, മലരിക്കൽ തോട്, കാഞ്ഞിരം പുത്തൻതോട്, അഞ്ചുമന തോട് തുടങ്ങി പഞ്ചായത്തിലെ മുഴുവൻ തോടുകളും ആഴം കൂട്ടി നവീകരിക്കുകയാണ്

കൗൺസിലർ റൂബീ ചാക്കോ, സി.റ്റി രാജേഷ്, കാഞ്ഞിരം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എം മണി, വ്യാപാരി വ്യവസായി സമിതിയംഗം അനീഷ് കൊറ്റമ്പടം, ചെറുകിട ജലസേചന വകുപ്പ് അസി.എൻഞ്ചിനീയർ വി.സി ലാൽജി, കാർഷിക വികസന സമിതിയംഗം അസീസ് പള്ളികാര്യം, വീണാ ആരൃഷ്, കെ.എം സിറാജ്, മുഹമ്മദ് സാജിദ്, സി.എം.എസ് കോളജദ്യാപകൻ ഷഹബാസ് തുടങ്ങിയവർ പ്രസംഗിച്ചു.