play-sharp-fill
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല: നടൻ ഇന്നസെന്റ്

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല: നടൻ ഇന്നസെന്റ്

സ്വന്തം ലേഖകൻ
കോഴിക്കോട്: ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് നടൻ ഇന്നസെന്റ് പറഞ്ഞു. വീണ്ടും മൽസരിക്കാൻ ആദ്യം അനുവദിക്കേണ്ടത് തന്റെ ശരീരമാണ് എന്നും എന്നാൽ അതിനു ചില്ലറ ക്ഷീണം തോന്നുന്നുണ്ടെന്നും ഇന്നസെന്റ് കുറിച്ചു. ഒരു പ്രമുഖ പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് ഇന്നസെന്റ് നിലപാട് വ്യക്തമാക്കിയത്. മത്സരിക്കാൻ നിർബന്ധിച്ച് നേതാക്കൾ എത്താറുണ്ട് എന്നാൽ താൻ ഇനി മത്സരിക്കുന്നില്ലെന്നും ഇന്നസെന്റ് പറഞ്ഞു.