play-sharp-fill

ഗൂഗിൾ മാപ്പ് നോക്കി വഴി കണ്ടെത്തിപ്പോയ ട്രെയ്‌ലർ ലോറി തട്ടി വൈദ്യുതകമ്പി പൊട്ടിവീണു ; കോട്ടയത്ത് തലനാരിഴയ്ക്ക് ഒഴിവായത് വൻദുരന്തം

സ്വന്തം ലേഖകൻ കോട്ടയം : ഗൂഗിൾ മാപ്പ് നോക്കി വഴി കണ്ടെത്തിപോയ ട്രെയ്‌ലർ ലോറി തട്ടി വൈദ്യുതക്കമ്പി പൊട്ടിവീണു. തലനാരിഴക്കാണ് കോട്ടയത്ത് വൻ ദുരന്തം ഒഴിവായത്. ഇന്ന് പുലർച്ചെ ഒരുമണിയോടയാണ് സംഭവം. കോട്ടയം നഗരത്തിൽ നിന്ന് ഏറ്റുമാനൂർ ഭാഗത്തേക്ക് പോയ ട്രെയ്‌ലർ ലോറിയുടെ കണ്ടെയ്‌നർ തട്ടിയാണ് വൈദ്യുതക്കമ്പി പൊട്ടിവീണത്. ഗൂഗിൾ മാപ്പ് നോക്കിയെത്തിയ ഡ്രൈവർ പുത്തേട്ട് ഭാഗത്ത് നിന്നു സൂര്യകാലടി മന മോസ്‌കോ ഭാഗത്തേക്കുള്ള റോഡിലേക്ക് തിരിയുകയായിരുന്നു. ഇവിടെ വച്ചാണ് സംഭവം നടന്നത്. ഈ വഴി വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ടുള്ളതാണ്. ലോറി തട്ടിയതോടെ […]

കോട്ടയം ജില്ലയിൽ 363 പേർക്ക് കോവിഡ്; 360 പേർക്കും സമ്പർക്കത്തിലൂടെ രോഗം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിൽ 363 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 360 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേർ രോഗബാധിതരായി. പുതിയതായി 2958 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 184 പുരുഷൻമാരും 153 സ്ത്രീകളും 26 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 57 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 461 പേർ രോഗമുക്തരായി. 5059 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 71539 പേർ കോവിഡ് ബാധിതരായി. 66300 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ […]

അധികാരം മാത്രം അജണ്ടയാക്കിയ കോൺഗ്രസിൽ നിന്നും എൽ ഡി എഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം)ൽ ചേരുന്നു: പ്രവീൺ ഇറവങ്ക

സ്വന്തം ലേഖകൻ ആലപ്പുഴ : കോൺഗ്രസ് മതേതരത്വവും ജനാധിപത്യവും വർഗ്ഗീയ തീവ്രവാദികൾക്ക് അടിയറ വെച്ചു. അധികാരം മാത്രം അജണ്ടയാക്കിയ ആദർശം കൈവിട്ട ആൾക്കൂട്ടമായി കോൺഗ്രസ് അധഃപതിച്ചു.കാലത്തെ ആദരിക്കുന്ന ഒരു എഴുത്തുകാരനെന്ന നിലയിൽ തികഞ്ഞ നിരാശയോടെ പ്രസ്ഥാനം ഉപേക്ഷിച്ച് LDF ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം)ൽ ചേരുന്നു. ആലപ്പുഴയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് തിരക്കഥാകൃത്തും ,22 വർഷക്കാലമായി കെ പി സി സി കലാസാംസ്കാരിക വിഭാഗം സംസ്ഥാനക്കമ്മിറ്റി അംഗവും 8 വർഷമായി സംസ്ഥാന ജനറൽ സെക്രട്ടറിയുമായി പ്രവർത്തിച്ച പ്രവീൺ ഇറവങ്കര കോൺഗ്രസ് പ്രസ്ഥാനത്തെ ഉപേക്ഷിച്ച്, കേരളത്തിൽ വർഗ്ഗീയതയെ […]

