വിവാദങ്ങളൊഴിയാതെ അധ്യാപക നിയമനം : അക്കാദമിക് യോഗ്യതയോ അധ്യാപന പരിചയമോ ഇല്ലാത്ത നിനിതയെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചതിന് പിന്നിൽ ഗൂഢാലോചന ; സി.പി.എം നേതാവ് എം.ബി രാജേഷിന്റെ ഭാര്യയുടെ നിയമനത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സി.പി.എം. നേതാവും മുൻ എം.പിയുമായഎം. ബി. രാജേഷിന്റെ ഭാര്യയെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ നിനിത കണിച്ചേരിയെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിൻ കമ്മിറ്റിയാണ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരിക്കുന്നത്. അക്കാദമിക് യോഗ്യതകൾ ഇല്ലാതിരുന്നിട്ടും നിനിതയെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയതും ഇന്റർവ്യൂവിന് ഉയർന്ന മാർക്ക് നൽകി നിയമനം നൽകിയതും ക്രമ വിരുദ്ധവും സ്വജനപക്ഷപാതവും അഴിമതിയുമാണെന്നും ഇതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നുമാണ് പരാതിയിലുള്ളത്. യു.ജി.സി. നിർദ്ദേശപ്രകാരം […]

അക്ഷരനഗരിയ്ക്ക് ഇനി തനത് രുചിക്കൂട്ട്; തെക്കുംഗോപുരത്ത് കോട്ടയത്തിന്റെ വ്യത്യസ്തമായ രുചി വൈഭവങ്ങളുമായി കഫേ കെഎൽ 5

സ്വന്തം ലേഖകൻ കോട്ടയം: കപ്പയും മീനും.. അപ്പവും പോത്തും.. പോറോട്ടയും ബീഫും.. കോട്ടയത്തിന്റെ എല്ലാ രുചിയും ഇനി ഒറ്റക്കുടക്കീഴിൽ ലഭിക്കും. അക്ഷരനഗരത്തിന്റെ നാവിൽ വെള്ളം നിറച്ച് കപ്പലോടിക്കാൻ സാധിക്കുന്ന വ്യത്യസ്ത രുചിയുമായാണ് കഫേ കെഎൽ5 തെക്കും ഗോപുരത്ത് തയ്യാറെടുക്കുന്നത്. അക്ഷരനഗരിയുടെ രുചിക്കൂട്ടുമായി എത്തുന്ന കഫേ കെഎൽ 5 ൽ ഇന്നു മുതൽ വ്യത്യസ്ത രുചിഭേദങ്ങൾ ആസ്വദിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 11 ന് തെക്കുംഗോപുരത്ത് കഫേ കെഎൽ 5 പ്രവർത്തനം ആരംഭിക്കും. കോട്ടയത്തിന്റെ രുചിഭേദങ്ങൾ തിരിച്ചറിഞ്ഞുള്ള വിഭവങ്ങൾ തന്നെയാണ് കഫേ കെ.എൽ5ന്റെ അടുക്കളയിൽ […]

അനാഥയായി വളർന്നു; അമ്മയുടെ വാത്സല്യം നുകരാനായി വളർത്തമ്മയുടെ കൈപിടിച്ച് മലയാള നാട്ടിലെത്തിയ ജുവലിന്റെ ജീവിതത്തിൽ അനാഥത്വത്തിന്റെ കരിനിഴൽ വീഴ്ത്തി അപകടം; സാലിയുടെ മരണത്തോടെ വീണ്ടും ഇരുട്ടിലാകുന്നത് ജുവലിന്റെ സ്വപ്‌നങ്ങൾ; അപകടത്തിന്റെ സി.സി.ടി ക്യാമറാ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്

തേർഡ് ഐ ബ്യൂറോ കോട്ടയം: നിയന്ത്രണം വിട്ട് അമിത വേഗത്തിൽ പാഞ്ഞെത്തിയ കാറിന്റെ രൂപത്തിൽ മരണം സാലിയെ കവർന്നെടുത്തപ്പോൾ അനാഥയായത് ജൂവൽമേരിയെന്ന ആറു വയസുകാരിയായിരുന്നു. ബാല്യത്തിൽ തന്നെ ഉറ്റവരെ നഷ്ടപ്പെട്ട ജുവലിന് അമ്മയെന്നു സ്വന്തമായി വിളിക്കാൻ സാലിയെ ലഭിച്ചിട്ട് കഷ്ടിച്ച് ഒരു മാസം ആയതേയുള്ളൂ. ഇതിനിടെയാണ് സുരക്ഷിതത്വത്തിന്റെ കൈ തട്ടിത്തെറിപ്പിച്ച് അതിവേഗത്തിലെത്തിയ കാർ ജുവലിനെ അനാഥത്വത്തിലേയ്ക്കു തള്ളിയിട്ടത്. ഞായറാഴ്ച രാത്രിയിൽ മണർകാട് – ഏറ്റുമാനൂർ ബൈപ്പാസിലുണ്ടായ അപകടത്തിൽ ഏറ്റുമാനൂർ ചെറുവാണ്ടൂർ വള്ളോകുന്നേൽ സാലി(46)യാണ് മരിച്ചത്. സാലിയ്‌ക്കൊപ്പമുണ്ടായിരുന്ന ആറുവയസുകാരി ജൂവലിനെ കാർ ഇടിച്ചു തെറുപ്പിച്ചെങ്കിലും കുട്ടി […]

