തിരുവഞ്ചൂരിൽ പൊതു സ്ഥലങ്ങൾ ശുചീകരിച്ചു

സ്വന്തം ലേഖകൻ തിരുവഞ്ചൂർ : മെയ് ഒന്നാം തീയതി കോട്ടയം ജില്ലയിലെ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കോൺഗ്രസ് തിരുവഞ്ചുർ പതിനഞ്ചാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ പൊതു സ്ഥലങ്ങൾ ശുചീകരിച്ചു. തിരുവഞ്ചൂർ പോസ്റ്റ് ഓഫീസ്, ലൈബ്രറി ,വെയിറ്റിംഗ് ഷെഡ്ഡുൾ ,ഓട്ടോസ്റ്റാൻഡ് വ്യാപാര സ്ഥാപനങ്ങളുടെ മുൻവശം എന്നിവ സോഡിയം ഹൈപ്പോക്ളോറേറ്റ് അണുനാശിനി ഉപയോഗിച്ച് ശുചീകരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസി.ജിജി നാകമറ്റം, ഐപ്പ് കിഴക്കനത്ത് ,സാബു കല്ലക്കടമ്പിൽ , ശശിധരൻ നായർ കളത്തിൽ, സുരേഷ് കുമാർ മയൂഖം , […]

ഉദയനാപുരം അടക്കം ജില്ലയിൽ പത്ത് പഞ്ചായത്തുകൾ ഹോട്ട്‌സ്‌പോട്ട്: രോഗിയില്ലാഞ്ഞിട്ടും ഉദയനാപുരം ഹോട്ട് സ്പോട്ടിലായത് ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരുടെയും സെക്കന്‍ഡറി കോണ്‍ടാക്ട് പട്ടികയിലുള്ളവരുടെയും എണ്ണം കൂടുതലുള്ളത് പരിഗണിച്ചാണ് കോട്ടയം ജില്ലയിലെ ഉദയനാപുരം ഗ്രാമപഞ്ചായത്തിനെ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചത്. ഇതുവരെ 32 പ്രൈമറി കോണ്‍ടാക്ടുകളെയും 47 സെക്കന്‍ഡറി കോണ്‍ടാക്ടുകളെയുമാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളത്. ജില്ലയിലെ നിലവിലുള്ള ഹോട്ട് സ്‌പോട്ടുകളുടെ പട്ടിക ചുവടെ. പഞ്ചായത്തുകള്‍ അയര്‍ക്കുന്നം, അയ്മനം, മണര്‍കാട്, മേലുകാവ്, പനച്ചിക്കാട്, തലയോലപ്പറമ്പ്, വെള്ളൂര്‍, വിജയപുരം, ഉദയനാപുരം. മുനിസിപ്പല്‍ വാര്‍ഡുകള്‍ കോട്ടയം: 2,18,20,29,36,37, ചങ്ങനാശേരി: 33

സൗജന്യ പല വ്യഞ്ജന കിറ്റ് വിതരണം രണ്ടാം ഘട്ടത്തിലേയ്ക്ക്:  34810 പേർക്ക്  കിറ്റ് നല്‍കി

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാന സർക്കാരിന്‍റെ സൗജന്യ  ഭക്ഷ്യവിഭവ കിറ്റുകള്‍  രണ്ടാം ഘട്ടത്തിൽ കോട്ടയം ജില്ലയില്‍ രണ്ടു ദിവസംകൊണ്ട്  34810 കാര്‍ഡ് ഉടമകള്‍ക്ക് വിതരണം ചെയ്തു. പി. എച്ച്.എച്ച് (പിങ്ക് നിറം)  കാർഡുടമകള്‍ക്കാണ് ഇപ്പോള്‍ കിറ്റുകള്‍ നല്‍കുന്നത്. ഇതുവരെ  ഏറ്റവും കൂടുതൽ ആളുകള്‍ വാങ്ങിയത് കോട്ടയം താലൂക്കിലാണ് -10557 പേര്‍. ചങ്ങനാശേരി  -5561, കാഞ്ഞിരപ്പള്ളി- 6055, മീനച്ചിൽ- 6698, വൈക്കം- 5939 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളില്‍ കിറ്റ് വാങ്ങിയവരുടെ എണ്ണം. സപ്ലൈകോ തയ്യാറാക്കിയ 1000 രൂപ വില വരുന്ന  17 ഇനം സാധനങ്ങളടങ്ങിയ കിറ്റ് ജില്ലയിലെ […]