പാലാ സീറ്റ് തര്‍ക്കം; കോട്ടയത്തെ പാര്‍ട്ടി യോഗത്തില്‍ പിണറായി എത്തി; സീറ്റ് തര്‍ക്കം പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ചയായില്ലെന്ന് വി എന്‍ വാസവന്‍; കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല

സ്വന്തം ലേഖകന്‍ കോട്ടയം: പാലാ സീറ്റ് തര്‍ക്കം കൊടുമ്പിരി കൊണ്ടിരിക്കുമ്പോള്‍ പാര്‍ട്ടിയോഗത്തില്‍ പങ്കെടുക്കാന്‍ കോട്ടയത്ത് എത്തി പിണറായി വിജയന്‍. സിറ്റിംഗ് സീറ്റായ പാലായില്‍ മത്സരിക്കണമെന്ന ആവശ്യവുമായി മാണി സി കാപ്പനും കേരളാ കോണ്‍ഗ്രസിന് തന്നെ പാലാ സീറ്റ് നല്‍കേണ്ടി വരുമെന്ന ചര്‍ച്ചകളും സജീവമായി നിലനില്‍ക്കുകയാണ്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുന്ന പിണറായി വിജയന്‍ പാലാ സീറ്റ് അടക്കം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം തേടിയിട്ടുണ്ട്. ജില്ലയില്‍ നിന്നുള്ള നേതാക്കളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം മാത്രമേ പാലാ സീറ്റില്‍ ആര് മത്സരിക്കണമെന്ന […]

മാസ്സ് ലുക്കിൽ മമ്മൂട്ടി : ബിലാലിനെ കാത്തിരുന്നവർക്ക് മുൻപിൽ ‘ഭീഷ്മ’യുമായി അമൽ നീരദ്:

സ്വന്തം ലേഖകൻ മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അമൽ നീരദ് – മമ്മൂട്ടി ടീമിന്റെ ബിഗ് ബിയുടെ രണ്ടാം ഭാഗം ബിലാൽ. എന്നാൽ ബിലാൽ എത്തുന്നതിന് മുൻപ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഭീഷ്‍മ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മമ്മൂട്ടി തന്നെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടും കളര്‍ മുണ്ടും ധരിച്ചുള്ള മാസ്സ് ലുക്കാണ് ഫസ്റ്റ് ലുക്കിൽ മമ്മുട്ടിക്ക്. മൈ ഡാഡി സ്ട്രോങ്ങസ്റ്റ് എന്ന ഹാഷ്ടാഗോടുകൂടി ദുൽഖർ സൽമാനും ചിത്രത്തിന്റെ പോസ്റ്റർ […]

യൂട്യൂബർ ആകണമെന്ന ആഗ്രഹവുമായി ആറാം ക്ലാസുകാരൻ ചെന്നെത്തിയത് കൃഷിയിൽ : കളി വാക്കല്ല അല്പം കാര്യം തന്നെയാണ്.

വിഷ്ണു ഗോപാൽ കൂരോപ്പട :കോട്ടയം കൂരോപ്പടയിൽ ആറാം ക്ലാസുകാരൻ ജോഷ്വാ സി ദേവസ്യക്ക് കളിക്കാൻ പോകുന്നതിനെക്കാൾ താല്പര്യം കൃഷിയാണ് ഒരു ആറാംക്ലാസ്സുകാരന്റെ കളി വാക്കായി കാണണ്ട വാക്കുകളിൽ കളിയല്ല അൽപ്പം കാര്യമുണ്ട്. കൂട്ടുകാർ കളിച്ചും ചിരിച്ചും നടക്കുമ്പോൾ ജോഷ്വ നടന്നത് കൃഷിയിലേക്കാണ്.ലോക്ഡൗൺ കാലത്ത് ചെറുതായി തുടങ്ങിയതെങ്കിലും ഇപ്പോൾ പഠനത്തോടൊപ്പം കൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കുകയാണ് ജോഷ്വാ.ചെമ്പിത്തറയിൽ സി എ ദേവസ്യ ബിനി മെറീന ദേവസ്യ ദമ്പതികളുടെ മകനായ ജോഷ്വാ തികഞ്ഞ ആത്മാവിശ്വാസത്തോടെയും പക്വതയോടെയും കൂടിയാണ് കൃഷിയിൽ ഇടപെടുന്നത്.ഈ ആറാം ക്ലാസുകാരന്റെ കൃഷിയിടത്തിലേക്ക് ചെന്നാൽ കൗതുക കാഴ്ചയാണ്. […]