ഏറ്റുമാനൂരിൽ ഇൻഫോസിസ് ജീവനക്കാരനു ദാരുണാന്ത്യം..! യുവാവിന്റെ മരണത്തന് ഇടയാക്കിയത് ഹോട്ടലിനു മുന്നിൽ ഭക്ഷണം കഴിച്ച ശേഷം നിന്ന സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ; പൊലീസിനെ കണ്ട് ഭയന്നോടിയ യുവാക്കളുടെ സംഘത്തിലെ ഒരാൾ കെട്ടിടത്തിലെ ടാങ്കിൽ വീണു മരിച്ചു

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: ഭക്ഷണം കഴിച്ച ശേഷം ഹോട്ടലിനു മുന്നിൽ നിന്നു സംസാരിക്കുകയായിരുന്ന യുവാക്കളുടെ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പൊലീസിനെക്കണ്ട് ചിതറിയോടിയ യുവാക്കളിൽ ഒരാൾ വാട്ടർ ടാങ്കിൽ വീണു മരിച്ചു. ഏറ്റുമാനൂരിലെ ഹോട്ടലിനു മുന്നിൽ ഏറ്റുമുട്ടിയ സംഘത്തിലെ ഒരാളാണ് പൊലീസിനെ കണ്ട് ഭയന്നോടുന്നതിനിടെ സമീപത്തെ കെട്ടിടത്തിലെ വാട്ടർ ടാങ്കിൽ വീണു മരിച്ചത്. കൊച്ചി ഇൻഫോസിസ് ജീവനക്കാരനായ ഏറ്റുമാനൂർ തവളക്കുഴി ബീന നിവാസിൽ നീരജ് റെജി (22) ആണ് മരിച്ചത്. ഇയാൾ ഭക്ഷണം കഴിച്ചിരുന്ന ഹോട്ടലിനു സമീപത്തെ വെളിച്ചമില്ലാത്ത കെട്ടിടത്തിലെ വാട്ടർ ടാങ്കിൽ നിന്നാണ് മൃതദേഹം […]

ഏറ്റുമാനൂരിൽ വീടുകൾക്കു നേരെ ഗുണ്ടാ ആക്രമണം: രാത്രിയിൽ മാരകായുധങ്ങളുമായി എത്തിയ അക്രമി സംഘം നാലു വീടുകൾ അടിച്ചു തകർത്തു; സ്ത്രീകളെ ആക്രമിച്ച സംഘം പതിനാറുകാരന്റെ തല അടിച്ചു തകർത്തു; അരമണിക്കൂറോളം അഴിഞ്ഞാടിയ അക്രമി സംഘത്തിന്റെ താണ്ഡവത്തിൽ വിറച്ച് നാട്

തേർഡ് ഐ ബ്യൂറോ ഏറ്റുമാനൂർ: ഓട്ടോഡ്രൈവർമാർ തമ്മിലുള്ള തർക്കത്തെ തുടർന്നു ഗുണ്ടാ മാഫിയ സംഘം വടിവാൾ അടക്കമുള്ള മാരകായുധങ്ങളുമായി എത്തി ഏറ്റുമാനൂരിൽ വീടുകൾ അടിച്ചു തകർത്തു. കത്തിയും വടിവാളും ചുഴറ്റി വീശി അഴിഞ്ഞാടിയ അക്രമി സംഘം പതിനാറുകാരനെ അടിച്ചു വീഴ്ത്തി. സ്ത്രീകളെയും വടിവാൾ കാട്ടി ഭീഷണിപ്പെടുത്തിയ അക്രമി സംഘം അരമണിക്കൂറോളം പ്രദേശത്ത് അഴിഞ്ഞാടി. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പതിനാറുകാരൻ ബിനീഷിനെ പൊലീസ് വാഹനത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ ഐടിഐയ്ക്കു സമീപം തച്ചിലേട്ട് റോഡിൽ പുന്നാപറമ്പിൽ ഷാജി, കൊട്ടാരമുകളേൽ വീട്ടിൽ മനോജ്, കൊട്ടാരമുകളേൽ ബൈജു, […]

സുജാത നിര്യാതയായി

മൂലവട്ടം: മൂലവട്ടം പ്ലാച്ചേരിൽ വീട്ടിൽ പി.ജെ രാജുവിന്റെ ഭാര്യ സുജാത വി.കെ ( അംഗനവാടി ടീച്ചർ – 59) നിര്യാതയായി തിരുവാർപ്പ് വല്യപാടത്ത് കുടുംബാഗമാണ്. സംസ്കാരം ഫെബ്രുവരി 15 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : സാഹിത്യ രാജ്, സഭാഷ്‌ രാജ് , സൺ രാജ് മരുമക്കൾ: മോനി മാന്നാനം,സീതു വിജയൻ തലയോലപ്പറമ്പ്.

