കൊറോണയെയല്ല, കേരള പൊലീസിനെയാണ് നാട്ടുകാർക്കു പേടി: വീടിനുള്ളിൽ അടച്ചിരുന്നത്  പൊലീസിനെ പേടിച്ച്; കൊറോണക്കാലത്ത് കേരള പൊലീസിനെ പേടിച്ചവർ ഇളവ് കിട്ടിയപ്പോൾ നിരത്തിലിറങ്ങി തിരക്കുണ്ടാക്കി

കൊറോണയെയല്ല, കേരള പൊലീസിനെയാണ് നാട്ടുകാർക്കു പേടി: വീടിനുള്ളിൽ അടച്ചിരുന്നത് പൊലീസിനെ പേടിച്ച്; കൊറോണക്കാലത്ത് കേരള പൊലീസിനെ പേടിച്ചവർ ഇളവ് കിട്ടിയപ്പോൾ നിരത്തിലിറങ്ങി തിരക്കുണ്ടാക്കി

എ.കെ ശ്രീകുമാർ

കോട്ടയം: സംസ്ഥാന കേന്ദ്ര സർക്കാരുകൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ നാട്ടുകാർ വീട്ടിലിരുന്നത് കൊറോണയെ പേടിച്ചല്ലെന്നു വ്യക്തമായി..! ഇളവ് അനുവദിച്ചതായി പ്രഖ്യാപിച്ച ആദ്യ ദിവസം തന്നെ നാട്ടുകാർ കൂട്ടത്തോടെ ഇറങ്ങിയതാണ് ഇപ്പോൾ ഇത് വ്യക്തമാക്കിയത്. കൊറോണയെയല്ല, കേരള പൊലീസിനെയായിരുന്നു നാട്ടുകാർക്ക് പേടിയെന്നു വ്യക്തമാക്കുന്നതാണ് ഇപ്പോൾ റോഡിൽ അനുഭവപ്പെടുന്ന തിരക്ക്.

ലോക്ക് ഡൗണിൽ ഇളവ് പ്രഖ്യാപിച്ചതിനു പിന്നാലെ തിങ്കളാഴ്ച കോട്ടയം നഗരത്തിൽ വൻ തിരക്കായിരുന്നു. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വൻ ഗതാഗതക്കുരുക്ക് പോലും അനുഭവപ്പെട്ടിരുന്നു. കോട്ടയം നഗരത്തിൽ അടക്കം വിവിധ സ്ഥലങ്ങളിൽ പൊലീസ് പരിശോധന ഒഴിവാക്കിയതോടെയാണ് നഗരത്തിലേയ്ക്കു ആളുകൾ കൂടുതലായി എത്തിയത്. നിയന്ത്രണങ്ങളെല്ലാം പരിധിവിട്ട് ആളുകൾ എത്തിയതോടെ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പൊലീസ് നേരിട്ട് നിരത്തിലിറങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരത്തിൽ കോടിമതയിലും, തിരുനക്കര മൈതാനത്തിന് സമീപത്തും, ബേക്കർ ജംഗ്ഷനിലും, നാഗമ്പടത്തും, കെ.എസ്.ആർ.ടി.സിയ്ക്കു സമീപത്തും, കഞ്ഞിക്കുഴിയിലും അടക്കം പൊലീസിന്റെ വാഹന പരിശോധന സജീവമായിരുന്നു. എന്നാൽ, തിങ്കളാഴ്ച പരിശോധന പൂർണമായും പൊലീസ് ഒഴിവാക്കിയിരുന്നു. ജില്ലാ അതിർത്തിയിൽ മാത്രമാണ് ഈ സമയത്ത് പൊലീസ് ചെക്കിംങ് ഉണ്ടായിരുന്നത്.

എന്നാൽ, നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കി എന്ന തോന്നൽ വന്നതോടെ സാധാരണക്കാരായ ജനങ്ങൾ കൂട്ടത്തോടെ റോഡിലിറങ്ങി. ഇതോടെ നഗരത്തിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയായിരുന്നു. ഗതാഗതക്കുരുക്കും ആളുകൾ കൂട്ടത്തോടെ ഇറങ്ങിയതും ശ്രദ്ധയിൽപ്പെട്ടതോടെ കേന്ദ്ര സർക്കാരും നിയന്ത്രണങ്ങൾ കർക്കശമാക്കി. ഇതോടെയാണ് ഉച്ചയ്ക്കു ശേഷം കടകൾ അടപ്പിക്കുന്നതിനായി പൊലീസ് രംഗത്തിറങ്ങിയത്. ഇത് നഗരത്തെ വീണ്ടും ലോക്ക് ഡൗണിലാക്കി.

ഇതിൽ നിന്നും വ്യക്തമായ ഒരു കാര്യമുണ്ട്. കേരളത്തിൽ പൊലീസ് കാര്യക്ഷമമായി നിന്നത് കൊണ്ടു മാത്രമാണ് കേരളത്തിൽ കൊറോണയെ നിയന്ത്രിക്കാൻ സാധിച്ചത്. പൊലീസിനെ പേടിച്ച് ആളുകൾ വീട്ടിൽ ഇരുന്നതാണ് കൊറോണയെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന് ഏറെ ഗുണം ചെയ്തത്. ലോക്ക് ഡൗണിന്റെ ആദ്യ ഘട്ടത്തിൽ പൊലീസിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനെ മുഖ്യമന്ത്രി മുഖവിലയ്‌ക്കെടുക്കാതിരുന്നതും പൊലീസിനെ ഒരു തരത്തിലും നിരുത്സാഹപ്പെടുത്തേണ്ട എന്ന ലക്ഷ്യത്തോടെയാണ് എന്നും വ്യക്തമാക്കുന്നതാണ്.