ശ്രീധരൻപിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

സ്വന്തംലേഖകൻ കോട്ടയം : ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. വി ശിവൻകുട്ടിയടെ പരാതിയിലാണ് നടപടി. 153, 153 A എന്നീ വകുപ്പുകളാണ് ചുമത്തിയത്. മതസ്പർധ വളർത്തി വർഗീയ ചേരിതിരിവിനിടയാക്കി എന്നിവയാണ് ചുമത്തിയ കുറ്റങ്ങൾ. ആറ്റിങ്ങൽ പൊലീസാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 13നാണ് ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടിയിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള വർഗീയ പരാമർശം നടത്തിയത്.ബാലാകോട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ജാതിയും മതവും തിരയുന്നവരുണ്ട്. ഇസ്ലാമാണെങ്കിൽ ചില അടയാളങ്ങൾ പരിശോധിക്കണം, ഡ്രസ് എല്ലാം മാറ്റി നോക്കണ്ടേ എന്നായിരുന്നു […]

വോട്ടെടുപ്പ് , 82 ബൂത്തുകളില്‍നിന്ന് തത്സമയ സംപ്രേക്ഷണം 

സ്വന്തംലേഖകൻ കോട്ടയം : കോട്ടയം ലോക്‌സഭാമണ്ഡലത്തിലെ 82 പോളിംഗ് ബൂത്തുകളിലെ  വോട്ടെടുപ്പ്  തല്‍സമയം സംപ്രേക്ഷണം ചെയ്യും. ഐ.ടി മിഷന്റെ സഹകരണത്തോടെ ഈ ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ പി. കെ. സുധീര്‍ ബാബു അറിയിച്ചു. ക്രിട്ടിക്കല്‍, വള്‍നറബിള്‍, സെന്‍സിറ്റീവ് വിഭാഗങ്ങളിലെ പോളിംഗ്  ബൂത്തുകളുടെ  പട്ടികയില്‍ നിന്നാണ് വെബ് കാസറ്റിംഗ് നടത്തുന്നതിനുള്ള ബൂത്തുകളെ തിരഞ്ഞെടുത്തത്. മുന്‍കാല തിരഞ്ഞെടുപ്പുകളില്‍ ഈ ബൂത്തുകളില്‍  ക്രമസമാധാന   പ്രശ്‌നങ്ങള്‍ ഉണ്ടായത് കണക്കിലെടുത്താണിത്. വെബ് കാസ്റ്റിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്ന പോളിംഗ് കേന്ദ്രങ്ങളുടെ പട്ടിക  നിയമസഭാ നിയോജക മണ്ഡലാടിസ്ഥാനത്തില്‍. ബൂത്തുകളുടെ  എണ്ണം […]

ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയത് ചങ്കിൽ കമ്പി കുത്തിയിറക്കി: കൊലപാതകം മോഷണത്തിനോ, അനാശാസ്യ പ്രവർത്തനത്തിനോ ഇടയ്ക്കാകാമെന്ന നിഗമനത്തിൽ പൊലീസ്: നഗരമധ്യത്തിൽ വീണ്ടും അക്രമി സംഘങ്ങൾ അഴിഞ്ഞാടുന്നു; നിയന്ത്രണം നഷ്ടമായി പൊലീസ്; കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനായില്ല

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരമധ്യത്തിൽ ഒരിടവേളയ്ക്കു ശേഷം അക്രമി സംഘങ്ങൾ അഴിഞ്ഞാടുന്നു. ഐഡ ജംഗ്ഷനിൽ ഹോട്ടൽ ഐഡയ്ക്ക് സമീപം, ഡിസിസി ഓഫിസിന് എതിർ വശത്ത് ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലൂടെ വീണ്ടും അക്രമി സംഘങ്ങൾ നഗരത്തെ കീഴ്‌പ്പെടുത്തുന്നതായാണ് വ്യക്തമാകുന്നത്. വ്യാഴാഴ്ച രാവിലെ ഒൻപതരയോടെ പുറം ലോകത്ത് അറിഞ്ഞ സംഭവത്തിൽ കൊല്ലപ്പെട്ടത് ആരാണെന്ന് ഇനിയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. കൊല്ലപ്പെട്ടത് ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് വ്യക്തമായെങ്കിലും സംഭവത്തിനു പിന്നിലെ ദുരൂഹത നീങ്ങിയിട്ടില്ല. കൊലപാതകവുമായി ബന്ധപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളും ഭിന്നലിംഗക്കാരും അടക്കം നാലു പേരെ […]

ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയിൽ ബംഗാളിയായ വ്യാജ ഡോക്ടറും സംഘവും പിടിയിൽ

