കെ.എസ്.യു പാലാ നിയോജക മണ്ഡലം കമ്മിറ്റി ഫലവൃക്ഷ തൈകൾ നട്ടു

സ്വന്തം ലേഖകൻ കോട്ടയം : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കെ എസ് യു പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധയിടങ്ങളിലായി ഫലവൃക്ഷ തൈകൾ നട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് അനീഷ് അഗസ്റ്റിൻ ചിറകണ്ടണ്ടത് വൃക്ഷതൈകൾ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റോബി തോമസ്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ആൽബിൻ ഇടമനശ്ശേരിൽ, വിഷ്ണു എസ് നായർ, ഷാജി കെ എൻ എന്നിവർ പ്രസംഗിച്ചു.

കോട്ടയം ജില്ലയിൽ ഒരാൾക്കു കൂടി കോവിഡ്: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം 28 ആയി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ഒരാൾക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മുംബൈയിൽനിന്ന് മെയ് 27ന് വിമാനത്തിൽ എത്തിയ കോട്ടയം അതിരമ്പുഴ സ്വദേശി (24) ക്കാണ് രോഗം ബാധിച്ചത്. ഇതോടെ രോഗബാധിതരായി ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 28 ആയി. ഇതിൽ പത്തൊൻപതു പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒൻപതു പേർ കോട്ടയം ജനറൽ ആശുപത്രിയിലുമാണ്. ജൂൺ അഞ്ചിന് 287 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് വന്നത്. ഇതിൽ 286 എണ്ണം നെഗറ്റീവാണ്. 160 സാമ്പിളുകൾ കൂടി പരിശോധനയ്ക്കയച്ചു. ജില്ലയിൽ ഇതുവരെ 4733 […]

അയർക്കുന്നം വികസനസമിതി പഞ്ചായത്തിന് സാനിറ്റൈസർ സ്റ്റാൻഡും സാനിറ്റെസറും കൈമാറി

സ്വന്തം ലേഖകൻ അയർക്കുന്നം: വികസനസമതി കാലാകൊണ്ട്പ്രവർത്തിപ്പിക്കാവുന്ന സാനിറ്റെസർ സ്റ്റാൻഡ് വികസന സമിതി പ്രസിഡണ്ട് ജോയി കൊറ്റത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മോളി തോമസിന് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിൽ,ജോണിക്കുട്ടി മാമ്മൻ, കെ.സി ഐപ്പ് ,അജിത്ത് കുന്നപ്പള്ളി, ആലീസ് സിബി, ജോസ് കൊറ്റം,ആലീസ് രാജു,തോമാച്ചൻ പേഴുംകാട്ടിൽ,ബിജു പറപ്പള്ളിമറ്റം,ജോസഫ് തൊണ്ടംകുളം തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഒളശ വൈഎംസിഎ ഹരിതഗ്രാമം പദ്ധതിയ്ക്ക് തുടക്കമായി

സ്വന്തം ലേഖകൻ ഒളശ : ഹരിതഗ്രാമം പദ്ധതിയ്ക്ക് തുടക്കമായി . ഒളശ വൈഎംസിഎ യുടെ ഹരിതഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡൻ്റ് ലിജോ പാറെകുന്നുംപുറം വൃക്ഷത്തൈ നൽകി നിർവ്വഹിച്ചു. സെക്രട്ടറി ജയിൻ മാമ്പറമ്പിൽ ട്രഷറർ സാബു സ്കറിയ ,ബിനു ഏബ്രഹാം എന്നിവർ പങ്കെടുത്തു. പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായാണ് വൈഎംസിഎയുടെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നത്.

വെട്ടിക്കുറച്ച കമ്മിഷൻ പുനസ്ഥാപിക്കുക: വ്യാപാരി ദ്രോഹ നടപടികൾ പിൻവലിക്കുക: ജിയോ ഓഫിസിനു മുന്നിൽ പ്രതിഷേധവുമായി മൊബൈൽ റീച്ചാർജ് അസോസിയേഷൻ

