ഇന്നോവകാറിൽ കയറ്റിയ പെൺകുട്ടിയെ വനത്തിലെത്തിച്ച് ഇമാമിന്റെ പീഡനം: ഇമാമിനെതിരെ പോക്‌സോ കേസ് ചുമത്തിയേക്കും; പ്രതിയായ ഇമാമിനെ പുറത്താക്കി സംഘടന

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്‌കൂളിൽ നിന്നും മടങ്ങിയെത്തുകയായിരുന്ന പെ്ൺകുട്ടിയെ തട്ടിക്കൊണ്ടു പോയി, വനത്തിലെത്തിച്ച് കാറിനുള്ളിൽ വച്ച് പീഡിപ്പിച്ച കേസിൽ ഇമാമിനെതിരെ പോക്‌സോ കേസ് ചുമത്തിയേക്കും. പോപ്പുലർ ഫ്രണ്ട് കേരളാ ഇമാംസ് കൗൺസിൽ ഭാരവാഹി ഷഫീഖ് അൽ ഖാസിമിയ്‌ക്കൈതിരെയാണ് പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഇപ്പോൾ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ കുടുങ്ങിയതിനെ തുടർന്ന് ഇമാമിനെ സംഘടനയിൽ നിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ട്. പ്രമുഖ പ്രഭാഷകനും തിരുവനന്തപുരം ജില്ലയിലെ ഒരു മുസ്ലിം പള്ളിയിലെ ചീഫ് ഇമാമുമായ ഷഫീഖ് അൽ ഖാസിമിയെ ആരോപണങ്ങളിൽ സത്യമുണ്ടെന്ന് തെളിഞ്ഞതോടെയാണ് […]

കുടുംബം കലക്കാൻ സോഷ്യൽ മീഡിയ വെട്ടുകിളികൾ: പ്രണയിച്ചപ്പോൾ കാമുകിയിൽ കാണാത്ത കുറ്റം കല്യാണത്തിന് കണ്ടെത്തിയത് സോഷ്യൽ മീഡിയ ; 25 കാരൻ വിവാഹം കഴിച്ച 45 കാരിയുടെ സത്യാവസ്ഥ പുറത്ത്; കോട്ടയത്തെ യുവാവിനു പിന്നാലെ രണ്ടു വർഷത്തിന് ശേഷം വിവാദ വിവാഹത്തിൽ കുടുങ്ങിയത് കണ്ണൂർ സ്വദേശി

സ്വന്തം ലേഖകൻ കൊച്ചി: ആരെയും, എന്തിനെയും അപമാനിച്ചിരുത്താനും അപഹസിക്കാനും ഇല്ലാതാക്കാനും സോഷ്യൽ മീഡിയയ്ക്ക് വല്ലാത്തൊരു കഴിവുണ്ട്. സൗന്ദര്യവും കഴിവും ഒന്നും ഇവിടെ ഒരു പ്രശ്‌നമല്ല. ഏറ്റവും ഒടുവിൽ പ്രണയിച്ച് വിവാഹം കഴിച്ച രണ്ടു പേരാണ് സോഷ്യൽ മീഡിയയുടെ ക്രൂരമായ വേട്ടയ്ക്ക് ഇരയായിരിക്കുന്നത്. കണ്ണൂർ ചെറുപുഴ സ്വദേശികളായ അനൂപ് പി.സെബാസ്റ്റിയനും, വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ അനൂപ് വിവാഹം കഴിച്ച ജൂബി ജോസഫുമാണ് ഏറ്റവും ഒടുവിൽ സോഷ്യൽ മീഡിയയോടെ ക്രൂരമായ വേട്ടയാടലിന് ഇടയായത്. ഫോട്ടോയിൽ ജൂബിയ്ക്ക് അനൂപിനേക്കാൾ പ്രായം തോന്നിയതായിരുന്നു സോഷ്യൽ മീഡിയ സദാചാരക്കാരുടെ പ്രശ്‌നം. രണ്ടു […]

ആവശ്യമുള്ളപ്പോൾ ഈഴവർ ഹിന്ദുക്കൾ: അല്ലാത്തപ്പോൾ ജന്തുക്കൾ: അവർണ വിഭാഗങ്ങൾ അടിവാങ്ങുമ്പോൾ നേട്ടമുണ്ടാക്കുന്നത് തമ്പുരാക്കൻമാർ; റിവ്യു ഹർജി വിധി എന്തായാലും അംഗീകരിക്കുമെന്നു പറയാൻ നാമജപക്കാർക്ക് ധൈര്യമുണ്ടോ..? വിധി എന്തായാലും അംഗീകരിക്കാൻ ഈഴവ സമുദായം തയ്യാറെടുപ്പ് നടത്തണം: പൊട്ടിത്തെറിച്ച് വെള്ളാപ്പള്ളി നടേശൻ