ഏറ്റുമാനൂർ ചെറുവാണ്ടൂരിൽ കാൽനട യാത്രക്കാരെ കാർ ഇടിച്ച് തെറുപ്പിച്ചു: ഇടിയേറ്റ് തെറിച്ച് വീണ സ്ത്രീയ്ക്ക് ദാരുണാന്ത്യം: വളർത്തമ്മയുടെ കയ്യിലിരുന്ന ആറു വയസുകാരി അത്ഭുതകരമായി രക്ഷപെട്ടു: അപകടം ഡിം അടിക്കാതെ എത്തിയ വാഹനത്തിൽ നിന്നും ലൈറ്റ് അടിച്ച് കയറി കാഴ്ച മറഞ്ഞതിനെ തുടർന്നെന്ന് സൂചന: വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂർ – മണർകാട് ബൈപ്പാസിൽ ചെറുവാണ്ടൂരിൽ സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടന്ന് സ്ത്രീയെയും കുട്ടിയെയും അമിതവേഗത്തിലെത്തിയ കാറിടിച്ചു വീഴ്ത്തി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീ കാരിത്താസ് ആശുപത്രിയിൽ മരിച്ചു. വളർത്തമ്മയുടെ കയ്യിൽനിന്നും ഇടിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ചുവീണ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ചെറുവാണ്ടൂർ വള്ളോംകുന്നേൽ സാലി (46) യാണ് മരിച്ചത്. വീഡിയോ ഇവിടെ കാണാം – ഒമ്പത് ദിവസം മുൻപ് ഇവർ ഡൽഹിയിൽ നിന്നും ദത്തെടുത്ത ആറു വയസുള്ള പെൺകുട്ടി ആണ് അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. സാരമായി പരിക്കേറ്റ കുട്ടിയെ […]

സിപിഎമ്മിനെ വിറപ്പിച്ച് മാണി സി കാപ്പന്‍; കാപ്പന്റെ ജനപിന്തുണയില്‍ ഞെട്ടി ജോസ് കെ.മാണിയും ഇടത്പക്ഷവും

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം: കേരള രാഷ്ട്രീയത്തില്‍ ഒരു പുതിയ വഴിത്തിരിവിന് കൂടി വേദിയാകുകയാണ് പാലാ. സിറ്റിംങ് എം.എല്‍.എ. മാണി സി.കാപ്പന്‍ എന്‍.സി.പി. വിട്ട് യു.ഡി.എഫ്. ക്യാമ്പിലേക്ക് ചേക്കേറി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര പാലായില്‍ എത്തിയപ്പോഴാണ് കാപ്പന്‍ കൂട് വിട്ട് കൂട് മാറിയത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചുവട് മാറ്റം. വേദിയിലേക്ക് കാപ്പന്‍ എത്തിയതാകട്ടെ നിരവധി ബൈക്കുകളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെയായിരുന്നു. നൂറ് ബൈക്കുകള്‍ റാലിയില്‍ […]

ജഗദമ്മ നിര്യാതയായി

ആറുമാനൂർ: അരുൺ നിവാസിൽ (തൊട്ടിയിൽ) സുശീലൻ നായരുടെ ഭാര്യ ജഗദമ്മ(69) അന്തരിച്ചു. സംസ്‌കാരം ഇന്ന് (തിങ്കൾ)11.30 ന് വീട്ടുവളപ്പിൽ . പാലാ മുരിക്കും പുഴ മോനിപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ : അരുൺ , വരുൺ. മരുമകൾ കൃഷ്ണ.  

യുവമോര്‍ച്ച മാര്‍ച്ചിനുനേരെ ജലപീരങ്കി : ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെ ജനങ്ങളോട് മാപ്പുപറയണം: സി.ആര്‍. പ്രഫുല്‍കൃഷ്ണന്‍

സ്വന്തം ലേഖകൻ കോട്ടയം: ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെ ജനങ്ങളോട് മാപ്പു പറയണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍കൃഷ്ണന്‍. പുതുപ്പള്ളി മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ യുവമോര്‍ച്ച കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്‍പതു വര്‍ഷത്തിലേറെയായി പുതുപ്പള്ളിയുടെ എംഎല്‍എയായും ഏഴു വര്‍ഷം കേരളത്തിന്റെ മുഖ്യമന്ത്രിയായും  പ്രവര്‍ത്തിച്ച ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കപട വാഗ്ദാനങ്ങള്‍ നല്‍കി വോട്ടുവാങ്ങി വിജയിക്കുകയായിരുന്നു. വാകത്താനം-പനച്ചിക്കാട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കാനായി 34 വര്‍ഷങ്ങള്‍ക്കു മുന്‍പ് പണി ആരംഭിച്ച പാലക്കാലുങ്കല്‍ പാലം, […]