അംബുലൻസ് വൈകിയതിനെതിരെ ഡി സി സി മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി : കോവിഡ് പരിശോധനാ ഫലവും, ചികിത്സയും വൈകിപ്പിയ്ക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ ഇടപെടണം: ജോഷി ഫിലിപ്പ്

സ്വന്തം ലേഖകൻ കോട്ടയം: കോവിഡ് സ്ഥിരീകരിയ്ക്കുന്നവരുടെ പരിശോധനാഫലം മണിക്കൂറുകളോളം രോഗിയെ അറിയിക്കാതെ വൈകിപ്പിയ്ക്കുന്നതിനെതിരെയും, മനപൂർവ്വം ചികിത്സ വൈകിപ്പിയ്ക്കുന്നതിനെതിരെയും കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി മനുഷ്യാവകാശ കമ്മീഷന് പരാതി നല്കി. ഇന്നലെ കോട്ടയത്ത് രോഗം സ്ഥിരീകരിച്ച രോഗികളെ ആശുപത്രിയിലെത്തിച്ചത് ആറു മണിക്കൂറിന് ശേഷമാണ്. ആംബുലൻസ് ഇല്ലാത്തത് മൂലമാണ് കാലതാമസമുണ്ടായതെന്ന വാദം ശരിയല്ല. ആരോഗ്യ വകുപ്പിൻ്റെ പ്രവർത്തനങ്ങൾ തികച്ചും നിരുത്തരവാദപരമാണ്. കഴിഞ്ഞ ദിവസം ആംബുലൻസിൽ കൊണ്ടുവന്ന രോഗിയെ കൊറോണാ വാർഡിൽ എത്തിയ്ക്കുന്നതിന് പകരം അത്യാഹിത വിഭാഗത്തിലിറക്കി വിട്ടതും, മറ്റൊരു രോഗിയെ റോഡ് സൗകര്യമുണ്ടായിട്ടും ദീർഘ ദൂരം നടത്തി […]

മീനടം പഞ്ചായത്ത്‌ അണുവിമുക്തമാക്കി യൂത്ത്കോൺഗ്രസ്

സ്വന്തം ലേഖകൻ മീനടം: യൂത്ത് കോൺഗ്രസ് മീനടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മീനടത്തേ സർക്കാർ സ്ഥാപനങ്ങളും,  കടകളും, കോളനികളും, കുരിശടികളും, റേഷൻകടകളും ഉൾപ്പടെ ആൾകൂട്ടമുണ്ടാകാൻ സാധ്യതയുള്ള മുഴുവൻ സ്ഥലങ്ങളും അണുവിമുക്തമാക്കി. 9 മണിക്കൂർ നീണ്ട *“മാരത്തോൺ ശുചീകരണ പരിപാടി”* യിലൂടെയാണ് യൂത്ത്കോൺഗ്രസ് മീനടം പഞ്ചായത്ത്‌ മുഴുവൻ ശുചീകരിച്ചത്.  രാവിലെ 9മണിക്ക് കല്ലുപറമ്പിൽ നിന്നാരംഭിച്ച പരിപാടി വൈകുന്നേരം 6മണിക്ക് ആശുപത്രിപടിയിലാണ് അവസാനിച്ചത്. തകിടി, മുണ്ടിയാക്കൽ,പാറമ്പുഴ,  പന്നിക്കോട്ട്പടി,ചെറുമല,  മഞ്ഞാടി,മഞ്ഞാടി കോളനി, പൊത്തൻപ്പുറം, മാളികപ്പടി, നേടുംപൊയ്ക, മോസ്കൊ, പുതുവയൽ കോളനി,  പുത്തൻപുരപടിയടക്കമുള്ള സ്ഥലങ്ങൾ പ്രവർത്തകർ ശുചീകരിച്ചു. യൂത്ത്കോൺഗ്രസ്‌ മണ്ഡലം […]

കോട്ടയത്ത് പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കണം: തോമസ് ചാഴികാടന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

