അഭിഭാഷകര്‍ തങ്ങളുടെ രാഷ്ട്രീയ ചായ്‌വുകള്‍ക്കും വിശ്വാസങ്ങള്‍ക്കും മുകളില്‍ കോടതിയെയും ഇന്ത്യന്‍ ഭരണഘടനയെയും പ്രതിഷ്ഠിക്കണമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്.

ഡൽഹി : തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകളെക്കുറിച്ചും കോടതി വിധികളെക്കുറിച്ചും അഭിഭാഷകര്‍ അഭിപ്രായപ്രകടനം നടത്തുന്ന പുതിയ പ്രവണത വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. നാഗ്പൂരില്‍ ഹൈകോടതി ബാര്‍ അസോസിയേഷനുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിഭാഷകര്‍ കോടതിയുടെ സുപ്രധാന ഉദ്യോഗസ്ഥരാണെന്നും ഞങ്ങളുടെ നിയമ വ്യവഹാരത്തിന്റെ സത്യവും അന്തസ്സും നിങ്ങളുടെ കൈകളിലാണെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധികളോട് പ്രതികരിക്കുമ്ബോള്‍ അഭിഭാഷകര്‍ സാധാരണക്കാരില്‍ നിന്ന് വേറിട്ടുനില്‍ക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മറ്റേതൊരു വ്യക്തിയെയും പോലെ അഭിഭാഷകര്‍ക്കും അവരുടേതായ രാഷ്ട്രീയ ചായ്‌വുകളും വിശ്വാസങ്ങളും ഉണ്ടായിരിക്കുമെന്നും എങ്കിലും അവര്‍ […]

പ്രളയകാലത്തെ ഹീറോ ജൈസൽ ഇപ്പോൾ സീറോ ആയി മാറിയിരിക്കുന്നു.

മലപ്പുറം : പ്രളയ കാലത്തെ ഹീറോയായി മാറിയ ജൈസലിനെ ഓര്‍മ്മയില്ലേ. 2019ലെ പ്രളയകാലത്തല്ല, 2018ലെ പ്രളയ കാലത്ത് സ്വന്തം മുതുകില്‍ ചവിട്ടി സ്ത്രീകളെ തോണിയിലേക്ക് കയറാന്‍ സഹായിച്ച്‌ രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ജൈസല്‍ കയ്യടി നേടിയത്. കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികളോടൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തിയ ജൈസലിന് അതിന്റെ പേരില്‍ കാറും വീടുമൊകകെ ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ജൈസലിനെ കുറിച്ച്‌ കേള്‍ക്കുന്ന കഥ തലതിരിഞ്ഞതായിരുന്നു. മോഷണവും, പിടിച്ചു പറിക്കലുമൊക്കെയായി സാമൂഹ്യ വിരുദ്ധനായ ജൈസല്‍ പിന്നീട് പോലീസിന്റെ തലവേദനയാവുകയായിരുന്നു. അങ്ങനെ പോലീസ്‌റ്റേഷനും ജയിലുമൊക്കെയായി ജൈസല്‍ എന്ന പ്രളയകാലത്തെ […]

ഉപ്പ് സത്യാഗ്രഹത്തിന് ഇന്ന് 94 വയസ്സ്

ഡൽഹി : ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പിന് നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് 1930 മാർച്ച് 12 ന് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ച അഹിംസ സത്യാഗ്രഹമാണ്‌ ഉപ്പു സത്യാഗ്രഹം എന്നറിയപ്പെടുന്നത്. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ദണ്ഡിയിലേക്ക് നടത്തിയ യാത്രയോടെയാണ്‌ ഇതാരംഭിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പൂർണ്ണ സ്വരാജ് പ്രഖ്യാപിച്ചതിനു ശേഷം നടന്ന ആദ്യ പ്രഖ്യാപിത സമരമായിരുന്നു ഇത്. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഗുജറാത്തിലെ, സബർമതിയിലെ ഗാന്ധിയുടെ ആശ്രമം മുതൽ ദണ്ഡി വരെ നികുതി നൽകാതെ ഉപ്പു ഉല്പാദിപ്പിക്കുന്നതിനായി ദണ്ഡി യാത്ര നടന്നു. ഉപ്പിനു മേലുള്ള നികുതി […]

സഞ്ജുവിന്റെ ടീം ഇന്ന് ബംഗളൂരുവിനെതിരെ കളിക്കാൻ ഇറങ്ങുന്നത് പുതിയ പിങ്ക് ജേഴ്സിയിൽ

