ശതം സമർപ്പയാമി..! സിപിഎമ്മിനെ പരിഹസിച്ച ശശികലയും സംഘവും ബക്കറ്റ് പിരിവുമായി; ശബരിമല സമരത്തിനായി കെട്ടിവയ്‌ക്കേണ്ടി വരിക കോടികൾ; ജാമ്യമില്ലാതെ നൂറുകണക്കിന് പ്രതിഷേധക്കാർ ഇപ്പോഴും ജയിലിൽ; പട്ടിണിയിലായ കുടുംബങ്ങളിൽ കയറാനാവാതെ ഹിന്ദു സംഘടനാ നേതാക്കൾ

സ്വന്തം ലേഖകൻ കൊച്ചി: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സമരത്തിനും നാമജപത്തിനും തെരുവ് യുദ്ധത്തിനും ഇറങ്ങിയ ഹിന്ദു സഹോദരങ്ങൾ വെട്ടിലായി. വിശ്വഹിന്ദുപരിഷത്തിന്റെയും സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയുടെയും ആഹ്വാനം കേട്ട് പോരാട്ടത്തിനിറങ്ങിയ നൂറുകണക്കിന് അയ്യപ്പഭക്തൻമാർ ഇപ്പോഴും വിവിധ ജയിലുകളിൽ റിമാൻഡിൽ കഴിയുകയാണ്. കുടുംബ നാഥൻമാരും കുടുംബത്തിന്റെ അത്താണിയായവരും അൻപത് ദിവസത്തിലേറെയായി ജയിലിലായതോടെ പല കുടുംബങ്ങളും പട്ടിണിയിൽ ആയ അവസ്ഥയിലായി. ഇവരെ ജാമ്യത്തിലിറക്കാൻ ഹിന്ദു ഐക്യവേദിയോ, ബിജെപിയോ ആർഎസ്എസ് നേതാക്കളോ ഇതുവരെയും തയ്യാറായിട്ടില്ലാത്തതിൽ കടുത്ത പ്രതിഷേധമാണ് ഇപ്പോൾ ഈ കുടുംബാംഗങ്ങൾ ഉയർത്തുന്നത്. ഇതിനിടെയാണ് ഇപ്പോൾ നൂറു […]

ബിഷപ്പ് ഫ്രാങ്കോയുടെ പീഡനക്കേസ്: കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി കന്യാസ്ത്രികളുടെ പരാതി മുഖ്യമന്ത്രിയ്ക്ക്; കേസിൽ കുറ്റപത്രം അടുത്ത ആഴ്ച

സ്വന്തം ലേഖകൻ  കോട്ടയം: ജലന്ധർ രൂപതാ അധ്യക്ഷൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് കന്യാസ്ത്രീകൾ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. പീഡനത്തിനിരയായ കന്യാസ്ത്രീ അടക്കം അഞ്ച് കന്യാസ്ത്രീകളാണ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്. ഇതിനിടെ കേസിലെ കുറ്റപത്രം സമർപ്പിക്കുന്ന ജോലികൾ അന്തിമഘട്ടത്തിലായി. അടുത്ത ആഴ്ച തന്നെ കുറ്റപത്രം സമർപ്പിച്ചേക്കും. പാലാ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസിൽ കുറ്റപത്രം പൊലീസ് സമർപ്പിക്കുന്നത്. കേസിൽ അഡ്വ.ജിതേഷ് ജെ.ബാബുവിനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി സർക്കാർ നേരത്തെ നിയമിച്ചിരുന്നു. ഈ കേസിൽ തുടർ നടപടികൾ […]

ഭാര്യയും കുട്ടിയുമായി പിണങ്ങി നിൽക്കേ തൃശൂർ സ്വദേശിയായ വിധവയുമായി അടുത്തു: പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു; അഞ്ചു വർഷം പീഡനം കഴിഞ്ഞപ്പോൾ കാമുകൻ തട്ടിപ്പുകാരനാണെന്ന് യുവതി; പൊലീസും പരാതിയുമായി പ്രതി അറസ്റ്റിലുമായി

