ജില്ലാ കോൺഗ്രസ്സ് നേതൃത്വത്തിന്റെ ശക്തിക്കു മുൻപിൽ മുട്ടുമടക്കി കോർപ്പറേഷൻ ബാങ്ക്

സ്വന്തം ലേഖകൻ കോട്ടയം: കോപ്പറേഷൻ ബാങ്കിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ പ്രതിഷേധ സമരം വിജയം. മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിയും തിരുവാർപ്പ് ഗ്രാമ പഞ്ചായത്തു മെമ്പറുമായ റെയ്ച്ചൽ ജേക്കബിനാണ് കോർപ്പറേഷൻ ബാങ്കിന്റെ മനുഷ്യത്വരഹിതമായ നടപടികൾ നേരിടേണ്ടതായി വന്നത്. 120000 രൂപ വായ്പ കുടിശ്ശികയുണ്ടെന്ന കാരണത്താൽ ജപ്തി നടപടിയുമായി ബാങ്ക് അധികൃതർ മുന്നോട്ട് പോയി. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടുകൂടി ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി ജപ്തി നടപടികൾ പൂർത്തീകരിക്കുകയാ.ണുണ്ടായത്. രോഗിയായ ഭർത്താവിന്റെ മരുന്നോ, വസ്ത്രങ്ങളൊ, അത്യാവശ്യ സാധനങ്ങളോ പോലും എടുക്കാൻ സമ്മതിക്കാതെ ഭർത്താവിനയും […]

നവജാത ശിശുവിന്റെ മൃതദേഹത്തോടും ക്രൂരത : പൊതുശ്മശാനത്തിൽ സംസ്‌കരിക്കാൻ സ്ഥലം നൽകാതെ നഗരസഭ ; നഗരസഭ മുഖം തിരിച്ചപ്പോൾ കുഴിയെടുത്ത് മറവ് ചെയ്ത് പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം : നവജാത ശിശുവിന്റെ മൃതദേഹം മറവ് ചെയ്യാൻ എത്തിയ പൊലീസിനു മുന്നിൽ മൃതദേഹം വച്ച് വിലപേശി നഗരസഭ. തരിമ്പും കരുണയില്ലാതെ , പിഞ്ചു കുഞ്ഞിന്റെ മൃതദേഹം വച്ച് വില പറഞ്ഞ നഗരസഭയ്ക്ക് മുന്നിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ പൊലീസ് നിന്നു. യൂണിഫോമിൽ നഗരസഭ ഓഫിസിന് മുന്നിൽ ധർണ ഇരിക്കേണ്ടി വരുമെന്ന എസ്‌ഐ അനൂപ് സി നായരുടെ ഭീഷണിയ്ക്ക് മുന്നിൽ നഗരസഭ വഴങ്ങി. എന്നാൽ , സ്ഥലം വിട്ടു നൽകിയെങ്കിലും തൊഴിലാളികളെ നഗരസഭ വിട്ട് നൽകാൻ തയ്യാറാകാതിരുന്നതോടെ , എ.എസ്.ഐ സാബു യൂണിഫോമിൽ […]

തിരുനക്കരക്കുന്ന് റസിഡൻസ് വെൽഫെയർ അസോസിയേഷനും ചേർന്ന് ബോധവത്കരണ ക്ലാസ് നടത്തി

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കരക്കുന്ന് റസിഡൻസ് വെൽഫെയർ അസോസിയേഷനും ജനമൈത്രി പൊലീസും സംയുക്തമായി തിരുനക്കര എൻ.എസ്.എസ് എൽ.പി സ്‌കൂളിൽ ബോധവത്കരണ ക്ലാസ് നടത്തി. സ്‌കൂളിലെ കുട്ടികൾക്കും ഇവരുടെ മാതാപിതാക്കൾക്കുമായാണ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്. സ്‌കൂൾ പ്രധാന അദ്ധ്യാപിക പി.എൽ സുശീലാദേവി ക്ലാസ് ഉദ്ഘാടനം ചെയ്തു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സിസ്റ്റർ ഡോ.ഡോണ ക്ലാസ് നയിച്ചു. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് രമാദേവി അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അനുഷ കൃഷ്ണ, സെക്രട്ടറി എൻ.പ്രതീഷ്, എൻ.വെങ്കിട കൃഷ്ണൻ പോറ്റി, ജനമൈത്രി പ്രതിനിധികളായ ബാബുരാജ്, ബിബിൻ, പി.ടി.എ പ്രസിഡന്റ് വേണുഗോപാൽ […]