സ്വന്തം ലേഖകൻ കോട്ടയം: കോവിഡ് 19 വ്യാപനം ശക്തമായ സാഹചര്യത്തില്‍ കോട്ടയത്ത് അടിയന്തിരമായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്ന് തോമസ് ചാഴികാടന്‍ എം.പി.യും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.യും ആവശ്യപ്പെട്ടു. കോട്ടയത്ത് കോവിഡ് ടെസ്റ്റിന്റെ റിസള്‍ട്ട് വളരെ വൈകിയാണ് വരുന്നത്.ഇത് കാരണം രോഗനിര്‍ണയം വൈകുകയാണ്.ഇതാണ് രോഗ വ്യാപനത്തിന്റെ മുഖ്യകാരണമെന്ന് ഇരുവരും വാര്‍ത്താലേഖകരോട് പറഞ്ഞു. ടെസ്റ്റ് നടത്താനുളള കിറ്റ് വാങ്ങുന്നതിന് ആവശ്യമായ പണം തങ്ങളുടെ ഫണ്ടില്‍ നിന്നും ഇനിയും നല്‍കാന്‍ തയറാണ്.ഈ നിര്‍മദശം ജില്ലയുടെ ചുമതലയുളള മന്ത്രി പി.തിലോത്തമനെ ധരിപ്പിച്ചപ്പോള്‍ കിറ്റ് വാങ്ങുന്നതിനാവശ്യമായ പണം ലഭ്യമാണെന്നാണ് അറിയിച്ചത്. […]

പ്രതിരോധ മരുന്ന് വിതരണം നടത്തി: രോഗപ്രതിരോധത്തിന് ബൂസ്റ്ററായി ഉപയോഗിക്കാം

സ്വന്തം ലേഖകൻ കോട്ടയം: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കൊല്ലാട് ഹോമിയോ ഡിസ്‌പെൻസറിയുടെയും ജില്ലാ പഞ്ചായത്തിന്റെയും നേത്യതത്തിൽ പ്രതിരോധ മരുന്ന് വിതരണം തിരുവഞ്ചൂർ രാധാക്യഷ്ണൻ എംഎൽഎ നടത്തി. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ മരുന്ന് വിതരണത്തിലൂടെ ജനങ്ങളുടെ ഭീതിയകറ്റി അവരിൽ ഇമ്മ്യൂണൽ ബൂസ്റ്ററായി ഇത് പ്രവർത്തിക്കുന്നു. ആയതിനാൽ എല്ലാ വീടുകളിലും മരുന്ന് ആരോഗ്യ പ്രവർത്തകർ മുഖേന എത്തിക്കുവാൻ തീരുമാനമായി. ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ഡോ.ശോഭ സലിമോൻ, ഡോ.ഗീതു മാത്യൂ, ബോക്ക് ക്ഷേമകാര്യ ചെയർ പേഴ്‌സൺ ഗിരിജ തുളസീധരൻ മെമ്പർ തങ്കമ്മ മാർക്കോസ് […]

ശ്രീ ശങ്കര ജയന്തി- ഉപവാസദിനമായി ആചരിക്കും: മാർഗദർശകമണ്ഡൽ

സ്വന്തം ലേഖകൻ കോട്ടയം: ശ്രീ ശങ്കര ജയന്തി ദിനമായ ഇന്ന് ഉപവാസ ദിനമായി ആചരിക്കാൻ മാർഗദർശക മണ്ഡൽ ആഹ്വാനം ചെയ്തു. സമകാലീന ഹൈന്ദവ ധ്വംസന ശ്രമങ്ങളിൽ പ്രത്യേകിച്ച് മഹാരാഷ്ട്രയിൽ രണ്ട് സന്യാസിമാർ അക്രമികളാൽ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കേരളത്തിൽ പ്രവർത്തിക്കുന്ന എല്ലാ സന്യാസിമാരും , ഗൃഹസ്ഥന്മാരും കഴിവതും ഉപവാസത്തോടെയും പ്രാർത്ഥനയോടെയും കഴിയണം എന്ന് മാർഗദർശകമണ്ഡലം ആഹ്വാനം ചെയ്തു. .മഹാരാഷ്ട്രയിൽ നടന്ന സന്യാസിമാരുടെ കൂട്ടക്കൊലയെ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളായ കോൺഗ്രസ്, ഇടതുപക്ഷ കക്ഷികൾ, സാംസ്‌കാരിക നായകന്മാർ തുടങ്ങിയവർ അപലപിച്ചിട്ടില്ല എന്നത് വേദനാജനകമാണ്. ചൊവ്വാഴ്ച നടക്കുന്ന ഉപവാസം വിജയിപ്പിച്ച് […]

