നികുതി വർദ്ധന: കോൺഗ്രസ് ധർണ്ണ ഫെബ്രുവരി 26ന്

നികുതി വർദ്ധന: കോൺഗ്രസ് ധർണ്ണ ഫെബ്രുവരി 26ന്

സ്വന്തം ലേഖകൻ

കോട്ടയം:അധികാരത്തിലിരിയ്ക്കുമ്പോൾ മുൻകാലനിലപാടുകൾക്ക് ഘടക വിരുദ്ധമായ തീരുമാനങ്ങളാണ് സി.പി.എം സ്വീകരിയ്ക്കുന്ന തെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വൈദ്യുതി സർചാർജ് ഈടാക്കുവാനുള്ള നടപടിയെന്ന് മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു.

ജില്ലാ കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-കേരള സർക്കാ രുകൾ ജനങ്ങൾക്ക് താങ്ങാൻ പറ്റാത്ത വിധത്തിലുള്ള നികുതി ഭാരമാണ് അടിച്ചേല്പ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാചകവാതക വിലവർ ദ്ധനവും, കേരളാ ബഡ്ജറ്റിലെ നികുതി നിർദ്ദേശങ്ങളും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാചകവാതക വിലവർദ്ധനവ്, കേരള സർക്കാരിന്റെ പുതിയ നികുതി നിർദ്ദേശങ്ങൾ, വൈദ്യുതി സർചാർജ് എന്നിവയ് ക്കെതിരെ ജില്ലയിലെ വില്ലേജ് ഓഫീസുകൾക്ക് മുമ്പിൽ ഫെബ്രുവരി 26ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ്ണ നടത്തുവാൻ യോഗം തീരുമാനിച്ചു.

കെ.പി.സി.സി. നേതാക്കളായ കെ.കെ.കുഞ്ഞു മുഹമ്മദ്, അഡ്വ.ടോമി കല്ലാനി, ലതികാ സുഭാഷ്, ഡോ.പി.ആർ.സോന, ഫിലിപ്പ് ജോസഫ്, മോഹൻ.കെ.നായർ, എ.കെ.ചന്ദ്രമോഹൻ, ബിജു പുന്നത്താനം, ജി.ഗോപകുമാർ, ജെയ്‌ജോൺ പേരയിൽ എന്നിവർ പ്രസംഗിച്ചു.