അഭിഭാഷകർ കോടതികളിൽ ഒതുങ്ങിയാൽ പോര, വലിയ സാമൂഹിക ദൗത്യങ്ങൾ അവർക്കുണ്ട്: അഡ്വ.ബി.അശോക് : കോട്ടയത്ത് ‘ന്യായ കേന്ദ്ര’ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: ഭാരതീയ അഭിഭാഷക പരിഷത്തിന്റെ ആഭിമുഖ്യത്തിൽ സാധാരണക്കാർക്കും പാവപ്പെട്ടവർക്കുമായി സൗജന്യ നിയമ ഉപദേശ – കൗൺസലിംഗ് സഹായങ്ങൾ, സർക്കാർ പദ്ധതി നടപടികൾ സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിനായി കോട്ടയത്തെ ന്യായകേന്ദ്ര ഉദ്ഘാടനം ചെയ്തു. നിയമമേഖല സാധാരണക്കാരിൽ സാധാരണക്കാരിലേക്കെത്തിക്കുന്നതിനും, സർക്കാർ നടപടികളുടെ നൂലാമാലകളിൽ അവർക്ക് സഹായം നൽകുന്നതിന്നു.പ്രതിജ്ഞാബദ്ധമായ അഭിഭാഷക സമൂഹം അനിവാര്യമായിരിക്കുന്ന കാലഘട്ടമാണിത് എന്ന് ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ശ്രീ.ബി.അശോക് അഭിപ്രായപ്പെട്ടു. ധർമ്മം എന്ന കടമയെനിയമവുമായി കൂട്ടി കുഴച്ച് സ്വതന്ത്ര്യം എന്നതും ചുമതല എന്നതും സമൂഹം തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഭരണഘടനയിൽ മൗലിക […]

നിയന്ത്രണം വിട്ട കാർ നിർമ്മാണത്തിലിരുന്ന പാലത്തിലേയ്ക്ക് ഇടിച്ചു കയറി: അപകടത്തിൽ ആർക്കും പരിക്കില്ല

സ്വന്തം ലേഖകൻ കോട്ടയം : അർധരാത്രി നിയന്ത്രണം വിട്ട കാർ നിർമ്മാണം നടക്കുന്ന മേൽപ്പാലത്തിലേയ്ക്ക് ഇടിച്ചു കയറി. കെകെ റോഡിൽ പ്ലാന്റേഷൻ കോർപ്പറേഷൻ ജംഗ്ഷനിൽ, നിർമ്മാണത്തിലിരുന്ന മേൽപ്പാലത്തിലേയ്ക്കാണ് നിയന്ത്രണം നഷ്ടമായ കാർ ഇടിച്ചു കയറിയത്. അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കേറ്റില്ല. ചൊവ്വാഴ്ച അർധരാത്രിയിലായിരുന്നു സംഭവം. കോട്ടയം നഗരത്തിൽ നിന്നും കഞ്ഞിക്കുഴി ഭാഗത്തേയ്ക്കു പോകുകയായിരുന്ന കാർ നിയന്ത്രണം നഷ്ടമായി നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്ന പാലത്തിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം തകർന്നു. എന്നാൽ, കാറിനുള്ളിലിരുന്ന യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല. മേൽപ്പാലം നിർമ്മാണത്തിന് ഉപയോഗിക്കുന്ന സാധനങ്ങൾക്ക് […]

പോസ്റ്ററേ വിട പായലേ വിട ; കോട്ടയം നഗരഭിത്തികൾക്ക് വർണ്ണം ചാലിച്ച് മാറ്റത്തിന്റെ സന്ദേശം നൽകി ഇമേജ് ക്രിയേറ്റീവ് എജ്യൂക്കേഷൻ

  അപ്‌സര കെ. സോമൻ കോട്ടയം : തിരുനക്കര മൈതാനത്ത് സ്റ്റേഡിയത്തിന്റെ പിൻവശത്ത് ഒരു കൂട്ടം വിദ്യാർത്ഥികൾ വർണ്ണം ചാലിച്ച ചിത്രങ്ങൾ ഇന്ന് പൂർണ്ണതയിലെത്തും. പോസ്റ്ററുകളും പരസ്യങ്ങളും കൊണ്ട് അഴുക്ക് പിടിച്ച് മുഷിഞ്ഞു കിടന്ന നഗരത്തിന്റെ ഹൃദയഭാഗത്തുള്ള തിരുനക്കര മൈതാനത്തെ സ്റ്റേഡിയത്തിന് പുതിയ രൂപം നൽകുന്നത് കോട്ടയത്തെ ഇമേജ് ക്രിയേറ്റീവ് എജ്യൂക്കേഷൻ ഇൻസ്റ്റിറ്റിയൂഷനിലെ 110 വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഒരാഴ്ച നീണ്ട ശ്രമഫലമാണ്.   ചുവരിന്റെ ഇരുവശത്തുമായി മനുഷ്യരുടെയും മൃഗങ്ങളുടെ സംസ്‌കാരമാണ് സ്റ്റേഡിയത്തിന്റെ ചുവരുകളിൽ നിറയുന്നത്. മൃഗങ്ങൾ വസിക്കുന്ന കാട്ടിൽ യാതൊരു വിധത്തിലുമുള്ള മാലിന്യങ്ങളോ മറ്റൊന്നും […]