ആനയ്ക്ക് മാത്രമല്ല പാപ്പാന്മാർക്കും കൊറോണ പ്രതിരോധം: കൊറോണക്കാലത്ത് ആന പാപ്പാന്മാർക്ക് മാസ്ക് നൽകി

സ്വന്തം ലേഖകൻ കോട്ടയം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആന പാപ്പാന്മാർക്ക് മാസ്ക് വിതരണം ചെയ്തു. ഉത്സവങ്ങളും ആഘോഷങ്ങളും ഒഴിഞ്ഞതോടെ ആനകൾ സമ്പൂർണ വിശ്രമത്തിലാണ്. ഈ സാഹചര്യത്തിലാണ് ആന പാപ്പാന്മാർക്ക് മാസ്ക് വിതരണം ചെയ്തത്. അവധിക്കാലമായതിനാൽ കുട്ടികൾ അടക്കമുള്ളവർ ആനയെ കാണാൻ എത്തുന്നുണ്ട്. ഇതിനാലാണ് രോഗ പ്രതിരോധം ഉറപ്പാക്കാൻ പാപ്പാന്മാർക്ക് മാസ്ക് വിതരണം ചെയ്തത്. കോവിഡ് 19 വ്യാപനം തടയുവാൻ കോത്തല ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റൽ ജീവനക്കാരുടെ നേതൃത്വത്തിലാണ് മാസ്കുകൾ നൽകിയത്. കൊമ്പൻ ചാന്നാനിക്കാട് വിജയസുന്ദറിന്റെ പാപ്പാന്മാർക്കാണ് മാസ്‌കും സാനിറ്റയ്സറും വിതരണം ചെയ്തത്. ജീവനക്കാരായ […]

നോമ്പുതുറക്കാന്‍ നിവൃത്തിയില്ലാത്തവര്‍ക്ക് ആശ്വാസവുമായി ഇര്‍ഷാദിയ അക്കാദമി ;മുണ്ടക്കയത്ത് നോമ്പ് തുറക്കാന്‍ ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ വിളിക്കൂ ഈ നമ്പരുകളില്‍

സ്വന്തം ലേഖകന്‍ കോട്ടയം : മുണ്ടക്കയത്ത് നോമ്പുതുറക്കാന്‍ നിവൃത്തിയില്ലാത്ത വര്‍ക്ക് ആശ്വാസവുമായി ഇര്‍ഷാദിയ അക്കാദമിയും, എസ് വൈ എസ് സാന്ത്വനവും. റമദാനില്‍ പള്ളികളില്‍ നോമ്പുതുറക്കുള്ള ഭക്ഷണം ഇല്ലാത്തതിനാല്‍ ഭക്ഷണം കിട്ടാതെ പ്രയാസപ്പെടുന്ന വര്‍ക്ക് ഇര്‍ഷാദിയ പ്രവര്‍ത്തകരും സാന്ത്വനം വളണ്ടിയര്‍മാരും ഭക്ഷണം എത്തിച്ചു നല്‍കും. നോമ്പ് തുറക്കുന്നതിനുള്ള ഭക്ഷണത്തിനായി 7907660963, 9539249809, 9846686786 ഈ നമ്പറുകളില്‍ വിളിച്ച് ആവശ്യപ്പെടാം. അര്‍ഹരായ ആളുകള്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കും. നോമ്പ് തുറക്കാന്‍ ഉള്ള വിഭവങ്ങള്‍, സഹായങ്ങള്‍ നല്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഇര്‍ഷാദിയ അക്കാദമിയുമായി ബന്ധപ്പെടണമെന്നും ഇര്‍ഷാദിയ സെക്രട്ടറി ലിയാഖത്ത് സഖാഫി […]