അക്ഷരനഗരിയ്ക്ക് ഇനി തനത് രുചിക്കൂട്ട്; തെക്കുംഗോപുരത്ത് കോട്ടയത്തിന്റെ വ്യത്യസ്തമായ രുചി വൈഭവങ്ങളുമായി കഫേ കെഎൽ 5

അക്ഷരനഗരിയ്ക്ക് ഇനി തനത് രുചിക്കൂട്ട്; തെക്കുംഗോപുരത്ത് കോട്ടയത്തിന്റെ വ്യത്യസ്തമായ രുചി വൈഭവങ്ങളുമായി കഫേ കെഎൽ 5

സ്വന്തം ലേഖകൻ

കോട്ടയം: കപ്പയും മീനും.. അപ്പവും പോത്തും.. പോറോട്ടയും ബീഫും.. കോട്ടയത്തിന്റെ എല്ലാ രുചിയും ഇനി ഒറ്റക്കുടക്കീഴിൽ ലഭിക്കും. അക്ഷരനഗരത്തിന്റെ നാവിൽ വെള്ളം നിറച്ച് കപ്പലോടിക്കാൻ സാധിക്കുന്ന വ്യത്യസ്ത രുചിയുമായാണ് കഫേ കെഎൽ5 തെക്കും ഗോപുരത്ത് തയ്യാറെടുക്കുന്നത്. അക്ഷരനഗരിയുടെ രുചിക്കൂട്ടുമായി എത്തുന്ന കഫേ കെഎൽ 5 ൽ ഇന്നു മുതൽ വ്യത്യസ്ത രുചിഭേദങ്ങൾ ആസ്വദിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ 11 ന് തെക്കുംഗോപുരത്ത് കഫേ കെഎൽ 5 പ്രവർത്തനം ആരംഭിക്കും. കോട്ടയത്തിന്റെ രുചിഭേദങ്ങൾ തിരിച്ചറിഞ്ഞുള്ള വിഭവങ്ങൾ തന്നെയാണ് കഫേ കെ.എൽ5ന്റെ അടുക്കളയിൽ ഒരുങ്ങുന്നത്. ഇനിയും മറക്കാനാവാത്ത രുചികൾ ആസ്വദിക്കാൻ നമുക്ക് ഇനി കഫേ കെ.എൽ5 ന്റെ തീന്മേശയിലേയ്ക്കു നടക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group