തേർഡ് ഐ ബ്യൂറോ കോട്ടയം: ശബരിമല വിഷയത്തിൽ ഇതുവരെ സ്വീകരിച്ചിരുന്ന നിലപാടുകളെയെല്ലാം തള്ളിപ്പറഞ്ഞ്, സർക്കാരിന്റെ പക്ഷം ചേർന്ന് എസ്.എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സുപ്രീം കോടതിയിലെ റിവ്യു ഹർജിയുടെ വിധി എന്തായാലും അത് അംഗീകരിക്കാൻ തയ്യാറുണ്ടോ എന്ന് നാമജപസമരക്കാരെ വെല്ലുവിളിച്ചാണ് വെള്ളാപ്പള്ളി നടേശൻ രംഗത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കോട്ടയത്ത് എസ്എൻഡിപി ശാഖാ യോഗത്തിന്റെ പ്രതിഷ്ഠാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് വെള്ളാപ്പള്ളി നടേശൻ പഴയ നിലപാടുകൾ എല്ലാം തിരുത്തി രംഗത്ത് എത്തിയിരിക്കുന്നത്. ശബരിമല സമരത്തിനു പിന്നിൽ തമ്പുരാക്കൻമാരാണെന്ന് തുറന്നടിച്ചാണ് വെള്ളാപ്പള്ളി നടേശൻ […]

കെ കെ രമയ്ക്ക് ഹൈക്കോടതിയിൽ രൂക്ഷവിമർശനം; പി കെ കുഞ്ഞനന്തന് പരോൾ നൽകുന്നതിൽ തെറ്റുണ്ടെങ്കിൽ കോടതിയിൽ വാദിച്ചു തെളിയിക്കണം

സ്വന്തം ലേഖകൻ കൊച്ചി ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കുഞ്ഞനന്തനു പരോൾ അനുവദിക്കുന്നതിൽ വിവേചനമുണ്ടോയെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ സർക്കാരിനോട് കോടതി വിശദീകരണം തേടി. കുഞ്ഞനന്തന് പരോൾ അനുവദിക്കുന്നതിനെതിരെ ഹർജി നൽകിയശേഷം മാറ്റിവച്ച ആർഎംപി നേതാവ് കെ കെ രമയുടെ നടപടിയെ ആണ് ഹൈക്കോടതി വിമർശിച്ചത്. പി കെ കുഞ്ഞനന്തന് പരോൾ നൽകുന്നതിൽ തെറ്റുണ്ടെങ്കിൽ കെ കെ രമ അത് വാദിച്ചു തെളിയിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. കോടതിയിൽ വാദിച്ച് തെളിയിക്കുകയാണ് വേണ്ടത്. അല്ലാതെ ഹർജി നൽകി മാറ്റിവെക്കുകയല്ല. ഇത്തരം നടപടികൾ ഹർജിക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കോടതി […]

കോടതിയിലെ നിലപാട് മാറ്റം അറിഞ്ഞില്ല; ദേവസ്വം ബോർഡ് പ്രസിഡന്റ് കമ്മീണറോട് വിശദീകരണം തേടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന കേസിൽ ദേവസ്വം ബോർഡ് നിലപാട് മാറ്റിയ സംഭവത്തെ ചൊല്ലി അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. സുപ്രീംകോടതിയിൽ ബുധനാഴ്ചച നടന്ന വാദത്തിനിടെ യുവതീപ്രവേശനത്തെ ദേവസ്വം അഭിഭാഷകൻ അനുകൂലിച്ച് സംസാരിച്ചതിനെക്കുറിച്ച് ദേവസ്വം കമ്മീഷണർ എൻ.വാസുവിനോട് വിശദീകരണം നൽകാൻ പ്രസിഡൻറ് എൻ.പത്മകുമാർ ആവശ്യപ്പെട്ടു. സാവകാശ ഹർജി അവതരിപ്പിച്ചു കൊണ്ട് യുവതീപ്രവേശനം നീട്ടിവയ്ക്കുകയും അതുവഴി നിലവിലുള്ള സംഘർഷാവസ്ഥയ്ക്ക് അയവുണ്ടാക്കാൻ ശ്രമിക്കുകയുമായിരുന്നു ദേവസ്വം ബോർഡിൻറെ ലക്ഷ്യം. എന്നാൽ യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയെ ദേവസ്വം ബോർഡ് കോടതിയിൽ ശക്തമായി പിന്താങ്ങിയതോടെ ഇതിനുള്ള സാധ്യതകൾ ഇല്ലാതായി. […]

ഡി വൈ എസ് പി മാരെ തരം താഴ്ത്തിയത് ചട്ടവിരുദ്ധമായി; സീനിയറായ സി ഐ മാരെ തഴഞ്ഞ് പി കെ ശ്രീമതിയുടെ ബന്ധുവിനും പ്രമോഷൻ

