കസേരയിൽ ഇരുപ്പുറയ്ക്കാതെ തിരുമേനി, ഒരുമാസത്തിനിടെ നാലാമതും സ്ഥലം മാറ്റി

സ്വന്തം ലേഖകൻ തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടറായി കഴിഞ്ഞയാഴ്ച നിയമിച്ച ബി.എസ്. തിരുമേനിയെ വീണ്ടും മാറ്റി. പഞ്ചായത്ത് ഡയറക്ടറായാണ് മാറ്റിനിയമിച്ചത്. മന്ത്രിസഭയോഗത്തിലാണ് തീരുമാനം. ഇതോടെ ഒരുമാസത്തിനുള്ളിൽ തിരുമേനിക്ക് നാലാമത്തെ സ്ഥലംമാറ്റമായി. പകരം ഇടുക്കി കലക്ടർ ജീവൻ ബാബുവിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി നിയമിച്ചു. പഞ്ചായത്ത് ഡയറക്ടർ എച്ച്. ദിനേശനാണ് പുതിയ ഇടുക്കി കലക്ടർ. നാലാഴ്ച മുമ്പാണ് കോട്ടയം കലക്ടറായിരുന്ന ബി.എസ്. തിരുമേനിയെ പ്രവേശന പരീക്ഷ കമീഷണറും ഹയർസെക്കൻഡറി ഡയറക്ടറുമായി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. മെഡിക്കൽ ലീവിലായിരുന്നതിനാൽ പ്രവേശന പരീക്ഷാനടപടികൾ തുടങ്ങുന്നതിന് മുമ്പായി ചുമതലയേൽക്കാൻ സാധിച്ചില്ല. ഈ സാഹചര്യത്തിൽ […]

ജോസ് കെ മാണി എംപിയുടെ കേരള യാത്ര വെള്ളിയാഴ്ച ജില്ലയിൽ; ആവേശകരമായ സ്വീകരണം ഒരുക്കി പ്രവർത്തകർ

സ്വന്തം ലേഖകൻ കോട്ടയം: കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ മാണി നയിക്കുന്ന കേരള യാത്ര വെള്ളിയാഴ്ച ജില്ലയിൽ എത്തും. ഇന്ന് ഇടുക്കി ജില്ലയിലെ പര്യടനം പൂർത്തിയാക്കുന്ന യാത്രയെ രാവിലെ ഒൻപതരയോടെ മുണ്ടക്കയത്ത് സ്വീകരിക്കും. മുണ്ടക്കയം കല്ലേപ്പാലം ജംഗ്ഷനില്‍ യു ഡി എഫ് ജില്ലാ നേതാക്കളുടെ നേതൃത്വത്തിൽ വൻ ആഘോഷത്തോടെ യാത്രയെ സ്വീകരിക്കും. തുടർന്ന്   പ്രൈവറ്റ് ബസ്സ് സ്റ്റാന്‍ഡിനു സമീപം ചേരുന്ന സ്വീകരണ യോഗം യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ ഉല്‍ഘാടനം ചെയ്യും. 11.30 നു പൊൻകുന്നത്ത് […]

തെലുങ്ക് സീരിയൽ താരം ആത്മഹത്യ ചെയ്ത നിലയിൽ

സ്വന്തം ലേഖകൻ ഹൈദരാബാദ്: തെലുങ്ക് സീരിയൽ താരം നാഗ ജാൻസി (21) ജീവനൊടുക്കി. ഹൈദരാബാദിലെ ശ്രീനഗർ കോളനിയിലെ വസതിയിലാണ് ജാൻസിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജാൻസി ഒറ്റയ്ക്കായിരുന്നു ഇവിടെ താമസിച്ചിരുന്നത്. മരണകാരണത്തക്കുറിച്ച് കൃത്യമായ വിവരം ലഭ്യമായിട്ടില്ലെന്നും മൃതദേഹം ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. മൃതദേഹത്തിനരികിൽ നിന്നും ആത്മഹത്യക്കുറിപ്പും മൊബൈൽ ഫോണും കണ്ടെത്തിയിട്ടുണ്ട്. താരത്തിന്റെ മരണത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രണയപരാജയമായാണ് ജാൻസിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.അടുത്ത ബന്ധത്തിലുള്ളയുവാവുമായി നടി പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധത്തിനോട് കുടുംബാംഗങ്ങൾക്ക് അതൃപ്തിയായിരുന്നുവെന്നും ഇവരോട് അടുത്ത വൃത്തങ്ങൾ […]