അദ്ധ്യാപകർക്കും കുട്ടികൾക്കും മാതാപിതാക്കൾക്കുമായി തിരുനക്കരക്കുന്ന് റസിഡൻസ് അസോസിയേഷന്റെ ബോധവത്കരണ ക്ലാസ് നവംബർ ഏഴിന്

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കരക്കുന്ന് റസിൻസ് വെൽഫെയർ സോസിയേഷന്റെ നേതൃത്വത്തിൽ അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും കുട്ടികൾക്കുമായുള്ള ബോധവത്കരണ ക്ലാസ് നവംബർ ഏഴിന് എൻ.എസ്.എസ് എൽ.പി സ്‌കൂളിൽ നടക്കും. ഉച്ചയ്ക്ക് രണ്ടിനു സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.എൽ സുശീലാ ദേവി ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് അഡ്വ.രമാദേവി, കുറവിലങ്ങാട് സെന്റ് വിൻസന്റ് ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സിസ്റ്റർ ഡോ.ഡോണ, ജനമൈത്രി പൊലീസ് പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകും. നഗരസഭ അംഗം അനുഷ കൃഷ്ണ മുഖ്യാതിഥിയായിരിക്കും. ആൺപെൺ വ്യത്യാസമില്ലാതെ കുട്ടികൾക്കു നേരിടേണ്ടി വരുന്ന ശാരീരിക മാനസിക ചൂഷണത്തെപ്പറ്റി […]

രുചിയും മണവും ഗുണവും ഒറ്റക്കടയിൽ: ഇത് കോട്ടയത്തിന്റെ പ്രിയപ്പെട്ട ഉപ്പേരിക്കട..!

സ്വന്തം ലേഖകൻ കഞ്ഞിക്കുഴി: കോട്ടയത്തിന്റെ കെ.കെ റോഡിനു ചക്കിലാട്ടിയ എണ്ണയിലെ ശുദ്ധതയുടെ നറുമണം നൽകി, രുചിയുടെ നാടൻ വറകളിലൂടെ വിശ്വാസതയുടെ കച്ചവടം നേടി ‘KOKOSNOD’ എന്ന സ്ഥാപനം. യുവസംരഭകർക്ക് മാതൃകയാക്കാൻ കഴിയുന്ന ക്വാളിറ്റി പ്രോഡക്റ്റ് = ക്വാളിറ്റി കച്ചവടം എന്ന ഫോർമുലയുടെ വാണിജ്യതന്ത്രം വിജയിപ്പിച്ചു മറ്റുള്ളവർക്ക് പ്രചോദനമായി വീണ്ടും കോട്ടയത്തിൽ ഒരു സംരംഭം. കഞ്ഞിക്കുഴിയിൽ ബാർബിക്യു ഹോട്ടൽ കഴിഞ്ഞ് സ്കൈ ലൈൻ ഫ്ലാറ്റിന്റെ എതിർ വശത്ത് പ്രവർത്തിക്കുന്ന  കോക്കോസ്നോട് ആണ് രുചിയിലും ഗുണത്തിലും മണത്തിലും ഒരു പോലെ കൊതിപ്പിക്കുന്നത്. നല്ലതിനെ സ്വീകരിക്കാൻ വിമുഖത ഇല്ലാത്ത […]

മുണ്ടക്കയത്തു നിന്നും കട്ടപ്പനയ്ക്ക് രാത്രിയിൽ ബസില്ല: വലഞ്ഞ് യാത്രക്കാർ; ദുരിതയാത്രക്കാലം തുടരുന്നു

സ്വന്തം ലേഖകൻ കോട്ടയം: നഷ്ട്ത്തിൽ നിന്നു കഷ്ടകാലത്തിലേയ്ക്കു കൂപ്പുകുത്തുന്ന കെ.എസആർടിസി ആളുള്ള റൂട്ടുകൾ നോക്കി സർവീസ് റദ്ദ് ചെയ്യുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മുണ്ടക്കയത്തു നിന്നും കട്ടപ്പനയ്ക്കു ഏറ്റവും കൂടുതൽ യാത്രക്കാർ ഉള്ള സമയത്താണ് സർവീസ് നിർത്തി വച്ച് കെ.എസ്.ആർ.ടി.സി രംഗത്ത് എത്തിയിരിക്കുന്നത്. മുണ്ടക്കയത്തു നിന്നും കട്ടപ്പനയ്ക്കുള്ള സർവീസകളാണ് നൂറ് കണക്കിന് യാത്രക്കാർ ഉണ്ടായിട്ടു പോലും നടത്താൻ കെ.എസ.ആർ.ടി.സി വിമുഖത കാട്ടുന്നത്. വൈകിട്ട് എട്ടു മണി മുതൽ രാത്രി 11 മണി വരെ മുണ്ടക്കയത്തു നിന്നും കട്ടപ്പനയ്ക്കു ഒരു കെ.എസ്.ആർ.ടിസി […]