ജയ്‌പൂർ : സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്സ് ശനിയാഴ്ച രാത്രി ജയ്പൂരിലെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ കളിക്കാനിറങ്ങുക പുതിയ പിങ്ക് ജേഴ്സിയില്‍. റോയല്സ് ടീം കടും പിങ്ക് നിറത്തിലുള്ള ജഴ്സിയണിഞ്ഞാണ് ഇറങ്ങുക. രാജ്യത്തെ വനിതകള്ക്കുള്ള സമര്പ്പണമായാണ് ‘പിങ്ക് പ്രോമിസ്’ മത്സരത്തില്‍ സവിശേഷ ജഴ്സിയണിഞ്ഞ് രാജസ്ഥാന് കളത്തിലിറങ്ങുക. രാജസ്ഥാനിലേയും ഇന്ത്യയിലെയും വനിതാ ശാക്തീകരണം, അവരുടെ ഉന്നമനം എന്നിവയുടെ പ്രതീകമായാണ് കടും നിറത്തിലുള്ള പിങ്ക് ജഴ്സി തയ്യാറാക്കിയിരിക്കുന്നത്. രാജസ്ഥാന്, ഗുജറാത്ത് സംസ്ഥാനങ്ങളില് പ്രചാരമുള്ള ബന്ധാനി ചിത്രമെഴുത്തിന്റെ സവിശേഷതകള് ഉള്‍പ്പെടുത്തിയാണ് ജഴ്സിയുടെ രൂപ കല്പ്പന. ബന്ധാനി പാറ്റേണിലുള്ള […]

ആശങ്കയില്ല ; രാഷ്ട്രീയ ബോധമുള്ള ജനങ്ങളാണ് വടകരയിലുള്ളതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്ബില്‍.

വടകര: രാഷ്ട്രീയ ബോധമുള്ള ജനങ്ങളാണ് വടകരയിലുള്ളതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്ബില്‍. വടകരയില്‍ ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.കെ കെ ശൈലജയേക്കാള്‍ വലിയ ബ്രാന്‍ഡിനെ പാലക്കാട് പരാജയപ്പെടുത്തിയാണ് താന്‍ വടകരയില്‍ പോരിനിറങ്ങുന്നതെന്നും ഷാഫി കൂട്ടിച്ചേർത്തു. മുസ്‌ലീംലീഗിന്റെ പച്ചക്കൊടിയെ പാക്കിസ്ഥാനുമായി ബന്ധപ്പെടുത്തുന്നതില്‍ ബിജെപിക്ക് മാത്രമല്ല സിപിഐഎമ്മിന് പങ്കുണ്ട്. തനിക്ക് നല്‍കിയ സ്വീകരണ റോഡ് ഷോയില്‍ ലീഗിന്റെ പച്ചക്കൊടിക്കെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ‘റെഡ് ബോയ്‌സ്’ എന്ന ഫേസ്ബുക്ക് പേജില്‍ ഷാഫി പാക്കിസ്ഥാനിലാണോ മത്സരിക്കുന്നതെന്ന ചോദ്യമുയര്‍ത്തിയായിരുന്നു പരിഹാസം. പിന്നീട് ബിജെപി അനുഭാവികളടക്കം ഇതു പ്രചരിപ്പിച്ചു. ലീഗിന്റെ കൊടിയിലെ ഹരിത സ്വഭാവത്തിന് […]

ദക്ഷിണേന്ത്യയിലാകെത്തന്നെ കണ്ടെയിനർ നീക്കത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി വല്ലാർപാടം കണ്ടെയിനർ ടെർമിനല്‍.

എറണാകുളം : ചെന്നൈ ഉള്‍പ്പെടെയുള്ള 10 പ്രമുഖ ടെർമിനലുകളോട് മത്സരിച്ചാണ് ഈ നേട്ടമെന്ന് മന്ത്രി പി രാജീവ് പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു. കേരളം വ്യാവസായിക രംഗത്തും ലോജിസ്റ്റിക്സ് രംഗത്തും കൈവരിക്കുന്ന വളർച്ച കൂടി ബോധ്യപ്പെടുത്തുകയാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി. യൂറോപ്യൻ രാജ്യങ്ങളിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കുമായിരുന്ന കയറ്റുമതി ഇപ്പോള്‍ അമേരിക്കൻ വൻകരയിലേക്കും ആഫ്രിക്കയിലേക്കുമുള്‍പ്പെടെ വ്യാപിക്കുകയാണ്. ഈ കുതിപ്പ് ദക്ഷിണേന്ത്യയിലെ ലോജിസ്റ്റിക്സ് മേഖലയിലെ ഹബ്ബായി കൊച്ചിയെ മാറ്റാൻ കൂടി സഹായിക്കുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം കുറിച്ചു.

കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗത്തിൽ പൊട്ടിത്തെറി ; കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ രാജിവച്ചു .