തേർഡ് ഐ ബ്യൂറോ കോട്ടയം: വെട്ടിക്കുറച്ച കമ്മിഷൻ പുനസ്ഥാപിക്കുക വ്യാപാരി ദ്രോഹ നടപടികൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മൊബൈൽ റീച്ചാർജ് റീട്ടെയിൽ അസോസിയേഷന്റെ സംയുക്ത സമരസമിതി നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ പത്തിന് ജിയോ ഓഫിസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തും. കോവിഡ് ദുരിതകാലത്തും മൊബൈൽ വ്യാപാരികളുടെ റീച്ചാർജ് കമ്മിഷൻ ജിയോ കമ്പനി വെട്ടിക്കുറച്ചിരുന്നു. വെട്ടിക്കുറച്ച കമ്മിഷൻ പുനസ്ഥാപിച്ചു തരണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ജിയോ ബഹിഷ്‌കരണ സമരം നടത്തുകയാണ് അസോസിയേഷൻ. ഇതിന്റെ ഭാഗമായി ജിയോ ഓഫിസിനു മുന്നിൽ കോട്ടയം ബിജുവിന്റെ നേതൃത്വത്തിലാണ് ധർണ നടത്തുന്നത്. […]

ക്ഷേത്രഭൂമിയിൽ ചട്ടംലംഘിച്ച് കപ്പകൃഷി: കപ്പയും നിവേദ്യമാണോ എന്നു കോടതി; ഹിന്ദു ഐക്യവേദിയുടെ ഹർജിയിൽ കോടതിയുടെ വിമർശനം

സ്വന്തം ലേഖകൻ കോട്ടയം: ക്ഷേത്രഭൂമിയിൽ ചട്ടം ലംഘിച്ച് കപ്പകൃഷി നടത്തിയ സംഭവത്തിൽ ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി വിമർശനം. ചങ്ങനാശേരി വാഴപ്പള്ളി ക്ഷേത്രത്തിലെ ഭൂമിയിൽ കപ്പകൃഷിയ്ക്കു അനുവാദം നൽകിയ വിഷയത്തിലാണ് ഹൈക്കോടതി വിമർശനം ഉന്നയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ചു ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഹിന്ദു ഐക്യവേദിയാണ് കോടതിയെ സമീപിച്ചത്. തുടർന്നാണ് ജൂൺ 16 നകം കേസിൽ വിശദമായ സത്യവാങ്് മൂലം ദേവസ്വം ബോർഡ് കോടതിയിൽ സമർപ്പിക്കണമെന്നു ഹൈക്കോടതി നിർദേശിച്ചത്. ക്ഷേത്രത്തിൽ കപ്പനിവേദ്യമാണോ ഇപ്പോൾ ഉള്ളതെന്നു പോലും ഹൈക്കോടതി വിമർശനം ഉന്നയിച്ചു. ക്ഷേത്ര ഭൂമി […]

ജില്ലയിൽ ആകെ രോഗബാധിതര്‍ 27 : അഞ്ചു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ അഞ്ചു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 27 ആയി. രോഗബാധിതരില്‍ മൂന്നു പേര്‍ കുവൈറ്റില്‍നിന്ന് മെയ് 26നും ഒരാള്‍ മഹാരാഷ്ട്രയില്‍നിന്ന് മെയ് 25നും ഒരാള്‍ പൂനയില്‍നിന്ന് മെയ് 30നുമാണ് എത്തിയത്. നീണ്ടൂര്‍ സ്വദേശിനി(40), ളാക്കാട്ടൂര്‍ സ്വദേശി(25), കോട്ടയം സ്വദേശി(25) എന്നിവരാണ് കുവൈറ്റില്‍നിന്നും ഒരേ വിമാനത്തില്‍ എത്തിയത്. മൂവരും കോട്ടയം കളത്തിപ്പടിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തിലായിരുന്നു. മഹാരാഷ്ട്രയില്‍നിന്ന് വിമാനമാര്‍ഗം മെയ് 25ന് എത്തിയ ഗര്‍ഭിണിയായ പാറത്തോട് സ്വദേശിനി(31)ക്ക് ഹോം ക്വാറന്‍റയിനില്‍ കഴിയുമ്പോള്‍ […]

മാങ്ങാനത്ത് ലോഡുമായി എത്തിയ ടിപ്പർ ലോറി കുളത്തിലേയ്ക്കു മറിഞ്ഞു: ടിപ്പർ പൂർണമായും മുങ്ങിപ്പോയി; ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