കോട്ടയം തുരുത്തി മിഷൻ പള്ളിക്ക് സമീപം സ്‌കൂട്ടറും ടിപ്പറും കൂട്ടിയിടിച്ച് വാഹനാപകടം ; അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം ; മരിച്ചത് പെരുന്ന സ്വദേശി

വിഷ്ണു ഗോപാൽ ചങ്ങനാശേരി: തുരുത്തി മിഷൻ പള്ളിയ്ക്ക് സമീപം സ്‌കൂട്ടറിൽ ടിപ്പറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. അപകടത്തിൽ പെരുന്ന വെസ്റ്റ് പനച്ചിക്കാവ് രതീഷ് ഭവനത്തിൽ വാസുക്കുട്ടന്റെ മകൻ രതീഷ് (32) ആണ് മരിച്ചത്. എം.സി റോഡിൽ തുരുത്തി ബി.എസ്.എൻ ജംഗ്ഷനു സമീപം ഇന്ന് രാവിലെ പത്തോടെയായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേയ്ക്ക് ഒരേ ദിശയിൽ പോകുകയായിരുന്നു സ്‌കൂട്ടറും, ടിപ്പറും. തുടർന്ന് എതിർ ദിശയിൽ നിന്നും ആംബുലൻസ് വരുന്നത് കണ്ട് സൈഡിലേയ്ക്ക് മാറുന്നതിനിടെ ടിപ്പർ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടിപ്പറിന്റെ […]

തിരുനക്കര ഉത്സവം പ്രതിസന്ധിയിൽ; കഴിഞ്ഞ വർഷം ഉത്സവം നടത്തിയതിൻ്റെ കണക്ക് ഒരു വർഷമായിട്ടും പുറത്ത് വിടാത്ത ഉപദേശക സമിതി കാലാവധി നീട്ടിത്തരണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ;65 ലക്ഷത്തിൻ്റെ കണക്ക് മുക്കിയ ഉപദേശക സമിതിക്കാരെ ക്ഷേത്രത്തിൻ്റെ പരിസരത്ത് അടുപ്പിക്കില്ലന്ന് ഭക്തർ

സ്വന്തം ലേഖകൻ കോട്ടയം: കോവിഡ് പ്രതിസന്ധിക്കിടെ കഴിഞ്ഞ വർഷത്തെ ഉൽസവം ആഘോഷങ്ങളില്ലാതെ നടത്തിയിട്ടും വരവ് ചിലവ് കണക്ക് ദേവസ്വം ബോർഡിന് നല്കാതെ ഒളിച്ചുകളിച്ച് തിരുനക്കരയിലെ ക്ഷേത്ര ഉപദേശക സമിതി ഉത്സവം നടത്തിപ്പിനു ഫണ്ട് കണ്ടെത്തുന്നതിനായി 65 ലക്ഷം രൂപയുടെ കൂപ്പണുകൾ ദേവസ്വം ബോർഡിൽ നിന്നും വാങ്ങിയിരുന്നു. ഈ കൂപ്പണുകൾ ഉപയോഗിച്ച് പിരിവ് നടത്തിയാണ് ഉത്സവ നടത്തിപ്പിനുള്ള പണം കണ്ടെത്തുന്നത്. എന്നാൽ 65 ലക്ഷം രൂപയുടെ കൂപ്പണുകൾ കിട്ടിയതല്ലാതെ എത്ര പിരിച്ചെന്നോ എത്ര ചിലവാക്കിയെന്നോ കണക്കില്ല; ഉൽസവം നടന്നിട്ട് ഒരു വർഷം ആയിട്ടും നാളിതുവരെ ഉപദേശക […]