തെങ്ങില്ലാതെ കള്ളുണ്ടാക്കാം, പൊടിയും വെള്ളവും മതി, ഇത് ഒറിജിലിനെ വെല്ലുന്ന അറുമുഖ ബ്രാൻഡ് റെഡി!

സ്വന്തം ലേഖകൻ തിരുവനന്തപുരം: തെങ്ങ് വേണ്ട, ചെത്താൻ ആളെയും അന്വേഷിക്കണ്ട, തെങ്കാശി സ്വദേശി അറുമുഖ സ്വാമി തയാറാക്കും നല്ല ഒന്നാന്തരം കള്ള്! ഒറിജിനലിനെ വെല്ലും. ഒന്നാന്തരം കിക്ക് കിട്ടുന്ന സൊയമ്പൻ ഐറ്റം. ഒന്നടിച്ചാൽ വീണ്ടും തേടിയെത്തും. കുടിയന്മാരുടെ ഇഷ്ട ബ്രാൻഡ്. ഈ കള്ളുണ്ടാക്കുന്ന വിദ്യ കഴിഞ്ഞ ദിവസം എക്‌സൈസുകാരുംപഠിച്ചു! എങ്ങനെയെന്നല്ലേ, വ്യാജക്കള്ള് വിറ്റ് കാശ് സമ്പാദിക്കുന്നതിനിടെ അറുമുഖ സ്വാമി എക്‌സൈസിന്റെ പിടിയിലായി. കള്ളിന്റെ ഗുട്ടൻസ് ചോദിച്ചപ്പോൾ അറുമുഖ സ്വാമി മടിയൊന്നും കൂടാതെ ചേരുവ വിളമ്ബി. സംഗതി എക്‌സൈസുകാർ മണത്തുനോക്കി, ശുദ്ധമായ തെങ്ങിൻ കള്ള് തോൽക്കുന്ന […]

കനക ദുർഗ കോടതിയിൽ നിന്ന് അനുകൂല വിധിയുമായി ഭർത്തൃ വീട്ടിലെത്തി; കാണാൻ നിൽക്കാതെ ഭർത്താവും മക്കളും താമസം മാറി

സ്വന്തം ലേഖകൻ മലപ്പുറം: കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ച കനക ദുർഗ ഭർതൃ വീട്ടിലെത്തും മുൻമ്പ് ഭർത്താവ് മക്കളേയും അമ്മയേയും കൂട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. കനകദുർഗയുടെ ശബരിമല പ്രവേശനം വിവാദമായതിന് പിന്നാലെ കനകദുർഗയെ വീട്ടിൽ കയറ്റാൻ ഭർത്താവ് വിസമ്മതിച്ചിരുന്നു. വീട്ടിൽ കയറാൻ അനുവദിക്കാത്തതോടെ കനകദുർഗ കോടതിയെ സമീപിച്ചു. അങ്ങാടിപ്പുറത്തെ ഭർതൃവീട്ടിൽ താമസിക്കാൻ പുലാമന്തോൾ ഗ്രാമീണ ന്യായാലയ കോടതി ഉത്തരവിടുകയായിരുന്നു. എന്നാൽ കോടതി വിധി വന്നതിന് പിന്നാലെ ഭർത്താവ് കൃഷ്ണനുണ്ണിയും ഭർതൃമാതാവ് സുമതിയമ്മയും മക്കളും വീട് പൂട്ടി പുറത്തേയ്ക്ക് പോവുകയായിരുന്നു. തുടർന്ന് പോലീസെത്തി […]