കോട്ടയം : കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ്‌ സജി മഞ്ഞക്കടമ്പിൽ പാർട്ടിയിൽ നിന്ന് രജിവച്ചു. യു ഡി എഫ് ജില്ലാ ചെയർമാൻ സ്ഥാനവും മഞ്ഞക്കടമ്പൻ രാജിവച്ചിട്ടുണ്ട്.   മോൻസ് ജോസഫിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് രാജി എന്നാണ് അദ്ദേഹം പറയുന്നത്.പാർട്ടിയുടെ ഭാഗത്ത് നിന്നും തന്നെ ഒഴിവാക്കുന്ന രീതിയിൽ ഉള്ള നടപടികൾ സ്വീകരിച്ചു. സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക സമർപ്പിക്കുന്ന വേളയിൽ പോലും തന്നെ ഒഴിവാക്കുകയായിരുന്നു.   പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് എല്ലാം വിട്ടുമാറുകയാണ്. ഇനി യുഡിഎഫുമായി ഒരു ബന്ധവുമില്ല എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.നേരത്തെ കോട്ടയം […]

2024 ലോകാരോഗ്യ ദിനത്തിന്റെ പ്രമേയം “എൻറെ ആരോഗ്യം എൻറെ അവകാശം”

ഡൽഹി : “എന്‍റെ ആരോഗ്യം എന്‍റെ അവകാശം” എന്നതാണ് 2024 ലോകാരോഗ്യ ദിനത്തിന്‍റെ പ്രമേയം. ഓരോ വർഷത്തിലും കാലോചിതമായ ഓരോ പ്രമേയവും പ്രഖ്യാപിച്ചു കൊണ്ടാണ് ലോകാരോഗ്യ ദിനാചരണം നടത്തുന്നത്.2023 ലെ പ്രമേയം ‘എല്ലാവർക്കും ആരോഗ്യം’ എന്നതായിരുന്നു. ഈ വർഷത്തെ പ്രമേയം ‘എന്‍റെ ആരോഗ്യം എന്‍റെ അവകാശം’എന്നതാണ്. ഈ ആപ്തവാക്യത്തിന് കുറേകൂടി കരുത്തുണ്ട്. അവകാശം നിയമവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്.ലോകാരോഗ്യ സംഘടനയുടെയും മറ്റ് അനുബന്ധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും ഏപ്രില്‍ 7ന് ആചരിക്കുന്ന ആഗോള അവബോധദിനമാണ് ലോകാരോഗ്യദിനം. ഐക്യരാഷ്ട്ര സഭയിലെ പ്രധാന ആഗോള ആരോഗ്യ സംഘടനയായ ലോകാരോഗ്യസംഘടനയുടെ […]

സുപ്രീംകോടതിയുടെ മുന്നറിയിപ്പ് ഫലം കണ്ടു ; വയനാട്ടിലെ ഹൈസ്‌കൂള്‍ അധ്യാപക നിയമനത്തില്‍ നാല് ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കാന്‍ തീരുമാനം.

വയനാട് : ഹൈസ്കൂൾ അധ്യാപക നിയമനത്തിൽ നാല് . കാർത്തികൾക്ക് നിയമനം നൽകാൻ തീരുമാനിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് .സുപ്രീംകോടതിയുടെ താക്കീതിന് പിന്നാലെയാണ് നടപടി. അവിനാഷ് പി, റാലി പി ആര്‍, ജോണ്‍സണ്‍, ഇ വി ഷീമ എം എന്നിവര്‍ക്ക് ഒരു മാസത്തിനകം നിയമനം നല്‍കും. കഴിഞ്ഞ ഒക്ടോബറില്‍ നല്‍കിയ ഉത്തരവ് നടപ്പിലാക്കാത്തതിനാല്‍ ഉദ്യോഗാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് നടപടിയുണ്ടായത്. നിയമനം നല്‍കിയില്ലെങ്കില്‍ പൊതുവിദ്യാഭ്യാസ വകുപ്പിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.10ാം തിയതിക്കുള്ളില്‍ ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് […]

പൂക്കോട് വെറ്റിനറി കോളേജ് സിദ്ധാർത്ഥന്റെ മരണ അന്വേഷണം ഏറ്റെടുത്ത സിബിഐ സംഘം ഇന്ന് വയനാട്ടിൽ എത്തും

വയനാട് : പൂക്കോട് വെറ്ററിനറി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കുന്ന സി ബി ഐ സംഘം ഇന്ന് വയനാട്ടിലെത്തിയേക്കും.ഇന്നുമുതൽ അന്വേഷണം ആരംഭിക്കാൻ ആണ് തീരുമാനം. ആദ്യം കൽപ്പറ്റയിലെ ഡിവൈഎസ്പി ഓഫീസിൽ എത്തി കേസ് വിവരങ്ങൾ പരിശോധിക്കും.ഇന്നലെ കണ്ണൂരിലെത്തിയ ഡല്‍ഹിയില്‍ നിന്നുള്ള എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അടങ്ങുന്ന സംഘം കേസ് അന്വേഷിച്ച കല്‍പ്പറ്റ ഡിവൈ എസ് പിയുമായി കൂടിക്കാഴ്ച നടത്തി. മാര്‍ച്ച്‌ ഒമ്ബതിനാണ് സംസ്ഥാനം സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കാന്‍ സി ബി ഐയോട് ആവശ്യപ്പെട്ടത്.സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശ് […]