തേർഡ് ഐ ബ്യൂറോ കോട്ടയം: മാങ്ങാനം കുടി ഭാഗത്ത് ലോഡുമായി എത്തിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് കുളത്തിലേയ്ക്കു മറിഞ്ഞു. കൈവഴിയില്ലാത്ത കുളത്തിലേയ്ക്കാണ് ലോറി തലകീഴായി മറിഞ്ഞത്. ലോറി പൂർണമായും വെള്ളത്തിൽ മുങ്ങിപ്പോയി. ലോറി മറിയുന്നത് അറിഞ്ഞു ഡ്രൈവർ ചാടി രക്ഷപെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക 11.30 ഓടെയായിരുന്നു സംഭവം. മാങ്ങാനം കുടിയിൽ ദേവീക്ഷേത്രത്തിനു സമീപം നിർമ്മാണത്തിലിരുന്ന വീട്ടിലേയ്ക്കു സാധനങ്ങളുമായി എത്തിയതായിരുന്നു ലോറി. ഇവിടെ ദേവീക്ഷേത്രത്തിനു സമീപം കുളമുണ്ട്. ഈ കുളത്തിനു നിലവിൽ കൈവരികളില്ല. കുളത്തിനു സമീപത്തു കൂടി ലോറി പോകുന്നതിനിടെ തിട്ടയിടിഞ്ഞ് വെള്ളത്തിലേയ്ക്കു മറിയുകയായിരുന്നുവെന്നാണ് […]

കളത്തിപ്പടി ആനത്താനം റോഡിൽ നിന്നും പത്തു നായ്ക്കളെ കാണാതായി: വീട്ടിൽ വളർത്തിയിരുന്നതും തെരുവുനായ്ക്കളും കാണാനില്ല; ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്ത്

തേർഡ് ഐ ബ്യൂറോ കളത്തിപ്പടി: കളത്തിപ്പടി ആനത്താനം റോഡിൽ നിന്നും പത്തിലേറെ നായ്ക്കളെ കാണാതായി. വീടുകളിൽ വളർത്തിയിരുന്നതും, തെരുവിൽ അലഞ്ഞു തിരിഞ്ഞു നടന്നതുമായ നായ്ക്കളെയാണ് കാണാതായിരിക്കുന്നത്. കഴിഞ്ഞ ദിവസം വരെ പ്രദേശത്ത് പത്തിലേറെ നായ്ക്കൾ കറങ്ങി നടന്നിരുന്നു. രാത്രികാലങ്ങളിൽ വീടുകളിൽ നിന്നും അഴിച്ചു വിടുന്ന നായ്ക്കളും, തെരുവിൽ അലഞ്ഞി തിരിയുന്ന നായ്ക്കളുമാണ് ഇത്തരത്തിലുണ്ടായിരുന്നത്. എന്നാൽ, ചൊവ്വാഴ്ച രാത്രി മുതലാണ് ഈ നായ്ക്കളെ ഇവിടെ നിന്നും കാണാതായത്. വീടുകളിൽ നിന്നുള്ള നായ്ക്കളെ അടക്കം കാണാതെ വന്നതോടെ നാട്ടുകാർ പരാതിയുമായി നഗരസഭ അധികൃതരെയും ആരോഗ്യ വിഭാഗത്തെയും അടക്കം […]

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ പൊലീസ് അതിക്രമം : ഡിസിസി പ്രതിഷേധിച്ചു

സ്വന്തം ലേഖകൻ കോട്ടയം:  ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുവാൻ കഴിയാത്ത മനോവിഷമത്തിൽ പത്താംക്ലാസുകാരി ആത്മഹത്യ ചെയ്യാനിടയായത് മുഖ്യമന്ത്രിയുടെ ദുരഭിമാനം മൂലമാണെന്ന് ഡിസിസി പ്രസിഡൻ്റ് ജോഷി ഫിലിപ്പ് പറഞ്ഞു. ആവശ്യമായ സൗകര്യങ്ങളൊരുക്കാതെ ജൂൺ ഒന്നിനു തന്നെ ക്ലാസുകളാരംഭിയ്ക്കുവാൻ സർക്കാർ പിടിവാശി കാട്ടുകയായിരുന്നു. ഇതിനെതിരെ സമരം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കോട്ടയത്ത് ക്രൂരമായി മർദ്ദിക്കുകയാണുണ്ടായത്. തികച്ചും സമാധാനപരമായി പ്രതിഷേധിച്ച സംസ്ഥാന നേതാക്കളെപോലും നിഷ്ഠൂരമായാണ് പോലീസ് തല്ലിച്ചതച്ചത്. കോവിഡ് നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് പ്രതീകാത്മകമായി പരിമിതമായ പ്രവർത്തകർ മാത്രമാണ് പ്രതിഷേധ സമരം നടത്തിയത്. ഇവരെ നേരിടുവാൻ നൂറുകണക്കിന് പോലീസുകാരെ […]