സ്വന്തം ലേഖകൻ  കോട്ടയം: പിണങ്ങിപ്പിരിഞ്ഞ ഭാര്യയുമായി അകന്നു നിൽക്കുന്നതിനിടെയാണ് ആശ്വാസം തേടിയാണ് അശോക് ബാബു തൃശൂർ സ്വദേശിയും വിധവയുമായ വീട്ടമ്മയോട് അടുത്തത്. അഞ്ചു വർഷത്തോളം പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി അശോക് ബാബു വീട്ടമ്മയെ പീഡിപ്പിച്ചു. പ്രണയകാലം കഴിഞ്ഞതോടെ അശോക് ബാബു തന്നെ ഒഴിവാക്കുകയാണെന്നായി വീട്ടമ്മയ്ക്ക് സംശയം, മറ്റു പല ബന്ധങ്ങളും ഇയാൾക്കുണ്ടെന്നും വീട്ടമ്മയ്ക്ക് തോന്നി. ഇതോടെ പരാതി കേസും പുലിവാലുമായി. പ്രതി ഒടുവിൽ പിടിയിലുമായി. സ്വകാര്യ പെസ്റ്റ് കൺട്രോൾ സ്ഥാപനത്തിലെ ജീവനക്കാരൻ പാറമ്പുഴ വെള്ളൂപ്പറമ്പ് സ്വദേശി അശോക്ബാബുവിനെ (42)യാണ് ഈസ്റ്റ് സ്റ്റേഷൻ […]

മകനൊപ്പം തന്നെ മരണമില്ലാതെ ക്ലിന്റിന്റെ പിതാവും; മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് ദാനം ചെയ്തു: കുരുന്നു പ്രതിഭയായ മകന്റെ ഓർമ്മയിൽ നാട് പിതാവിനെ സ്മരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: മരണം തട്ടിയെടുത്ത കുരുന്ന് ക്ലിന്റിന്റെ കരുത്തനായ പിതാവും ഇനി മകന്റെ ഓർമ്മകളോടൊപ്പം ജ്വലിച്ചിറങ്ങും. ചെറുപ്പത്തിൽ തന്നെ പൊലിഞ്ഞ അനശ്വര കലാകാരൻ ക്ലിന്റിന്റെ പിതാവ് കഴിഞ്ഞ ദിവസം മരിച്ച തോമസ് ജോസഫിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് വിട്ടു നൽകും. ക്ലിന്റിന്റെ ശവക്കല്ലറയിൽ അവൻമാത്രം ഉറങ്ങണമെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം. അവന്റെ പേരിൽ തന്നെ കല്ലറ നിൽക്കണമെന്നായിരുന്ന അദ്ദേഹത്തിന്റെ ആഗ്രഹം. അതാണ് മൃതദേഹം മെഡിക്കൽ കോളജിന് വിട്ട്നൽകാൻ തീരുമാനിച്ചത്. ക്ലിന്റിനെ അടക്കം ചെയ്തിരിക്കുന്ന മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് പള്ളിയിൽ കല്ലറ 45 വർഷത്തേക്ക് […]

അയ്യപ്പൻ വിവാദങ്ങളിൽ കുടുങ്ങിക്കിടക്കുന്നു: 26 ലക്ഷത്തിന്റെ വജ്രകിരീടമണിഞ്ഞ് ആഘോഷത്തോടെ ഗുരുവായൂരപ്പൻ

സ്വന്തം ലേഖകൻ ഗുരുവായൂർ: ശബരിമല ശ്രീധർമ്മശാസ്താവ് വിവാദങ്ങളിൽ കുരുങ്ങിക്കിടക്കുമ്പോൾ 26 ലക്ഷത്തിന്റെ വജ്രകിരീടം അണിഞ്ഞ് ആഡംബരത്തിന്റെ എല്ലാ ആഘോഷവുമായി ഗുരുവായൂരപ്പൻ. ക്ഷേത്രത്തിൽ 26 ലക്ഷം രൂപയുടെ വജ്രകിരീടമാണ് കഴിഞ്ഞ ദിവസം വഴിപാടായി ലഭിച്ചത്. തെക്കേനടയിൽ ശ്രീനിധി ഇല്ലത്തു ശിവകുമാർ, ഭാര്യ വത്സല എന്നിവരാണ് വജ്രകിരീടം സമർപ്പിച്ചത്. പുലർച്ചെ നിർമാല്യദർശനത്തിനുശേഷം ദേവസ്വം ഭരണസമിതിയംഗങ്ങളായ എ.വി. പ്രശാന്ത്, പി. ഗോപിനാഥൻ, അഡ്മിനിസ്ട്രേറ്റർ സി.വി. ശിശിർ എന്നിവർ ചേർന്നു കിരീടം ഏറ്റുവാങ്ങി. ശംഖാഭിഷേകം കഴിഞ്ഞു മേൽശാന്തി കലിയത്ത് പരമേശ്വരൻ നമ്പൂതിരി കിരീടം ഗുരുവായൂരപ്പനെ അണിയിച്ചു. ഈജിപ്തിലെ കെയ്റോയിൽ ഉദ്യോഗസ്ഥനാണ് […]

