മേളത്തിനൊപ്പം മതിമറന്ന് തുള്ളിച്ചാടിയ പെൺകുട്ടിയെ ഒടുവിൽ സോഷ്യൽ മീഡിയ കണ്ടെത്തി

സ്വന്തം ലേഖകൻ കൊല്ലം : മേളത്തിനൊപ്പം മതിമറന്ന് തുള്ളിച്ചാടിയ പെൺകുട്ടിയെ ഒടുവിൽ സോഷ്യൽ മീഡിയ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ചെണ്ട മേളത്തിനിടയിൽ നിന്ന് മതിമറന്ന് തുള്ളിച്ചാടുന്ന ഒരു പെൺകുട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ആകെ വൈറലായത്. കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് ആനയടി നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലെ ചെണ്ടമേളത്തിനിടയിലായിരുന്നു ഈ രസകരമായ കാഴ്ച്ച മനസിലെ താളബോധം ശരീരം കൊണ്ട് പ്രകടിപ്പിച്ച ഈ പെൺകുട്ടി സോഷ്യൽ മീഡിയയിൽ ഞെടിയിടയിൽ വൈറലായി. എന്നാൽ പെൺകുട്ടിയാരെന്ന സമൂഹ മാധ്യമങ്ങളിൽ തിരഞ്ഞവർ തീർച്ചയായും നിരാശരായി കാണും. കാരണം ഈ പെൺകുട്ടിക്ക് […]

നാഗമ്പടം മേൽപ്പാലം സിനിമാ സ്റ്റൈലിൽ തകർക്കും

സ്വന്തം ലേഖകൻ കോട്ടയം: നാഗമ്പടത്തെ പഴയ റെയിൽവേ മേൽപ്പാലം സിനിമാ സ്റ്റെലിൽ പൊട്ടിച്ചു മാറ്റും. സംസ്ഥാനത്ത് അത്ര പരിചിതമല്ലാത്ത ഇംപ്ലോഷൻ രീതിയിൽ ചിതറി തെറിക്കാതെ, നിമിഷങ്ങൾക്കുള്ളിൽ പൂർണമായി പൊട്ടിച്ചു നീക്കുന്ന രീതി അവലംബിക്കാനാണു തീരുമാനം. കലക്ടറുടെ അനുമതി ലഭിച്ചാലുടൻ പാലം പൊളിക്കുന്ന തിയതി തീരുമാനിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ആലപ്പുഴയിൽ കയർബോർഡ് ആസ്ഥാനത്തെ ജലസംഭരണി കഴിഞ്ഞ ജനുവരിയിൽ തകർത്തതാണ് ഇംപ്ലോഷൻ രീതിയിൽ സംസ്ഥാനത്ത് ചെയ്ത ആദ്യ ജോലി. പാലത്തിൽ നിശ്ചിത അകലത്തിൽ കുഴിച്ചു സ്ഫോടക, രാസവസ്തുക്കൾ നിറയ്ക്കും. പിന്നീട്, കൺട്രോൾ റൂമിൽ നിന്നു ബട്ടൺ […]

പി.സി ജോർജിനെ ഭീഷണിപ്പെടുത്തി രവി പുജാര : തെളിവ് ലഭിച്ചെന്ന് ഇന്റർ പോൾ; പോയി പണി നോക്കടാ എന്ന് ജോർജ് പൂജാരയോട്