‘രാവിലെ ഒരു സാരിയും ചുറ്റിക്കൊണ്ടു വന്ന് വേറെ പരിപാടിയാണ് ഇവളെപ്പോലുള്ളവൾമാരുണ്ടങ്കിൽ പാർട്ടിയും നാറും നാടും നാറും’; മന്ത്രി ജി സുധാകരനെ കുടുക്കിയത് മുൻ വനിതാ പേഴ്‌സണൽ സ്റ്റാഫിനെതിരായ ഈ അശ്ലീല പരമാർശം

സ്വന്തം ലേഖകൻ ”ഇവളെപ്പോലുള്ളയാളുകളെ വച്ചോണ്ടിരുന്നാൽ പാർട്ടിയും നാറും നാടും നാറും. രാവിലെ ഒരു സാരിയും ചുറ്റിക്കൊണ്ട് വന്നാൽ ഇവൾക്ക് വേറെ പരിപാടിയായിരുന്നു. ഇവൾ എന്റെ പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നു.”മന്ത്രി ജി സുധാകരനെ സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ കേസിൽ കുടുക്കിയത് ഇങ്ങിനെ ഏറ്റവും ഹീനമായ ആക്ഷേപത്തെ തുടർന്നാണെന്ന് ഇര ഉഷയുടെ വെളിപ്പെടുത്തൽ. 2016 ഫെബ്രുവരി 28 ന് അമ്പലപ്പുഴ തോട്ടപ്പള്ളിയിൽ റോഡിന്റെ ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ജിസുധാകരൻ നടത്തിയ അശ്ലീല പരാമർശം വ്യക്തി എന്ന നിലയിലുള്ള മുറിപ്പെടുത്തൽ ആഴത്തിലാക്കിയത് അത് ഒരു പൊതുസമൂഹത്തിന്റെ മുമ്പിൽ വെച്ച് […]

അനധികൃതമായി അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചാൽ ബാങ്കിന് ഉത്തരവാദിത്തമെന്ന്‌ ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: ഇടപാടുകാരന്റെ അക്കൗണ്ടിൽനിന്ന് അനധികൃതമായി പണം പിൻവലിക്കുന്നതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ബാങ്കിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ഹൈക്കോടതി. മൊബൈൽഫോണിൽ എസ്എംഎസ് സന്ദേശം നൽകിയതുകൊണ്ടോ ഇടപാടുകാരൻ അതിൽ കൃത്യസമയത്ത് പ്രതികരിക്കാത്തതുകൊണ്ടോ ബാങ്കിന്റെ ഉത്തരവാദിത്തം ഇല്ലാതാവുന്നില്ലെന്ന് ജസ്റ്റിസ് പി ബി സുരേഷ്‌കുമാർ ഉത്തരവിൽ പറഞ്ഞു. തന്റെ അക്കൗണ്ടിൽനിന്ന് വിദേശത്തെ വിവിധ എടിഎമ്മുകൾവഴി 2.41 ലക്ഷം രൂപ അനധികൃതമായി പിൻവലിച്ചതിനെത്തുടർന്നുണ്ടായ നഷ്ടം ബാങ്ക് വീട്ടാത്തതിനെത്തുടർന്ന് ബ്രസീലിൽ ജോലിചെയ്യുന്ന മീനച്ചിൽ സ്വദേശി പി ടി ജോർജ് ആരംഭിച്ച നിയമനടപടിയാണ് ഹൈക്കോടതിയിലെത്തിയത്. എസ്ബിടി പാലാ ശാഖയിൽ നോൺ റസിഡൻഷ്യൽ എക്‌സ്റ്റേണൽ അക്കൗണ്ട് ഹോൾഡറായിരുന്ന […]

കത്തോലിക്ക മെത്രാൻ സമിതി പുതിയ മാർഗരേഖ പുറത്തിറക്കി; കുട്ടികളെ വൈദീകർക്കൊപ്പമോ പള്ളികളിലോ താമസിപ്പിക്കരുത്