നമ്മൾ വിശ്വസിച്ച് പോകുന്ന നമ്മുടെ സ്വകാര്യ ആശുപത്രികൾ സുരക്ഷിതമോ..? ആശുപത്രികളുടെ ആരോഗ്യത്തെപ്പറ്റി ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് വിട്ട് അഗ്നിരക്ഷാ സേന; ഭാരതും എസ്എച്ച് ആശുപത്രിയും അടക്കം പ്രവർത്തിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ച്

സ്വന്തം ലേഖകൻ കോട്ടയം: നമ്മൾ വിശ്വസിച്ച് പോകുന്ന നമ്മുടെ നഗരത്തിലെ സ്വകാര്യ ആശുപത്രികൾ സുരക്ഷിതമോ..? ഒരു തീ പിടുത്തമുണ്ടായാൽ അത് വൻ ദുരന്തത്തിലേയ്ക്ക് വഴിമാറാനുള്ള എല്ലാ സാധ്യതകളുമിട്ടാണ് ഈ സ്വകാര്യ ആശുപത്രികൾ കെട്ടിപ്പൊക്കിയിരിക്കുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. മാനദണ്ഡങ്ങളെല്ലാം ലംഘിച്ചാണ് ഭാരത് ആശുപത്രിയും, നാഗമ്പടം എസ്എച്ച് ആശുപത്രിയും കെട്ടിടങ്ങൾ കെട്ടിപ്പൊക്കിയിരിക്കുന്നതെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. ബഹു നില കെട്ടിടങ്ങളുടെ നാലുവശവും അഗ്നിശമന സേനയുടെ വാഹനങ്ങൾ കടന്നു പോകാൻ സ്ഥലം ഉണ്ടാകണമെന്നാണ് ചട്ടം. എന്നാൽ, എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് പ്രവർത്തിക്കുന്ന ഭാരത് ആശുപത്രി […]

കുടിയൻമാർക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ..! മദ്യപിച്ച് വാഹനം ഓടിച്ചപ്പോൾ കഴിഞ്ഞ വർഷം ലൈസൻസ് പോയത് 3387 പേർക്ക്

സ്വന്തം ലേഖകൻ കോട്ടയം: സന്ധ്യമയങ്ങിയിൽ കോട്ടയം നഗരത്തിൽ ഒന്ന് മിനുങ്ങാത്തവരുടെ എണ്ണം കുറയും. ബാറും തീയറ്ററുമല്ലാതെ മറ്റ് വിനോദവിശ്രമ കേന്ദ്രങ്ങളൊന്നും കോട്ടയം നഗരത്തിലില്ലെന്നാണല്ലോ വയ്പ്പ് അങ്ങിനെയുള്ള വിനോദവും വിശ്രമവും കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയവരാണ് കഴിഞ്ഞ വർഷം പരിശോധനയിൽ കുടുങ്ങി ലൈസൻസ് പോയവരിൽ ഏറെയും. കഴിഞ്ഞ വർഷം മോട്ടോർ വാഹന വകുപ്പും പൊലീസും ചേർന്ന് ലൈസൻസസ് സസ്‌പെൻഷൻ എന്ന പ്രശംസാ പത്രം ചാർത്തി നൽകിയത് ജില്ലയിലെ 4707 ഡ്രൈവർമാർക്കായിരുന്നു. ഇതിൽ 3387 ഡ്രൈവർമാരാണ്് മ്ദ്യപിച്ച് വാഹനം ഓടിച്ചതെന്നാണ് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. മദ്യപിച്ച് വാഹനം […]

നാരങ്ങാവെള്ളത്തിന്റെ പേരിൽ കൊടും കൊള്ള; നാരങ്ങ വില പിഴിഞ്ഞെടുക്കും; സോഡാ നാരങ്ങാ വെള്ളത്തിന് കോട്ടയം നഗരത്തിൽ 20 രൂപ വില; സാധാരണക്കാരെ പിഴിഞ്ഞെടുത്ത് പെട്ടിക്കടകൾ; എട്ട് രൂപ മുടക്കിയാൽ പന്ത്രണ്ട് രൂപ ലാഭം

