ശബരിമലയിൽ ആയിരം കോടിയുടെ പള്ളി വരുന്നു: പണിയുന്നത് ക്രൈസ്തവ ദേവാലയം; എല്ലാത്തിനും ചുക്കാൻ പിടിക്കുന്നത് സർക്കാർ; ഞെട്ടിക്കുന്ന വാർത്ത് ജനുവരി 18 ന് പുറത്തു വരും
തേർഡ് ഐ ബ്യൂറോ കൊച്ചി: ശബരിമലയിൽ ആയിരം കോടി രൂപയുടെ പള്ളി നിർമ്മിക്കാൻ സർക്കാരും ക്രൈസ്തവ സഭകളും തയ്യാറെടുക്കുന്നതായി വെളിപ്പെടുത്തി സംഘപരിവാർ ഗ്രൂപ്പുകൾ. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നടക്കുന്ന സമരങ്ങൾക്ക് എരിവ് പകരുന്നതിനു വേണ്ടിയാണ് സംഘപരിവാർ ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചാരണം നടക്കുന്നത്. ശബരിമല വിഷയത്തിനു വേണ്ടി മാത്രം സംസ്ഥാനത്തെമ്പാടുമായി ബിജെപി – സംഘപരിവാർ സംഘടനകളുടെ പ്രവർത്തകരെ ഉൾപ്പെടുത്തി രൂപീകരിച്ചിരിക്കുന്ന അൻപതിനായിരത്തോളം ഗ്രൂപ്പുകളിലാണ് തമിഴ് പോസ്റ്റർ സഹിതം വാർത്ത പ്രചരിപ്പിച്ചിരിക്കുന്നത്. സംഘപരിവാർ സംഘടനകളുടെ സജീവ പ്രവർത്തകരും, മാധ്യമ പ്രവർത്തകരും നിഷ്പക്ഷരായവരും ഈ ഗ്രൂപ്പിൽ അംഗങ്ങളായിട്ടുണ്ട്. ആദ്ധ്യാത്മികത […]