സ്വന്തംലേഖകൻ പത്തിരിപ്പാല : ആരോഗ്യ വകുപ്പ് അധികൃതർ നടത്തിയ റെയ്ഡിൽ വ്യാജഡോക്ടറും കൂട്ടാളികളും പിടിയിലായി. ബംഗാൾ സ്വദേശികളായ ദീപാങ്കുർ വിശ്വാസ്, ദീപാങ്കുർ മണ്ഡോർ, സുബ്രതോ സർക്കാർ എന്നിവരാണ് പിടിയിലായത്. പത്തിരിപ്പാല റോഡിൽ വാടക വീട്ടിൽ താമസിച്ചാണ് ഇവർ വ്യാജ ആയുർവേദ ചികിത്സ നടത്തിയിരുന്നത്. ഇവരുടെ പക്കൽ നിന്നും വിവിധ പരിശോധന ഉപകരണങ്ങളും അലോപ്പതി മരുന്നുകളും വിവിധ ഓയിന്റ്‌മെന്റുകളും പിടിച്ചെടുത്തു. മൂലക്കുരു, ഫിസ്റ്റൂല തുടങ്ങിയവയ്ക്കായിരുന്നു ചികിത്സ. ഹെൽത്ത് സൂപ്പർ വൈസർ കെ.ഹരിപ്രകാശ്, ഇൻസ്‌പെക്ടർ എ.കെ.ഹരിദാസ്, ജെ.എച്ച്.ഐമാരായ എം.പ്രസാദ്, ആർ.രമ്യ, നിജി കെ.കൃഷ്ണൻ, നൈസൽ മുഹമ്മദ് തുടങ്ങിയവർ […]

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത, ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

സ്വന്തംലേഖകൻ കോട്ടയം : വരുന്ന അഞ്ച് ദിവസം കേരളത്തില്‍ വേനല്‍മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം തെക്കന്‍ കേരളത്തില്‍ വ്യാപകമായി വേനല്‍മഴ പെയ്തിരുന്നു. എന്നാല്‍, വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ചിലയിടങ്ങളില്‍ മാത്രമാണ് മഴ പെയ്തത്. പത്തനംതിട്ടയിലെ റാന്നിയില്‍ നല്ല മഴ ലഭിച്ചിരുന്നു. വ്യാഴാഴ്ച മലപ്പുറം ജില്ലയിലെ ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. മഴ ലഭിച്ചതോടെ പലയിടത്തും താപനിലയില്‍ നേരിയ കുറവുണ്ടായി. ഈ വര്‍ഷം കാലവര്‍ഷം സാധാരണയായി ലഭിക്കുമെന്ന് നേരത്തെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.

ശബരിമല തന്ത്രി കുടുംബത്തിൽ വീണ്ടും പൊട്ടിത്തെറി: കാറും പണവും തട്ടിയെടുത്തെന്ന് മകനെതിരെ അമ്മയുടെ പരാതി; പരാതി തന്ത്രിമോഹനർക്കെതിരെ

സ്വന്തം ലേഖകൻ പത്തനംതിട്ട: ശബരിമല യുവതി പ്രവേശന വിവാദത്തിൽ സർക്കാർ വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്ന തന്ത്രി കുടുംബം വീണ്ടും വിവാദത്തിൽ കുടുങ്ങി. അച്ഛൻ മരിച്ചതിനു പിന്നാലെ അമ്മയുടെ അക്കൗണ്ടിൽ കിടന്ന പണവും, കാറും മന്ത്രി മോഹനർ അടിച്ചു മാറ്റിയെന്നാണ് പരാതി. മോഹനരുടെ അമ്മ ദേവകി അന്തർജനം ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സംഭവം വിവാദമായത്. ശബരിമല മുഖ്യതന്ത്രിയായിരുന്ന കണ്ഠരര് മഹേശ്വരരുടെ ഭാര്യയാണ് ദേവകി അന്തർജനം. 2018 മേയിൽ മഹേശ്വരര് അന്തരിച്ചതോടെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം തട്ടിയെടുത്തെന്നും തന്റെ പേരിലുണ്ടായിരുന്ന ഇന്നോവ കാർ മറ്റൊരാൾക്ക് വിറ്റെന്നും ഹർജിയിൽ പറയുന്നു. […]

കോട്ടയം നഗരമധ്യത്തിൽ വീണ്ടും കൊലപാതകം: ടിബി ജംഗ്ഷനിലെ നാലു നില കെട്ടിടത്തിനുള്ളിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം; മരണകാരണം എന്തെന്ന് വ്യക്തമാകാതെ പൊലീസ്; വെസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തി