സ്വന്തം ലേഖകൻ കൊച്ചി: കേരള രാഷ്ട്രീയത്തിലെ വില്ലാളി വീരൻ പി സി ജോർജിനെ ഭീഷണിപ്പെടുത്തിയതിന് രവി പൂജാരയ്ക്കെതിരെ തെളിവുമായി ഇന്റർപോൾ. അധോലോക നായകൻ പുജാര പി.സി ജോർജിനെ വിളിച്ച് മക്കളെ തട്ടിക്കളയും എന്ന് ഭീഷണിപ്പെടുത്തിയതായാണ് കണ്ടെത്തൽ. പി സി ജോര്‍ജിനെ വിളിച്ചതിന് തെളിവ് ലഭിച്ചതായി കേന്ദ്ര അന്വേഷണ ഏജന്‍സികളും ഇൻറർ പോളും സ്ഥിരീകരിച്ചു. സെനഗലിൽ നിന്ന് നാല് ഇന്‍റര്‍നെറ്റ് കോള്‍ വന്നതായി കേന്ദ്ര ഏജന്‍സികൾ സ്ഥിരീകരിച്ചു. രവി പൂജാരി ഭീഷണിപ്പെടുത്തിയതായി പി സി ജോര്‍ജ് കഴിഞ്ഞ ദിവസം വെളിപ്പടുത്തിയിരുന്നു ഇതേപ്പറ്റി പി.സി ജോർജ് പറയുന്നു […]

ഏറ്റുമാനൂർ ക്ഷേത്രകൊടിയേറ്റിൽ നിന്നും ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും വിട്ടു നിന്നു

സ്വന്തം ലേഖകൻ കോട്ടയം: ഭക്തജനങ്ങൾ പ്രതിഷേധിക്കുമെന്ന ഭയത്തെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും പ്രശസ്തമായ ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകളിൽ നിന്ന് വിട്ടു നിന്നു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇന്നലെ സുപ്രീം കോടതിയിൽ ദേവസ്വം ബോർഡ് തങ്ങളുടെ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞിരുന്നു. വിധിയെ ബഹുമാനിക്കാനാണ് ബോർഡിന്റെ തീരുമാനമെന്നും ആരാധനയിൽ ലിംഗ വിവേചനം പാടില്ലെന്നുമായിരുന്നു ബോർഡിന്റെ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചത്. ഇത് വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന്റെ തുടർ ചലനമെന്നോണമാണ് ഏറ്റുമാനൂർ പ്രതിഷേധവും. കൊടിയേറ്റിനെ തുടർന്ന് നടക്കുന്ന സാംസ്‌കാരിക […]

കോട്ടയത്ത് കേരള കോൺഗ്രസ് പോര് ഉറപ്പ്: പി.സി തോമസ് എൻഡിഎ സ്ഥാനാർത്ഥിയാവും; എതിർപ്പ് ഒഴിവാക്കാൻ അമിത് ഷാ ഇടപെടുന്നു; കോട്ടയത്ത് കേരള കോൺഗ്രസുകൾ നേർക്കുനേർ

സ്വന്തം ലേഖകൻ കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോട്ടയം നിയോജക മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് നേതാവ് പി.സി തോമസ് എത്തുമെന്ന് ഉറപ്പായി. പി.സി തോമസിനെ കോട്ടയം മണ്ഡലത്തിൽ മത്സരിപ്പിച്ചാൽ ക്രൈസ്തവ വോട്ടുകളിൽ വിള്ളൽ വീഴ്്ത്താമെന്ന ധാരണയിലാണ് ബിജെപി നേതൃത്വം. കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെട്ടാണ് കോട്ടയം മണ്ഡലത്തിൽ പി.സി തോമസിനെ തന്നെ സ്ഥാനാർത്ഥിയാക്കുന്നത്. നേരത്തെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച പി.സി തോമസ് വിജയിച്ചിരുന്നു. ക്രൈസ്തവ മതമേലധ്യക്ഷ്ൻമാരുടെയും സഭയുടെയും പിൻതുണയോടെയാണ് അന്ന് പി.സി തോമസ് ഉജ്വല വിജയത്തോടെ മണ്ഡലം പിടിച്ചത്. […]