മാമ്പഴക്കരിയില്‍ ട്രാവലറും ബൈക്കുകളും തമ്മില്‍ കൂട്ടിയിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി: മാമ്പഴക്കരിയില്‍ രണ്ട് ബൈക്കുകള്‍ ട്രാവലറുമായി കൂട്ടിയിടിച്ചു. യാത്രക്കാരുമായി ആലപ്പുഴയ്ക്ക് പോവുകയായിരുന്ന ട്രാവലറും ആലപ്പുഴയില്‍ നിന്നും ചങ്ങനാശ്ശേരിക്ക് വരികയായിരുന്ന ബൈക്കുകളും തമ്മിലാണ് കൂട്ടിയിടി ഉണ്ടായത്. അപകടത്തില്‍പ്പെട്ട രു ബൈക്കില്‍ സഞ്ചരിച്ചിരുന്നത് അച്ഛനും മകനുമായിരുന്നു. ഇവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. അമിത വേഗത്തിലെത്തിയ പള്‍സര്‍ ബെക്കാണ് അപകടമുണ്ടാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. പരിക്ക് പറ്റിയ അച്ഛനെയും മകനെയും പൊലീസ് ജീപ്പില്‍ ആശുപത്രിയില്‍ കൊണ്ടുപോയി.   നിറയെ യാത്രക്കാരുമായി ആലപ്പുഴയ്ക്ക് പോകുകയായിരുന്നു ട്രാവലര്‍. അപകടശേഷം ട്രാവലര്‍ സഞ്ചാരയോഗ്യം അല്ലാത്തതിനാല്‍ യാത്രക്കാരെ കെഎസ്ആര്‍ടിസി ബസില്‍ ആലപ്പുഴയ്ക്ക് കയറ്റിവിട്ടു.  

കോട്ടയം പതിനാറിൽ ചിറയിൽ സ്വത്ത് തർക്കത്തെ തുടർന്ന് മദ്യലഹരിയിൽ അമ്മയെ മകൻ വെട്ടി കൊലപ്പെടുത്തി ; ഓടി രക്ഷപ്പെടാൻ ശ്രമിച്ച പിതാവിന് ഗുരുതര പരിക്ക് ; അമ്മയെ മകൻ കൊലപ്പെടുത്തിയത് വെട്ടുകത്തി ഉപയോഗിച്ച്

വിഷ്ണു ഗോപാൽ കോട്ടയം : തിരുവാതിക്കലിന് സമീപം പതിനാറിൽ ചിറയിൽ അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി. കാർത്തിക ഭവനിൽ സുജാത(72)യാണ് മകൻ ബിജു (52) സ്വത്ത് തർക്കത്തെ തുടർന്ന് മദ്യലഹരിയിൽ വെട്ടുകത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയത്. മകന്റെ ആക്രമണത്തിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച അച്ഛനെ മകൻ ചുറ്റിക കൊണ്ട് പരിക്കേൽപ്പിക്കുകയായിരുന്നു. ഇത് കണ്ട ഒാടിയെത്തിയ അയൽവാസിയാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. മകന്റെ ആക്രമണത്തിൽ പിതാവ് തമ്പി(74) നാണ് പരിക്കേറ്റത്. ആർട്ടിസ്റ്റ് സുജാതന്റെ വീടിന് സമീപത്താണ് സംഭവം. വെട്ടുകത്തി കൊണ്ട് പരിക്കേറ്റ സുജാതയെയും തമ്പിയേയും തുടർന്ന് നാട്ടുകാർ […]