ക്ഷേത്രഭൂമിയിൽ ചട്ടംലംഘിച്ച് കപ്പകൃഷി: കപ്പയും നിവേദ്യമാണോ എന്നു കോടതി; ഹിന്ദു ഐക്യവേദിയുടെ ഹർജിയിൽ കോടതിയുടെ വിമർശനം

ക്ഷേത്രഭൂമിയിൽ ചട്ടംലംഘിച്ച് കപ്പകൃഷി: കപ്പയും നിവേദ്യമാണോ എന്നു കോടതി; ഹിന്ദു ഐക്യവേദിയുടെ ഹർജിയിൽ കോടതിയുടെ വിമർശനം

സ്വന്തം ലേഖകൻ

കോട്ടയം: ക്ഷേത്രഭൂമിയിൽ ചട്ടം ലംഘിച്ച് കപ്പകൃഷി നടത്തിയ സംഭവത്തിൽ ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി വിമർശനം. ചങ്ങനാശേരി വാഴപ്പള്ളി ക്ഷേത്രത്തിലെ ഭൂമിയിൽ കപ്പകൃഷിയ്ക്കു അനുവാദം നൽകിയ വിഷയത്തിലാണ് ഹൈക്കോടതി വിമർശനം ഉന്നയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ചു ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഹിന്ദു ഐക്യവേദിയാണ് കോടതിയെ സമീപിച്ചത്. തുടർന്നാണ് ജൂൺ 16 നകം കേസിൽ വിശദമായ സത്യവാങ്് മൂലം ദേവസ്വം ബോർഡ് കോടതിയിൽ സമർപ്പിക്കണമെന്നു ഹൈക്കോടതി നിർദേശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്രത്തിൽ കപ്പനിവേദ്യമാണോ ഇപ്പോൾ ഉള്ളതെന്നു പോലും ഹൈക്കോടതി വിമർശനം ഉന്നയിച്ചു. ക്ഷേത്ര ഭൂമി ക്ഷേത്രാവശ്യങ്ങൾക്കു മാത്രമേ ഉപയോഗിക്കു എന്ന് തിരുവിതാംകൂർദേവസ്വം ബോർഡ് കോടതിക്ക് നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടതായി കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കുറ്റപ്പെടുത്തിയ സാഹചര്യത്തിൽ വാഴപ്പള്ളി ക്ഷേത്രഭൂമിയിൽ അനധികൃതമായി കൃഷി ചെയ്യാൻ അനുവാദം കൊടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാൻ ദേവസ്വം ബോർഡ് തയ്യാറാകണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രാജേഷ് നട്ടാശേരി ആവശ്യപ്പെട്ടു.

.വാഴപ്പള്ളി മഹാദേവ ക്ഷേത്രഭൂമിയിൽ അനധികൃതമായി നടത്തിയ കപ്പ കൃക്ഷിക്കെതിരേ ഹിന്ദു ഐക്യവേദി നൽകിയ പരാതിയിലാണ് ഹൈക്കോടതി പരാമർശം .ക്ഷേത്രവുമായി യാതൊരു ബന്ധവുമില്ലാത്ത കപ്പ കൃഷി ചെയ്തതിനെയും കോടതി രൂക്ഷമായി വിമർശിച്ചു.

ലോക് ഡൗണിന്റെ മറവിൽ ക്ഷേത്ര സ്വത്തുക്കൾ കൊള്ളയടിക്കാനും ക്ഷേത്രഭൂമി കൈയ്യേറാനും ദേവസ്വം ബോർഡ് കൂട്ടുനിൽക്കുന്നതായി ഹിന്ദു ഐക്യവേദി ആരോപിച്ചു.