യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ പൊലീസ് അതിക്രമം : ഡിസിസി പ്രതിഷേധിച്ചു

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ പൊലീസ് അതിക്രമം : ഡിസിസി പ്രതിഷേധിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം:  ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുവാൻ കഴിയാത്ത മനോവിഷമത്തിൽ പത്താംക്ലാസുകാരി ആത്മഹത്യ ചെയ്യാനിടയായത് മുഖ്യമന്ത്രിയുടെ ദുരഭിമാനം മൂലമാണെന്ന് ഡിസിസി പ്രസിഡൻ്റ് ജോഷി ഫിലിപ്പ് പറഞ്ഞു.

ആവശ്യമായ സൗകര്യങ്ങളൊരുക്കാതെ ജൂൺ ഒന്നിനു തന്നെ ക്ലാസുകളാരംഭിയ്ക്കുവാൻ സർക്കാർ പിടിവാശി കാട്ടുകയായിരുന്നു. ഇതിനെതിരെ സമരം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കോട്ടയത്ത് ക്രൂരമായി മർദ്ദിക്കുകയാണുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തികച്ചും സമാധാനപരമായി പ്രതിഷേധിച്ച സംസ്ഥാന നേതാക്കളെപോലും നിഷ്ഠൂരമായാണ് പോലീസ് തല്ലിച്ചതച്ചത്. കോവിഡ് നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് പ്രതീകാത്മകമായി പരിമിതമായ പ്രവർത്തകർ മാത്രമാണ് പ്രതിഷേധ സമരം നടത്തിയത്.

ഇവരെ നേരിടുവാൻ നൂറുകണക്കിന് പോലീസുകാരെ വിന്യസിച്ചതുതന്നെ ഭീകരമർദ്ദനം അഴിച്ചുവിടാനാണെന്നും അദ്ദേഹം ആരോപിച്ചു.