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ ഐഡ ജംഗ്ഷനിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിനു എതിർവശത്തെ കെട്ടിടത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്ന് സംശയം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഡിസിസി ഓഫിസിനു എതിർവശത്ത് ഹോട്ടൽ ഐഡയ്ക്കു സമീപം ലക്ഷ്യയുടെ ഓഫിസ് കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസവും ഈ കെട്ടിടത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്നു. വ്യാഴാഴ്ച രാവിലെ ഒൻപതരയോടെ കെട്ടിടത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിയ തൊഴിലാളികളാണ് മൃതദേഹം കിടക്കുന്നത് കണ്ടത്. തുടർന്ന് ഇവർ കരാറുകാരനെ വിവരം […]

ഇന്ന് പെസഹ വ്യാഴം, അന്ത്യ അത്താഴ സ്മരണയിൽ ക്രൈസ്തവർ

സ്വന്തംലേഖകൻ കോട്ടയം : യേശുക്രിസ്തു വിനയത്തിന്റെയും പങ്കുവെക്കലിന്റെയും മാതൃക കാണിച്ചുള്ള അന്ത്യ അത്താഴ സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് പെസഹ ആചരിക്കുന്നു. ക്രിസ്തു 12 ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകിയതിന്റെയും വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെയും ഓര്‍മ പുതുക്കിയാണ് പെസഹ ആചരണം. പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകളും കാല്‍കഴുകൽ ശുശ്രൂഷയും നടക്കും. കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ രാവിലെ മുതല്‍ തന്നെ പ്രത്യേക പ്രാര്‍ത്ഥനകള്‍ ആരംഭിച്ചു. അന്ത്യ അത്താഴത്തിന് മുമ്പ് യേശു ശിഷ്യന്മാരുടെ പാദം കഴുകിയതിന്‍റെ ഓര്‍മ്മയ്ക്ക് കാല്‍കഴുകല്‍ ശുശ്രൂഷ രാവിലെയാണ് നടക്കുന്നത്. പെസഹ ആചരിക്കുന്നതിന്‍റെ ഭാഗമായുള്ള അപ്പം […]

14 വർഷത്തെ കാത്തിരിപ്പിന് വിരാമം,നടൻ കുഞ്ചാക്കോ ബോബന് ആൺകുട്ടി പിറന്നു

സ്വന്തംലേഖകൻ കോട്ടയം : 14 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് നടൻ കുഞ്ചാക്കോ ബോബൻ അച്ഛനായി. ബുധനാഴ്ച്ച രാത്രി പതിനൊന്ന് മണിക്ക് ശേഷം താരം തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഇക്കാര്യം പങ്കുവെച്ചത്. ആൺകുട്ടിയാണ്. പോസ്റ്റിന് താഴെ ടൊവിനോ, സംയുക്ത മേനോൻ, അടക്കം നിരവധി താരങ്ങൾ ആശംസയുമായി എത്തിയിട്ടുണ്ട്. 2005 ലാണ് കുഞ്ചാക്കോ ബോബൻ വിവാഹിതനാകുന്നത്. നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബൻ- പ്രിയ ആൻ സാമുവേൽ ദമ്പതികൾക്ക് കുഞ്ഞ് പിറന്നിരിക്കുന്നത്. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ താരം അമ്പതിൽപരം മലയാളചലച്ചിത്രങ്ങളിൽ […]

അലക്ഷ്യമായി തുറന്ന കാറിന്റെ ഡോർ തട്ടി റോഡിൽ തലയടിച്ച് വീണ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

സ്വന്തം ലേഖകൻ തലയോലപ്പറമ്പ്: ടയർ പഞ്ചറായതിനെ തുടർന്ന് റോഡരികിൽ നിർത്തിയ കാറിന്റെ ഡോര്‍ അലക്ഷ്യമായി തുറക്കുന്നതിനിടെ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. തലയോലപ്പറമ്പ് ഇറുമ്പയം തണ്ണിപ്പള്ളി ആനവേലില്‍ ഏ.കെ നാരായണന്റെ മകന്‍ അരുണ്‍കുമാര്‍ (കണ്ണന്‍ 33 ) ആണ് മരിച്ചത്.ഇ.കോം എക്‌സ്പ്രസ്സ് പ്രൈവറ്റ് ലിമിറ്റഡ് കേരളയുടെ എച്ച് ആര്‍ മാനേജരായ യുവാവ് വീട്ടില്‍ നിന്നും എറണാകുളത്തെ ഓഫീസില്‍ ബൈക്കില്‍ പോകുന്നതിനിടെ തൃപ്പൂണിത്തുറ മാര്‍ക്കറ്റ് റോഡില്‍ ഗവ. ആര്‍ട്‌സ് കോളേജിന് സമീപം രാവിലെ 9 മണിയോടെയാണ് അപകടം . റോഡിലേക്ക് കയറി വന്ന കാറിന്റെ വീല്‍ […]