ആനയ്ക്ക് മാത്രമല്ല പാപ്പാന്മാർക്കും കൊറോണ പ്രതിരോധം: കൊറോണക്കാലത്ത് ആന പാപ്പാന്മാർക്ക് മാസ്ക് നൽകി

ആനയ്ക്ക് മാത്രമല്ല പാപ്പാന്മാർക്കും കൊറോണ പ്രതിരോധം: കൊറോണക്കാലത്ത് ആന പാപ്പാന്മാർക്ക് മാസ്ക് നൽകി

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആന പാപ്പാന്മാർക്ക് മാസ്ക് വിതരണം ചെയ്തു. ഉത്സവങ്ങളും ആഘോഷങ്ങളും ഒഴിഞ്ഞതോടെ ആനകൾ സമ്പൂർണ വിശ്രമത്തിലാണ്.

ഈ സാഹചര്യത്തിലാണ് ആന പാപ്പാന്മാർക്ക് മാസ്ക് വിതരണം ചെയ്തത്. അവധിക്കാലമായതിനാൽ കുട്ടികൾ അടക്കമുള്ളവർ ആനയെ കാണാൻ എത്തുന്നുണ്ട്. ഇതിനാലാണ് രോഗ പ്രതിരോധം ഉറപ്പാക്കാൻ പാപ്പാന്മാർക്ക് മാസ്ക് വിതരണം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് 19 വ്യാപനം തടയുവാൻ കോത്തല ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റൽ ജീവനക്കാരുടെ നേതൃത്വത്തിലാണ് മാസ്കുകൾ നൽകിയത്. കൊമ്പൻ ചാന്നാനിക്കാട് വിജയസുന്ദറിന്റെ പാപ്പാന്മാർക്കാണ് മാസ്‌കും സാനിറ്റയ്സറും വിതരണം ചെയ്തത്.

ജീവനക്കാരായ പ്രസാദ്,ബിജീഷ്, രശ്മി ചേർന്നു പാപ്പാന്മാരായ ഹരി, പ്രവീൺ, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർക്ക് കൈ മാറി.