തേയിലയിൽ മായം കണ്ടെത്തിയതിനു പിന്നലെ തേങ്ങയിലും മായം കണ്ടെത്തി; ഉടമസ്ഥർക്കെതിരെ കേസെടുത്തു

തേയിലയിൽ മായം കണ്ടെത്തിയതിനു പിന്നലെ തേങ്ങയിലും മായം കണ്ടെത്തി; ഉടമസ്ഥർക്കെതിരെ കേസെടുത്തു

സ്വന്തം ലേഖകൻ

കൊട്ടാരക്കര: തേയിലയിൽ മായം കണ്ടെത്തിയതു പിന്നാലെ തേങ്ങയിലും മായം കണ്ടെത്തി. തമിഴ് നാട്ടിൽ നിന്നു പച്ചത്തേങ്ങ വൻതോതിൽ എത്തിച്ച് രാസ വസ്തു കലർത്തി ‘വിളവു’ള്ള തേങ്ങയാക്കുന്നു. തേങ്ങ മൊത്ത വിൽപന കേന്ദ്രങ്ങളിൽ തഹസിൽദാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രാസ വസ്തു കലർത്തിയ തേങ്ങ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കരയിലും കോട്ടാത്തലയിലും ഉടമസ്ഥർക്കെതിരെ കേസെടുത്തു.

തമിഴ്നാട്ടിൽ നിന്നും ദിവസേന ലോഡ് കണക്കിന് പൊതിച്ച തേങ്ങ സംഭരണ കേന്ദ്രങ്ങളിൽ എത്തിച്ച് സൾഫർ (ഗന്ധകം) വിതറി ടാർപോളിൻ മൂടി പുകയ്ക്കും. ഇതോടെ വിളയാത്ത പച്ചത്തേങ്ങ മണിക്കൂറുകൾക്കുള്ളിൽ ‘വിളവു’ള്ള തേങ്ങയായി മാറും. ഇതു ഗുരുതര രോഗങ്ങൾക്ക് കാരണമാകുമെന്ന് ഫുഡ് സേഫ്റ്റി അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group