അയ്യപ്പന്റെ രക്ഷയ്ക്കായി രണ്ടു ലക്ഷം പേരെ അണിനിരത്തി ശബരിമല കർമ്മ സമിതി: രവിശങ്കറും അമൃതാനന്ദമയിയും പങ്കെടുക്കും; സമരം ശക്തമാക്കി കർമ്മ സമിതി

അയ്യപ്പന്റെ രക്ഷയ്ക്കായി രണ്ടു ലക്ഷം പേരെ അണിനിരത്തി ശബരിമല കർമ്മ സമിതി: രവിശങ്കറും അമൃതാനന്ദമയിയും പങ്കെടുക്കും; സമരം ശക്തമാക്കി കർമ്മ സമിതി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമല സീസൺ അവസാനിച്ചിട്ടും സമരം ശക്തമാക്കി ശബരിമല കർമ്മ സമിതി. സീസൺ അവസാനിക്കുന്ന അന്ന് ശബരിമല കർമ്മ സമിതിയുടെ മേൽനോട്ടത്തിൽ തിരുവനന്തപുരത്ത് ജനുവരി 20ന് അയ്യപ്പ ഭക്തരുടെ സംഗമം നടത്താനാണ് കർമ്മ സമിതി പദ്ധതിയിട്ടിരിക്കുന്നത്. രണ്ടു ലക്ഷം ഭക്തർ അണിനിരക്കുന്ന പരിപാടിയിൽ മാതാ അമൃതാനന്ദമയിയും പങ്കെടുക്കുന്നതായിരിക്കും. ശബരിമല നട അടയ്ക്കുന്ന ദിവസമാണ് അയ്യപ്പഭക്ത സംഗമം നടക്കുക. പരിപാടിയിലേക്ക് ശ്രീ ശ്രീ രവിശങ്കറടക്കമുള്ളവരെ വിളിച്ചിട്ടുണ്ടെന്നും എൻ.എസ്.എസിന്റെ പിന്തുണ തേടിയിട്ടുണ്ടെന്നും അയ്യപ്പ കർമ്മ സമിതി ജനറൽ കൺവീൻ എസ്.ജെ.ആർ.കുമാർ അറിയിച്ചു.
ജനുവരി 20ന് വൈകീട്ട് നാല് മണിക്കാണ് പരിപാടി നടക്കുക. പരിപാടിയുടെ ഭാഗമായിട്ട് നാമജപ യാത്രയുമുണ്ടാകും. ഇതിൽ കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ ആദ്ധ്യാത്മിക ആചാര്യന്മാരും സമുദായ സംഘടനാ നേതാക്കളും പങ്കെടുക്കുന്നതായിരിക്കും.
ഇത് കൂടാതെ ജനുവരി 18ന് രാവിലെ തിരുവനന്തപുരം ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ രാവിലെ അയ്യപ്പ മണ്ഡപങ്ങൾ ഒരുങ്ങുകയും ചെയ്യും. മൂന്ന് ദിവസത്തേക്ക് ഇവിടെ അയ്യപ്പ വിഗ്രഹ വിളക്കും വെച്ച് പൂജയുമുണ്ടാകും. ജനുവരി 18ന് വൈകീട്ട് നഗരത്തിൽ വനിതകളുടെ വാഹനപ്രചരണ യാത്രയും നടക്കുന്നതായിരിക്കും.