സ്വന്തം ലേഖകൻ കൊച്ചി : ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന് കത്തോലിക്ക മെത്രാൻ സമിതി മാർഗരേഖ പുറത്തിറക്കി. ലൈംഗിക അതിക്രമം സംബന്ധിച്ച പരാതികളിൽ സിവിൽ നിയമം അനുസരിച്ചും സഭാ നിയമം അനുസരിച്ചും നടപടിയെടുക്കുമെന്ന് മാർഗരേഖ വ്യക്തമാക്കി . സഭയിലെ വൈദികർക്കും കന്യാസ്ത്രീകൾക്കും പുതിയ മാർഗരേഖ ബാധകമാക്കി . കേരള കത്തോലിക്കാ സഭയിലെ വൈദികർക്കെതിരെ ലൈംഗീക പീഡന പരാതികൾ വർധിച്ച സാഹചര്യത്തിലാണ്, കത്തോലിക്ക മെത്രാൻ സമിതി മാർഗരേഖ പുറത്തിറത്തിയിരിക്കുന്നത്. ലൈംഗിക പീഡന പരാതികളിൽ ഇരകളോട് അനുഭാവ പൂർണമായ മനോഭാവം കൈക്കൊള്ളണമെന്നും കെസിബിസി നിർദേശിച്ചു . സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള […]

ഭാര്യയുടെ ക്രൂരപീഡനം; ഭാര്യ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആത്മഹത്യ ചെയ്യുമെന്ന് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി. തിരുവല്ലം ഇടയാർ കൊല്ലാക്കര ഹരിശ്രീ മന്ദിരത്തിൽ ഹരിശ്രീയെ (31) ആണ് ഇന്നലെ പുലർച്ചയോടെ ആറ്റുകാൽ കല്ലടിമുഖത്തെ ഭാര്യവീടിനു മുന്നിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തന്നെ ഉപദ്രവിച്ച ശേഷം ഭാര്യ ഫോർട്ട് പൊലീസിൽ തനിക്കെതിരെ പരാതി നൽകി പീഡിപ്പിക്കുകയാണെന്ന് ആരോപിക്കുന്ന വീഡിയോയ്ക്ക് ഒപ്പം, മർദ്ദന ദൃശ്യങ്ങളും ഹരി പോസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് ഭാര്യയ്ക്കും ഇവരുടെ സഹോദരിക്കും പിതാവിനും എതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും, പീഡനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്യുമെന്നും […]

ശബരിമല യുവതി പ്രവേശന കേസ് വിധി പറയാൻ മാറ്റി; പുന പരിശോധന ഹർജിയിൽ നിർണായക നീക്കവുമായി ദേവസ്വം ബോർഡിന്റെ മലക്കം മറിയൽ; ആർത്തവം ഇല്ലാതെ മനുഷ്യകുലത്തിന് നിലനിൽപ്പില്ലെന്നും ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന കേസിൽ ഇന്ന് വിധിയില്ല. വാദം പൂർത്തിയാക്കിയ ശേഷം കേസ് വിധി പറയാനായി മാറ്റിവെച്ചു. ഇന്ന് കോടതിയിൽ വാദിക്കാൻ അവസരം ലഭിക്കാത്ത അഭിഭാഷകർക്ക് വാദം എഴുതി നൽകാൻ ഏഴു ദിവസത്തെ സാവകാശവും കോടതി നൽകി. ഇതോടെ പുനപരിശോധനയിൽ വിശദമായ വാദം കേൾക്കാൻ സുപ്രീം കോടതി തയ്യാറാകുമോ എന്നറിയാൻ ഒരാഴ്ച്ച കാത്തിരിക്കണം. ഇന്നത്തെ കോടതി നടപടികളിൽ നിർണായകമായത് ഈ വിഷയത്തിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മലക്കം മറിച്ചിലായിരുന്നു. ശബരിമല യുവതീ പ്രവേശന വിഷയത്തിലെ മുൻ നിലപാടിൽ നിന്നും മലക്കം […]