എട്ടുവർഷത്തിനിടെ മുൻ എം എൽ എമാരെ പോറ്റാൻ ചെലവഴിച്ചത് നൂറു കോടി രൂപ

സ്വന്തം ലേഖകൻ കൊച്ചി: ചെലവ് ചുരുക്കാൻ സാധാരണക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറക്കുകയും വരുമാനം കണ്ടെത്താൻ നികുതി വർധിപ്പിച്ച് ജനത്തെ പിഴിയുകയും ചെയ്യുന്ന സർക്കാർ എട്ടുവർഷത്തിനിടെ മുൻ എം.എൽ.എമാർക്കായി ചെലവഴിച്ചത് 98.51 കോടി. പെൻഷൻ, ചികിത്സ ആനുകൂല്യം, യാത്രസൗജന്യം എന്നീ ഇനങ്ങളിലാണ് തുക ചെലവിട്ടത്. മറ്റ് ആനുകൂല്യങ്ങൾ കൂടി കണക്കാക്കുമ്പോൾ തുക നൂറുകോടി കവിയും. ചെലവ് ചുരുക്കാൻ എം.എൽ.എ മാരുടെ ചികിത്സ ചെലവ് ഉൾപ്പെടെ ആനുകൂല്യങ്ങൾ നിയന്ത്രിക്കണമെന്ന ജെ.എം. ജയിംസ് കമ്മിറ്റി റിപ്പോർട്ടിൽ ഒന്നര വർഷമായിട്ടും സർക്കാർ നടപടിയെടുത്തിട്ടുമില്ല. പെൻഷൻ ഇനത്തിലാണ് മുൻ എം.എൽ.എ മാർക്ക് ഏറ്റവും […]

മോചിപ്പിക്കണം അല്ലെങ്കിൽ ദയാവധം അനുവധിക്കുകയോ വേണം; ജയിലിൽ നിരാഹാര സമരവുമായി മുരുകൻ

സ്വന്തം ലേഖകൻ തന്നെ ജയിലിൽ നിന്നും മോചിപ്പിക്കുകയോ അല്ലെങ്കിൽ ദയാവധം അനുവദിക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസിൽ 27 വർഷമായി ജയിലിൽ കഴിയുന്ന മുരുകന്റെ നിരാഹാര സമരം. മോചനം ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം നൽകിയെങ്കിലും ഇതിൽ നടപടിയൊന്നും ഉണ്ടാവാതിരുന്നതിനെ തുടർന്നാണ് ജയിലിൽ മുരുകൻ നിരാഹാരസമരം ആരംഭിച്ചത്. കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ച നിരാഹാര സമരം തുടരുകയാണ്. 27 വർഷമായി ജയിലിൽ കഴിയുന്ന മുരുകനടക്കം ഏഴ് പ്രതികളെ മോചിപ്പിക്കാൻ തമിഴ്നാട് സർക്കാർ ഗർവർണറോട് ശുപാർശ ചെയ്തിരുന്നു. ഇവരുടെ മോചനം സംബന്ധിച്ച് തീരുമാനം എടുക്കാൻ ഗവർണർക്ക് അധികാരമുണ്ടെന്ന് […]

കടുവകളുടെ കണക്കെടുപ്പിനായി സ്ഥാപിച്ചിരുന്ന ക്യാമറകൾ മോഷ്ടിക്കപ്പെട്ടു; അവസാനം ക്യാമറയിൽ പതിഞ്ഞത് മാവോയിസ്റ്റ് നേതാവിന്റെ ചിത്രം

സ്വന്തം ലേഖകൻ പാലക്കാട്: വനംവകുപ്പ് കടുവകളുടെ കണക്കെടുപ്പിനായി അതിർത്തിയിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകൾ മോഷ്ടിക്കപ്പെട്ടു. വനത്തിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന 12 നിരീക്ഷണ ക്യാമറകളാണ് മോഷണം പോയിരിക്കുന്നത്. പാലക്കാട് നീലഗിരി വനനിരയുമായി അതിർത്തി പങ്കിടുന്ന സൈലന്റ് വാലി ബഫർസോണിൽ സ്ഥാപിച്ച ക്യാമറകളാണ് നഷ്ടപ്പെട്ടത്. പിന്നിൽ മാവോയിസ്റ്റുകളാണ് സംശയിക്കുന്നത്. ഇത്തരത്തിൽ ക്യാമറയിൽ മാവോവാദികളുടേതെന്ന് കരുതുന്ന ചിത്രം പതിഞ്ഞതായി പോലീസ് പറയുന്നു. മുന്നിൽ ചലിക്കുന്ന വസ്തുക്കൾ മാത്രം വരുമ്‌ബോൾ വീഡിയോ പകർത്തുന്ന തരത്തിലുള്ള ക്യാമറകളാണ് വനം വകുപ്പ് സ്ഥാപിച്ചത്. എന്നാൽ യാദൃശ്ചികമായി മാവോവാദികൾ ക്യാമറയ്ക്കുമുന്നിൽ അകപ്പെട്ടപ്പോൾ ചിത്രം പതിഞ്ഞതാവാമെന്നാണ് പോലീസ് […]