തേർഡ് ഐ ബ്യൂറോ കോട്ടയം: ചൂടല്ലേ, ഒന്ന് തണുപ്പിക്കാമെന്നു കരുതി നഗരത്തിലെ ഏതെങ്കിലും പെട്ടിക്കടകളിൽ കയറി സോഡാ നാരങ്ങാവെള്ളം ഓർഡർ ചെയ്താൽ, ഇവർ നിങ്ങളെ പിഴിഞ്ഞെടുത്തുകളയും. സോഡായ്ക്ക് രണ്ടു രൂപ കൂടിയതിന്റെ പേരിൽ സോഡാ നാരങ്ങാ വെള്ളത്തിന് വിലകൂട്ടിയാണ് കച്ചവടക്കാർ സാധാരണക്കാരെ പിഴിയുന്നത്. കഴിഞ്ഞ മാസം അവസാനത്തോടെയാണ് സോഡായുടെ വില അഞ്ചിൽ നിന്നും ഏഴാക്കി ഉയർത്തിയത്. ഇതോടെ യാതൊരു മാനദണ്ഡവുമില്ലാതെ ഇന്നലെ മുതൽ നഗരത്തിലെ ചെറുകിട പെട്ടിക്കടക്കാർ സോഡാ നാരങ്ങാ വെള്ളത്തിന്റെ വിലയിൽ ഒരു വർധനവ് അങ്ങ് വരുത്തി. നേരത്തെ പതിനഞ്ച് രൂപയായിരുന്ന സോഡാ […]

സർക്കാർ വക ശബരിമല സത്യവാങ് മൂലത്തിലെ അസത്യം: സർക്കാരിനെ വീഴ്ത്താൻ സത്യവാങ് മൂലം തന്നെ ആയുധമാക്കാൻ അയ്യപ്പഭക്തർ; സുപ്രീം കോടതിയിൽ കള്ള സത്യവാങ് മൂലം സമർപ്പിച്ച സർക്കാരിനെ പിരിച്ചു വിടണമെന്ന് അയ്യപ്പഭക്തർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ശബരിമലയിൽ 51 യുവതികൾ പ്രവേശിച്ചെന്ന് ചൂണ്ടിക്കാട്ടി സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലം സർക്കാരിനെത്തന്നെ തിരിഞ്ഞു കുത്തുന്നു. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിൽ തെറ്റായ വിവരങ്ങൾ കടന്നു കൂടിയെന്നും, പട്ടികയിൽ പുരുഷൻമാർ വരെ ഉൾപ്പെട്ടിട്ടുണ്ടെന്നും വാർത്ത പുറത്ത് വന്നതോടെയാണ് സർക്കാർ വീണ്ടും പ്രതിരോധത്തിലായിരിക്കുന്നത്. സർക്കാരിനെ വെട്ടിലാക്കാൻ കാത്തിരുന്ന ബിജെപിയും ശബരിമല കർമ്മസമിതിയും അടക്കമുള്ളവർ ഈ അവസരം ഉപയോഗിക്കുകയാണ്. സുപ്രീം കോടതിയിൽ കള്ള സത്യവാങ് മൂലം സമർപ്പിച്ച സർക്കാരിനെ പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകാൻ ഒരുങ്ങുകയാണ് […]

മെൽബൺ ഏകദിനം: ധോണി മുന്നിൽ നിന്നു നയിച്ചു ഇന്ത്യയ്ക്ക് ഉജ്വല വിജയം; ടെസ്റ്റിനു പിന്നാലെ ഓസ്‌ട്രേലിയയിൽ പരമ്പര നേട്ടവും

സ്‌പോട്‌സ് ഡെസ്‌ക് മെൽബൺ: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ മഹേദ്രസിംഗ് ധോണിയുടെ ചിറകിലേറി ഇന്ത്യയ്ക്ക് ഉജ്വല വിജയം. നിർണ്ണായകമായ മൂന്നാം ഏകദിനത്തിൽ ഏഴു വിക്കറ്റിന്റെ ഉജ്വല വിജയവുമായി ഇന്ത്യ ഏകദിന പരമ്പരയും നേടി. ടെസ്റ്റിനു പിന്നാലെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ ഓസ്‌ട്രേലിയയിൽ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഓസ്‌ട്രേലിയ ഉയർത്തിയ 230 റണ്ണിന്റെ വിജയലക്ഷ്യം നാല് പന്ത് ബാക്കി നിൽക്കേ ഇന്ത്യ മറികടക്കുകയായിരുന്നു. ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. യുഷ് വേന്ദ്ര ചഹലിന്റെ ആറു വിക്കറ്റ് നേട്ടവുമായി ഇന്ത്യ ഓസീസിനെ പിടിച്ചു കെട്ടുകയായിരുന്നു. തുടർന്ന് […]