കോട്ടയത്ത് പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കണം: തോമസ് ചാഴികാടന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയത്ത് പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കണം: തോമസ് ചാഴികാടന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

സ്വന്തം ലേഖകൻ

കോട്ടയം: കോവിഡ് 19 വ്യാപനം ശക്തമായ സാഹചര്യത്തില്‍ കോട്ടയത്ത് അടിയന്തിരമായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്ന് തോമസ് ചാഴികാടന്‍ എം.പി.യും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.യും ആവശ്യപ്പെട്ടു.

കോട്ടയത്ത് കോവിഡ് ടെസ്റ്റിന്റെ റിസള്‍ട്ട് വളരെ വൈകിയാണ് വരുന്നത്.ഇത് കാരണം രോഗനിര്‍ണയം വൈകുകയാണ്.ഇതാണ് രോഗ വ്യാപനത്തിന്റെ മുഖ്യകാരണമെന്ന് ഇരുവരും വാര്‍ത്താലേഖകരോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടെസ്റ്റ് നടത്താനുളള കിറ്റ് വാങ്ങുന്നതിന് ആവശ്യമായ പണം തങ്ങളുടെ ഫണ്ടില്‍ നിന്നും ഇനിയും നല്‍കാന്‍ തയറാണ്.ഈ നിര്‍മദശം ജില്ലയുടെ ചുമതലയുളള മന്ത്രി പി.തിലോത്തമനെ ധരിപ്പിച്ചപ്പോള്‍ കിറ്റ് വാങ്ങുന്നതിനാവശ്യമായ പണം ലഭ്യമാണെന്നാണ് അറിയിച്ചത്.

എന്നാല്‍ കോവിഡ് പിരിശോധന നടത്താനുളള സംവിധാനം ജില്ലയില്‍ മെഡിക്കല്‍ കോളജിലും തലപ്പാടിയിലും മാത്രമാണ് ഉളളത്.കൂടതല്‍ മറ്റിടങ്ങളില്‍ കളക്ഷന്‍ സെന്ററുകള്‍ മാത്രമാണ് ഉളളത്.

ഈ സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനാ കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്നും ഈ ആവശ്യം മുഖ്യമന്ത്രിയോട് ഫോണില്‍ സംസാരിച്ചുവെന്നും ഇരുവരും പറഞ്ഞു..പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ശക്തി വര്‍ധിപ്പിച്ചില്ലെങ്കില്‍ കോട്ടയം ജില്ല ഗുരുതരമായ പ്രതിസന്ധിയിയിലേക്ക് പോകുമെന്നും ഇരുവരും പറഞ്ഞു.