തോറ്റുപോകും ഈ കാഴ്ച കണ്ടാൽ, കിടപ്പുരോഗിയായ വയോധികനെ വീട്ടുസാധനങ്ങളും കട്ടിലിനോടും കൂടി റോഡരികിൽ തള്ളി

സ്വന്തം ലേഖകൻ ഒല്ലൂർ: കണ്ണില്ലാത്ത ക്രൂരത എന്ന വാക്കു തോറ്റുപോകും ഈ കാഴ്ച കണ്ടാൽ. രോഗിയായ പീറ്ററിനെ ഏതാനും പേർ വീട്ടുസാധനങ്ങളോടും കട്ടിലോടുകൂടി കുട്ടനെല്ലൂർ ടി.കെ.വി.നഗറിലെ റോഡരികിൽ ഉപേക്ഷിച്ചിട്ടു പോയതാണ്. പത്തുദിവസത്തിലേറെയായി ഇയാൾ മഞ്ഞും വെയിലുംകൊണ്ട് കഴിയുന്നു. ഇവിടെ കൊണ്ടുവന്നവർ രണ്ടുദിവസം കഴിഞ്ഞാൽ തിരികെ കൊണ്ടുപോകാൻ വരാം എന്നുപറഞ്ഞു പോയതാണെന്ന് പീറ്റർ പറയുന്നു. പക്ഷേ, അവർ ഇതുവരെ വന്നില്ലെന്നുമാത്രം. അവരാരും പീറ്ററിന്റെ ബന്ധുക്കളോ ഉറ്റവരോ അല്ല. താൻ മുമ്ബ് കഴിഞ്ഞുകൂടിയിരുന്ന സ്ഥലത്തുണ്ടായിരുന്ന ചിലരാണെന്നു മാത്രം പീറ്റർ പറയുന്നു. കാലങ്ങളായി പീറ്ററിനെ അറിയാവുന്നവർ സമീപത്തുള്ളതിനാൽ മൂന്നുനേരവും […]

ആദായ നികുതി റിട്ടേൺ നൽകുന്നതിന് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് സുപ്രീം കോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി : ആദായ നികുതി റിട്ടേൺ നൽകുന്നതിന് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് സുപ്രീം കോടതി. ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണെന്നും കോടതി ഓർമ്മിപ്പിച്ചു. ഇവ ബന്ധിപ്പിക്കാതിരുന്ന രണ്ട് പേർക്ക് ഡൽഹി ഹൈക്കോടതി നികുതി അടയ്ക്കാൻ അനുവാദം നൽകിയത് ചോദ്യം ചെയ്തുള്ള കേന്ദ്രത്തിന്റെ ഹർജിയിലാണ് വിധി. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലായതിനാലാണ് ഹൈക്കോടതി അങ്ങനെയൊരു ഉത്തരവ് പ്രകടിപ്പിച്ചത്. ഇക്കാര്യത്തിൽ സുപ്രീം കോടതി അന്തിമ വിധി പറഞ്ഞു കഴിഞ്ഞു, ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണമെങ്കിൽ ആധാറുമായി ബന്ധിപ്പിക്കണം-കോടതി പറഞ്ഞു