കളത്തിപ്പടി ആനത്താനം റോഡിൽ നിന്നും പത്തു നായ്ക്കളെ കാണാതായി: വീട്ടിൽ വളർത്തിയിരുന്നതും തെരുവുനായ്ക്കളും കാണാനില്ല; ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്ത്

കളത്തിപ്പടി ആനത്താനം റോഡിൽ നിന്നും പത്തു നായ്ക്കളെ കാണാതായി: വീട്ടിൽ വളർത്തിയിരുന്നതും തെരുവുനായ്ക്കളും കാണാനില്ല; ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്ത്

Spread the love

തേർഡ് ഐ ബ്യൂറോ

കളത്തിപ്പടി: കളത്തിപ്പടി ആനത്താനം റോഡിൽ നിന്നും പത്തിലേറെ നായ്ക്കളെ കാണാതായി. വീടുകളിൽ വളർത്തിയിരുന്നതും, തെരുവിൽ അലഞ്ഞു തിരിഞ്ഞു നടന്നതുമായ നായ്ക്കളെയാണ് കാണാതായിരിക്കുന്നത്.

കഴിഞ്ഞ ദിവസം വരെ പ്രദേശത്ത് പത്തിലേറെ നായ്ക്കൾ കറങ്ങി നടന്നിരുന്നു. രാത്രികാലങ്ങളിൽ വീടുകളിൽ നിന്നും അഴിച്ചു വിടുന്ന നായ്ക്കളും, തെരുവിൽ അലഞ്ഞി തിരിയുന്ന നായ്ക്കളുമാണ് ഇത്തരത്തിലുണ്ടായിരുന്നത്. എന്നാൽ, ചൊവ്വാഴ്ച രാത്രി മുതലാണ് ഈ നായ്ക്കളെ ഇവിടെ നിന്നും കാണാതായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടുകളിൽ നിന്നുള്ള നായ്ക്കളെ അടക്കം കാണാതെ വന്നതോടെ നാട്ടുകാർ പരാതിയുമായി നഗരസഭ അധികൃതരെയും ആരോഗ്യ വിഭാഗത്തെയും അടക്കം സമീപിച്ചിട്ടുണ്ട്. എന്നാൽ, നായ്ക്കളെ പിടികൂടുന്നവരെ അടക്കമുള്ള ആരും പ്രദേശത്ത് എത്തിയിട്ടില്ലെന്നാണ് നഗരസഭയുടെയും ആരോഗ്യ വകുപ്പിന്റെയും നിലപാട്.

ഇത്തരത്തിൽ നായ്ക്കളെ കണ്ടെത്താൻ സാധിക്കാതെ വന്നതിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇതേ തുടർന്നു നാട്ടുകാർ പ്രദേശമാകെ അരിച്ചു പെറുക്കിയെങ്കിലും നായ്ക്കളെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ നായ്ക്കൾക്ക് എന്തു സംഭവിച്ചു എന്ന ആശങ്കയിലാണ് കളത്തിപ്പടിയിലും ആനത്താനത്തും പരിസര പ്രദേശങ്ങളിലും ഉള്ള നാട്ടുകാർ.

സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി നായ്ക്കളെ കണ്ടെത്തി നൽകണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.