സ്വന്തം ലേഖകൻ തൃശൂർ: പതിനൊന്ന് ഡിവൈഎസ്പിമാരെ തരംതാഴ്ത്തിയത് കേരള പോലീസ് ആക്ട് അസാധാരണമായി മറികടന്ന്. സർക്കാരിന്റെ രാഷ്ട്രീയ താൽപ്പര്യമാണ് തരംതാഴ്ത്തലിന് പിന്നിലെന്ന് വ്യക്തമായതോടെ പോലീസ് സേനയിൽ പ്രതിഷേധം. സമാനമായ രീതിയിൽ നാല്പതോളം സിഐമാരെ എസ്ഐമാരായി തരംതാഴ്ത്താനും സർക്കാർ ഒരുങ്ങുകയാണ്. ഇവരുടെ ലിസ്റ്റ് തയ്യാറാക്കിക്കഴിഞ്ഞു. ഭയപ്പെടുത്തി സേനയെ പാർട്ടിയുടെ പരിപൂർണ നിയന്ത്രണത്തിലാക്കുകയാണ് സിപിഎം ലക്ഷ്യം. പുതുതായി സ്ഥാനക്കയറ്റം ലഭിച്ചവരുടെ സീനിയോറിറ്റി ലിസ്റ്റ് തയാറാക്കുന്നതിലും ഗുരുതര ക്രമക്കേട് നടന്നു. രാഷ്ട്രീയ താൽപ്പപര്യപ്രകാരം തയാറാക്കിയ സീനിയോറിറ്റി ലിസ്റ്റിൽ അനർഹരായവർ കയറിക്കൂടി. പി.കെ. ശ്രീമതിയുടെ സഹോദരീപുത്രൻ കണ്ണൂർ ടൗൺ സിഐ […]

ഇന്നുമുതൽ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം . ഇന്നു മുതൽ ഈ മാസം 11 വരെയാണ് ഗാതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് റെയിൽവേ അറിയിച്ചു. 56387 എറണാകുളം – കായംകുളം പാസഞ്ചർ, 56388 കായംകുളം- എറണാകുളം പാസഞ്ചർ എന്നിവ 11 വരെ റദ്ദാക്കി. 56394 കൊല്ലം- കോട്ടയം പാസഞ്ചർ, 56393 കോട്ടയം – കൊല്ലം പാസഞ്ചർ എന്നിവ 3, 9, 10 തീയതികളിലും റദ്ദാക്കി. 66301 എറണാകുളം- കൊല്ലം മെമു 2.45 ന് […]

വ്യാജ വൈദ്യ ചികിത്സയിൽ കുടുങ്ങി പിണറായി സർക്കാർ; മുഖ്യമന്ത്രിക്ക് നേരെ ട്രോൾ പെരുമഴ

സ്വന്തം ലേഖകൻ തിരുവനന്തപുരം : വ്യാജ വൈദ്യ ചികിത്സയെ പിന്തുണച്ചു കൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവന സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാകുന്നു. സുപ്രീംകോടതി വിധിയെ ചോദ്യം ചെയുന്ന തരത്തിലുള്ള ഇടതു സർക്കാരിന്റെ നിലപാട് രാഷ്ട്രീയ ലാഭം ലക്ഷ്യം വച്ചാണോ എന്ന ചോദ്യം ശക്തമായി ഉയരുന്നു. കേരളത്തിലെ പത്തൊൻപതോളം വരുന്ന ആയുർവേദ കോളേജുകളുടെയും ഇരുപതിനായിരത്തോളം വരുന്ന അംഗീകൃത ആയുർവേദ ഡോക്ടർമാരുടെയും ഭാവി ആശങ്കയിലാക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ വ്യാപകമായി സോഷ്യൽ മീഡിയയിൽ ട്രോളുകൾ പ്രചരിക്കുകയാണ്‌. ഒന്നരലക്ഷത്തോളം വരുന്ന വ്യജ വൈദ്യന്മാരുടെ വോട്ടിനു വേണ്ടിയാണു ഇത്തരമൊരു നിലപാടെന്നും, […]

തേയിലയിൽ മായം കണ്ടെത്തിയതിനു പിന്നലെ തേങ്ങയിലും മായം കണ്ടെത്തി; ഉടമസ്ഥർക്കെതിരെ കേസെടുത്തു

സ്വന്തം ലേഖകൻ കൊട്ടാരക്കര: തേയിലയിൽ മായം കണ്ടെത്തിയതു പിന്നാലെ തേങ്ങയിലും മായം കണ്ടെത്തി. തമിഴ് നാട്ടിൽ നിന്നു പച്ചത്തേങ്ങ വൻതോതിൽ എത്തിച്ച് രാസ വസ്തു കലർത്തി ‘വിളവു’ള്ള തേങ്ങയാക്കുന്നു. തേങ്ങ മൊത്ത വിൽപന കേന്ദ്രങ്ങളിൽ തഹസിൽദാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രാസ വസ്തു കലർത്തിയ തേങ്ങ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കരയിലും കോട്ടാത്തലയിലും ഉടമസ്ഥർക്കെതിരെ കേസെടുത്തു. തമിഴ്നാട്ടിൽ നിന്നും ദിവസേന ലോഡ് കണക്കിന് പൊതിച്ച തേങ്ങ സംഭരണ കേന്ദ്രങ്ങളിൽ എത്തിച്ച് സൾഫർ (ഗന്ധകം) വിതറി ടാർപോളിൻ മൂടി പുകയ്ക്കും. ഇതോടെ വിളയാത്ത പച്ചത്തേങ്ങ മണിക്കൂറുകൾക്കുള്ളിൽ […]